Image

മാധ്യമശ്രീ പുരസ്­കാരം: ആദ്യ സ്‌­പോണ്‍സറായി ജയ്‌­മോന്‍ നന്തികാട്ട്

Published on 09 October, 2016
മാധ്യമശ്രീ പുരസ്­കാരം: ആദ്യ സ്‌­പോണ്‍സറായി ജയ്‌­മോന്‍ നന്തികാട്ട്
ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ അവാര്‍ഡിനു ചിക്കാഗൊയില്‍ നിന്ന് ആദ്യ സ്‌­പൊണ്‍സര്‍. നവംബര്‍ 19­നു ഹൂസ്റ്റണില്‍ വച്ച് നല്‍കുന്ന മാധ്യമ ശ്രീ പുരസ്­കാരത്തിനുള്ള അനുമോദന കുറിപ്പായി ജയ്‌­മോന്‍ നന്തികാട്ടിലിന്റെ സ്‌­പൊണ്‍സര്‍ഷിപ്പ്.

മാധ്യമ രംഗവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജയ്‌­മോന്‍ റീട്ടെയില്‍ പെട്രോളിയം ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്നു. ബിസിനസുകാരനായിരിക്കുമ്പോള്‍ തന്നെ അറിവിന്റെയും വായനയുടെയും വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്ന ജയ്‌­മോന്‍ സാമൂഹിക സാംസ്­കാരിക രംഗത്തും സജീവം.എല്ലായിപ്പോഴും സാമൂഹ്യനീതിക്കും , കമ്യൂണിറ്റിയുടെ പുരോഗതിക്കും ,കാരുണ്യ ത്തിനും ഊന്നല്‍ നല്‍കുന്ന ജെയ്‌­മോന്‍റെ ഈ സ്‌­പോണ്‍സര്‍ഷിപ് പ്രസ് ക്ലബ് ആദരപൂര്‍വം സ്വീകരിക്കുന്നതായി പ്രസിഡന്റ് ശിവന്‍ മുഹമ്മ, സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട് എന്നിവര്‍ അറിയിച്ചു.

മറ്റു പല സംഘടനകളില്‍ നിന്നും വ്യത്യസ്ഥമായിപണത്തിന്റെ സ്രോതസും സ്‌­പോണ്‍സറുടെ വിവരവും പ്രസ് ക്ലബ് എക്കാലവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മാധ്യമ രമഗത്തെ സുതാര്യതക്ക് അതാവശ്യമാണെന്നു ഞങ്ങള്‍ കരുതുന്നു.
ഈ വര്‍ഷത്തെ മാധ്യമ ശ്രീ അവാര്‍ഡിനു തെരെഞ്ഞെടുത്തിരിക്കുന്നത് മാധ്യമ രംഗത്തു വിവിധ മേഖലകളില്‍ നൂതനമായ വഴിത്താരകള്‍ തുറന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകയും ഇപ്പോള്‍ ആറന്മുള എം.എല്‍.എയുമായ വീണാ ജോര്‍ജിനെയാണ്. ഒരു ലക്ഷം രൂപ, ശില്പം, അമേരിക്കന്‍ പര്യടനം എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്. പുരസ്­കാര ചടങ്ങ് വിജയിപ്പിക്കാന്‍ ശിവന്‍ മുഹമ്മ, ജോര്‍ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കടാപ്പുറം, വൈസ് പ്രസിഡന്റ് രാജു പള്ളത്ത്, ഹൂസ്റ്റണ്‍ ചാപ്ടര്‍ പ്രസിഡന്റ് അനില്‍ ആറന്മുള എന്നിവരുടെ നേത്രുത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
വിവരങ്ങള്‍ക്ക്: ശിവന്‍ മുഹമ്മ: 630­563­0436; ജോര്‍ജ് കാക്കനാട്ട് 281­723­8520; അനില്‍ ആറന്മുള 713­882­7272 
മാധ്യമശ്രീ പുരസ്­കാരം: ആദ്യ സ്‌­പോണ്‍സറായി ജയ്‌­മോന്‍ നന്തികാട്ട്മാധ്യമശ്രീ പുരസ്­കാരം: ആദ്യ സ്‌­പോണ്‍സറായി ജയ്‌­മോന്‍ നന്തികാട്ട്
Join WhatsApp News
new observer 2016-10-10 06:52:50
മുപ്പതു പേരെ നാട്ടില്‍ നിന്നു മറ്റൊരു പ്രസ് ക്ലബ് കൊണ്ടു വന്നിരിക്കുന്നു. എവിടെ നിന്നാണ് ഈ പണം? 
Vayanakkaran 2016-10-10 11:11:56
New Observer Sir or Madam, You are right. How did they get that much money? The source must be published and investigated. What is the use of bringing those 30 people? What they contribute to us? How they promote us or our causes? What hey teach us? Nothing. Just some photo opportunites for certain people. Some permanent unelected bodys are there. They are the permenent officilas up there. No democracy or election there. Just dictorship up there. They just appoint their own people in positions as they please. They say there some openings, they fill up those openings every time as they please with their own slaves. So many of the original leaders left this club. But still this club keep some of their names on their letter head to show their legitamcy and prominence. This stamford coference was attedied by only 40 people including the office bearers and dignatories from India. Any way what a pity? Deplorable. For any club or Association, please stand for constitution and democracy. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക