Image

ഫോമയുടെ "മലയാളത്തിന് ഒരു പിടി ഡോളര്‍ " പദ്ധതി വന്‍വിജയം

ബിനോയി തോമസ് Published on 13 February, 2012
ഫോമയുടെ "മലയാളത്തിന് ഒരു പിടി ഡോളര്‍ " പദ്ധതി വന്‍വിജയം
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ കേരളയരുടെ സംഘചേതനയായ ഫോമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടികൊടുത്ത ബ്രിഡ്ജിംഗ് ഓഫ് ദ മൈന്‍ഡ്‌സ് പദ്ധതിയ്ക്ക് ശേഷം ഫോമ ആവിഷ്‌കരിച്ച മലയാളത്തിന് ഒരു പിടി ഡോളര്‍ പദ്ധതിയും വന്‍വിജയമായി. "ബ്രിഡ്ജിംഗ് ഓഫ് ദ മൈന്‍ഡ്‌സിലൂടെ, നോര്‍ത്ത് അമേരിക്കയിലെയും, കേരളത്തിലെയും, പ്രൊഫഷണലുകളുമായിട്ടാണ് ഫോമ കൈകോര്‍ത്തതെങ്കില്‍ , മലയാളത്തിന് ഒരു പിടി ഡോളറില്‍ ഫോമയുമായി സഹകരിച്ച്ത് മലയാള മനോരമയായിരുന്നു. ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും മലയാളം ബി.എ, മലയാളം എം.എ, എം.ഫില്‍, ജേര്‍ണലിസം എന്നീ വിഷയങ്ങളില്‍ ഏറ്റവും വിജയകരമായി പഠനം പൂര്‍ത്തിയാക്കിയ, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ഫോമ ചെയ്തത്. ഗാന്ധി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച്, മലയാള മനോരമ ഓണ്‍ലൈനാണ്, അവാര്‍ഡ് ജേതാക്കളെ തീരുമാനിച്ചത്.

വിജയികള്‍ക്കുള്ള 50,000 രൂപ വീതമുള്ള സ്‌കോളര്‍ഷിപ്പുകള്‍ , ഫോമയുടെ കേരള കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍, കേരള റവന്യൂ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിതരണം ചെയ്തു. ഫോമാ പ്രസിഡന്റ് ജോണ്‍ ഊരാളിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തിന്, ഫോമ അഡ്വവൈസറി ബോര്‍ഡ് ചെയര്‍മാന്‍ രാജൂ വറുഗീസ് സ്വാഗതം ആശംസിച്ചു. കേരള സാഹിത്യ അക്കാദമിയുടെ മുന്‍ സെക്രട്ടറി എം. കെ. മാധവന്‍ നായര്‍ തദവസരത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. ആശംസ പ്രസംഗികനായിരുന്ന അഡ് വൈസറി ബോര്‍ഡ് സെക്രട്ടറി ഈശോ സാം ഉമ്മന്‍. തികച്ചും ജനകീയ പങ്കാളിത്തതോടെ നടപ്പിലാക്കിയ പദ്ധതിയായിരുന്നു മലയാളത്തിന് ഒരു പിടി ഡോളര്‍ എന്ന് അറിയിച്ചു.

അഞ്ച് ഡോളര്‍ വീതമുള്ള കൂപ്പണുകള്‍ വിറ്റാണ്, ഫോമയ്ക്ക് വേണ്ടി, അഡ് വൈസറി ബോര്‍ഡ് രണ്ടുലക്ഷം രൂപ സ്വരൂപിച്ചതെന്നറിയിച്ചു. നീതു വല്‍സന്‍ (ബി.എ), ആശ മോള്‍ . എസ്(എം.ഫില്‍ ), ആരതി പി. നായര്‍ (എം.എ), വര്‍ഷ തമ്പി(ജേര്‍ണലിസം) എന്നിവരാണ് ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്. ആലുവ യൂ.സി. കോളജില്‍ നിന്ന് ബി.എ പാസ്സായ നീതു വല്‍സന്‍ ഇപ്പോള്‍ കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ എം.എ വിദ്യാര്‍ത്ഥിയാണ്. മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നിന്നാണ് ആരതി പി. നായര്‍ , എം.എ പാസ്സായത്. കോട്ടയം ഗാന്ധി യൂണിവേഴ്‌സിറ്റി കാംമ്പസിലാണ് ആശമോള്‍ .എസ് എം.ഫില്‍ പൂര്‍ത്തിയാക്കിയത്. കോട്ടയം ഗാന്ധി യൂണിവേഴ്‌സിറ്റി കാമ്പസില്‍ ജേര്‍ണലിസം പൂര്‍ത്തിയാക്കിയ വര്‍ഷ തമ്പി ആലുവ സെന്റ് സേവ്യയേഴ്‌സ് കോളേജില്‍ ലക്ച്ചറായി ജോലി ചെയ്യുന്നു.

ഭാവിയില്‍ , ഫോമയുടെ കേരള കണ്‍വെന്‍ഷനോട് അനുബന്ധിച്ച് അവാര്‍ഡുകള്‍ നല്‍കുന്നതായിരിക്കുമെന്ന് ചടങ്ങിന് നന്ദി പ്രകാശനം നടത്തിയ ഫോമ ജോയിന്റ് ട്രഷറര്‍ ഐപ്പ് മാരേട്ട് അറിയിച്ചു.
ഫോമയുടെ "മലയാളത്തിന് ഒരു പിടി ഡോളര്‍ " പദ്ധതി വന്‍വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക