Image

ദീവാളി സ്റ്റാമ്പ് പുറത്തിറക്കി; ഇക്കൊല്ലം ദീവാളി (ദീപാവലി) നേരത്തെ എത്തി

Published on 07 October, 2016
ദീവാളി സ്റ്റാമ്പ് പുറത്തിറക്കി; ഇക്കൊല്ലം ദീവാളി (ദീപാവലി) നേരത്തെ എത്തി
ന്യു യോര്‍ക്ക്: ഒക്ടോബര്‍ അഞ്ചിനു ന്യു യോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലെറ്റില്‍ ദീവാളി സ്റ്റാമ്പ്, ഫോര്‍ എവര്‍ സ്റ്റാമ്പായി പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മന്റ് പുറത്തിറക്കിയതോടെ രണ്ടു പതിറ്റാണ്ടായി ഇന്ത്യന്‍ സമൂഹം തുടരുന്ന യത്ങ്ങള്‍ക്ക് വിജയകരമായ സമാപ്തി.

ഇക്കൊല്ലം ദീവാളി (ദീപാവലി) നേരത്തെ വന്ന പ്രതീതി. ഇനി 47 സെന്റ് വച്ച് ഒന്‍പതു ഡോളര്‍ 40 സെന്റ് കൊടുത്താല്‍ 20 ദീവാളി സ്റ്റാമ്പുള്ള ബുക്ക് ലെറ്റ് പോസ്റ്റ് ഓഫീസുകളില്‍ ലഭിക്കും.

സ്റ്റാമ്പ് പുറത്തിറക്കുന്നതില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് അഭിമാനമുണ്ടെന്നു യു.എസ്.പി.എസ്. മെയില്‍ എന്റ്രി ആന്‍ഡ് പെയ്മന്റ് ടെക്ക്‌നോളജിയുടെ വൈസ് പ്രസിഡന്റ് പ്രിത മെഹ് റ പറഞ്ഞു. ലക്ഷക്കണക്കിനു തപാലുകളെ ഈ സ്റ്റാമ്പ് പ്രകാശവത്താക്കുമെന്നു ഞങ്ങള്‍ കരുതുന്നു.

ചരിത്രപരമായ ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു 
തപാല്‍ ഔദ്യോഗികമായി റിലീസ് ചെയ്തു കൊണ്ട്‌ കോണ്‍സല്‍ ജനറല്‍ റിവ ഗാംഗുലി ദാസ് പറഞ്ഞു. ദീവാളി സ്റ്റാമ്പ് പ്രോജക്ട് ചെയര്‍ രഞ്ചു ബാത്ര, ഇന്ത്യയുടെ മുന്‍ ഐക്യരാഷ്ട്ര പെര്‍മനന്റ് റെപ്രസെന്റെറ്റിവ് ഹര്‍ദീപ് പുരി, സ്റ്റാമ്പ് സാധിതമാകാന്‍ ഏറെ സഹായിച്ച കോണ്‍ഗ്രസംഗം കരലിന്‍ മലോണി, അറ്റൊര്‍ണി രവി ബാത്ര എന്നിവരടക്കം വ ന്‍ ജനാവലി പങ്കെടുത്തു.

ആവശ്യക്കാര്‍ക്കെല്ലാം കൊടുക്കാന്‍ സ്റ്റാമ്പും ഫാസ്റ്റ് ഡേ കവറും തികയാതെ പോയി. അതു പോലെ തന്നെ സ്റ്റാമ്പ് പുറത്തിറക്കുന്നതിനു മുന്‍പ് തന്നെ രഞ്ചു ബാത്ര ഒരു ലക്ഷത്തില്പരം സ്റ്റാമ്പുകള്‍ വിറ്റിരുന്നു. സ്റ്റാമ്പുകളുടെ ചരിത്രത്തില്‍ ഇതാദ്യസംഭവമാണ്.

ഫോര്‍ എവര്‍ സ്റ്റാമ്പ് ആയതിനാല്‍ ഇത് ഇനി എക്കാലവും ഇത് തപാല്‍ വകുപ്പ് വില്പനക്കിറക്കും. അതു പോലെ ഒരിക്കല്‍ വാങ്ങിയാല്‍ അത് എന്നു വേണമെങ്കിലും ഉപയൊഗിക്കുകയും ചെയ്യാം.

ദിയ (മണ്‍പാത്രത്തില്‍ എണ്ണയൊഴിച്ചു കത്തിക്കുന്ന തിരി) യുടെ ഫോട്ടോ എടുത്തത് കണക്ടിക്കട്ടിലുള്ള സാലി ആന്‍ഡേഴ്‌സന്‍ ബ്രൂസ് ആണ്. ആഴ്ചകള്‍ കൊണ്ടാണു ത്രുപ്തിയകരമായ ഫോട്ടോ എടുത്തതെന്നവര്‍ പറഞ്ഞു. ദീവാളിയെപറ്റി തനിക്ക് കാര്യമായി അറിയില്ലായിരുന്നു. എന്നാല്‍ മൂന്നു വട്ടം തൊണ്ണൂറുകളില്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിറങ്ങളും പ്രക്രുതിയും ആര്‍ക്കിടെക്ചറും ഏറെ ഇഷ്ടമായി. അതിലേറെ മനുഷ്യരുടെ സ്‌നേഹവും കരുതലും. ഇന്ത്യാക്കാര്‍ സമ്പന്നരല്ലായിരിക്കം. പക്ഷെ ആ കുറവുകള്‍ അവര്‍ സ്‌നേഹത്തിലും സൗമനസിലും നികത്തുന്നു.

ഇന്ത്യാ ബന്ധമായിരിക്കാം തപാല്‍ വകുപ്പ് തന്നെ തെരെഞ്ഞെടുക്കാന്‍ കരണമെന്നവര്‍ കരുതുന്നു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഗവേഷണ വിഭാഗം ദീവാളിയെപറ്റി വ്യക്തമായ വിവരങ്ങള്‍ നല്‍കി. ദിയയയും അവര്‍ കൊണ്ടു വന്നു.

മുന്‍പ് 16 ഫോര്‍ എവര്‍ സ്റ്റാമ്പ് അവര്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. അതിലൊന്നു 5 ബില്യന്‍ വിറ്റു പോയി. ഈ പ്രോജടുമായി സഹകരിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി-അവര്‍ പറഞ്ഞു.

വിര്‍ജിനിയയിലുള്ള ഗ്രെഗ് ബ്രീഡിംഗ് ഡിസൈനറും വില്യം ഗൈക്കര്‍ ആര്‍ട്ട് ഡയറക്ടറുമായി പ്രവര്‍ത്തിച്ചു.
ദീവാളി സ്റ്റാമ്പ് എന്ന ആശയം സാധിതമാക്കാന്‍ മെരിലാന്‍ഡിലുള്ള ശൈലേന്ദ്രകുമാര്‍ അടക്കം പലരും ശ്രമിച്ചു. പക്ഷെ ഫലിച്ചില്ല. ഒരു വര്‍ഷം 40,000 -ല്‍ പരം നിര്‍ദേശങ്ങളാണു സ്റ്റാമ്പിനായി ലഭിക്കുകയെന്നു തപാല്‍ അധിക്രുതര്‍ പറയുന്നു.

എല്ലാവരും പിന്മാറിയപ്പോളാണ് അസോസിയേഷന്‍സ് ഒഫ് ഇന്ത്യന്‍ അമേരിക്കന്‍സ് (എ.ഐ.എ) നേതാവായിരുന്ന റെഞ്ചു ബാത്ര ഏഴു വര്‍ഷം മുന്‍പ് രംഗത്തു വന്നത്. ന്യു യോര്‍ക്ക് സിറ്റിയിലെ സൗത്ത് സ്ട്രീറ്റ് സീപോര്‍ട്ടിലെ ഏറ്റവും വലിയ ദീവാളി ആഘോഷം സംഘടിപ്പിക്കുന്നത് എ.ഐ.എ. ആണ്.
സ്റ്റാമ്പ് പ്രോജക്ട് ചെയര്‍ എന്ന നിലയില്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍ ആണു അവര്‍ ആദ്യം ശ്രമിച്ചത്. ആയിരക്കണക്കിനു പെറ്റീഷന്‍ ചെന്നിട്ടും ഒരു പ്രതികരണവുമില്ല. തുടര്‍ന്ന് കോണ്‍ഗ്രസംഗം കരലിന്‍ മലോണിയുമൊത്ത് അവര്‍ തപാല്‍ അധിക്രുതരെ കണ്ടു. പോസ്റ്റല്‍ സ്റ്റാമ്പ് ഈമെയിലില്‍ ഇല്ലെന്നും കത്തു വഴി തന്നെ പരാതി ചെല്ലണമെന്നും മനസിലായി.

പക്ഷെ ഇന്ത്യാക്കാരുണ്ടോ അതിനൊക്കെ മെനക്കെടുന്നു. റെഞ്ചു ബാത്ര തന്നെ കത്ത് ഡ്രാഫ്റ്റ് ചെയ്തു. തുടര്‍ന്ന് എവിടെ പോയാലും ഒരു കെട്ട് കത്തിന്റെ കൊപ്പികളും കരുതും. കാണുന്ന ഇന്ത്യാക്കാരോടൊക്കെ കത്തില്‍ ഒപ്പിട്ട് വിലാസമെഴുതാന്‍ പറയും. ആരും വിസമ്മതിച്ചില്ല. ഒപ്പിട്ട് അവര്‍ കത്ത് തിരികെ കൊടുക്കും. അതു പിന്നെ കവറിലാക്കി സ്റ്റാമ്പൊട്ടിച്ച് റെഞ്ചു അയക്കും.

ഇന്ത്യന്‍ ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നവരെ വരെ സമീപിക്കാന്‍ അവര്‍ മടിച്ചില്ല. ഒരിക്കലും ആരും നൊ പറഞ്ഞില്ലെന്നതും ശ്രദ്ധേയമായി.

സമയ നഷ്റ്റടത്തിനു പുറമെ സ്റ്റേഷനറി, മീറ്റിംഗുകളുടെ ചെലവ് തുടങ്ങിയവയൊക്കെ അവര്‍ തന്നെ വഹിച്ചു.എന്നാലും ഇതൊന്നും വലിയ കാര്യമല്ലെന്നും ഈ പ്രവര്‍ത്തനം തന്റെ നിത്യജീവിതത്തെ ഒരു തരത്തിലും ബാധിച്ചില്ലും വിനയാന്വിതയായ അവര്‍ പറഞ്ഞു.

2013-ല്‍ പെറ്റീഷനുകള്‍ കിട്ടുന്നുണ്ടെന്നും സ്റ്റാമ്പിന്റെ കാര്യം പരിഗനനയിലാണെന്നും പോസ്റ്റല്‍ വകുപ്പ് അറിയിച്ചു. എന്നിട്ടൂം അവര്‍ ശ്രമം തുടര്‍ന്നു. അതിപ്പോള്‍ ഫലവത്തായി.

മറ്റു മത വിഭാഗങ്ങള്‍ക്കെല്ലാം പ്രധാന വിശേഷ ദിവസം അവധി ലഭിക്കുമ്പോള്‍ ഹിന്ദുക്കള്‍ക്ക് മാത്രമില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ദീവാളി ദിനത്തില്‍ അവധിക്കും സ്റ്റാമ്പിനും വേണ്ടിയുള്ള ശ്രമം തുടങ്ങുന്നത്. മറ്റ് എല്ലാ മതങ്ങളുടെയും വിശേഷദിവസങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാമ്പുകളുണ്ട്. മൂന്നര-നാലു മില്യന്‍ വരുന്ന ഹിന്ദുക്കള്‍ക്ക് ഇല്ലാത്തത് വിവേചനമായി അവര്‍ കരുതി.

ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ജൈനര്‍, സിക്കുകാര്‍ എന്നിവര്‍ക്കെല്ലാം ദീവാളി പ്രധാനമാണെന്നു പ്രാശസ്ത അഭിഭാഷകനും അവരുടെ ഭര്‍ത്താവുമായ രവി ബാത്ര ചൂണ്ടിക്കാട്ടി.ഇന്ത്യന്‍ സമുഹം മറ്റുള്ളവര്‍ക്കൊപ്പം അംഗീകാരം നേടിയതിന്റെ സൂചനയാണിത്. 

സ്റ്റാമ്പ് പ്രോജക്റ്റ് വഴി സ്റ്റാമ്പ് വാങ്ങിവരില്‍ നിനു നറുക്കെടുത്ത് പത്ത് പേര്‍ക്ക് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നല്‍കുമെന്ന് എയര്‍ ഇന്ത്യ മാനേജര്‍ വന്ദന ശര്‍മ്മയും അറിയിച്ചു. 
ദീവാളി സ്റ്റാമ്പ് പുറത്തിറക്കി; ഇക്കൊല്ലം ദീവാളി (ദീപാവലി) നേരത്തെ എത്തി
ദീവാളി സ്റ്റാമ്പ് പുറത്തിറക്കി; ഇക്കൊല്ലം ദീവാളി (ദീപാവലി) നേരത്തെ എത്തി
ദീവാളി സ്റ്റാമ്പ് പുറത്തിറക്കി; ഇക്കൊല്ലം ദീവാളി (ദീപാവലി) നേരത്തെ എത്തി
ദീവാളി സ്റ്റാമ്പ് പുറത്തിറക്കി; ഇക്കൊല്ലം ദീവാളി (ദീപാവലി) നേരത്തെ എത്തി
ദീവാളി സ്റ്റാമ്പ് പുറത്തിറക്കി; ഇക്കൊല്ലം ദീവാളി (ദീപാവലി) നേരത്തെ എത്തി
ദീവാളി സ്റ്റാമ്പ് പുറത്തിറക്കി; ഇക്കൊല്ലം ദീവാളി (ദീപാവലി) നേരത്തെ എത്തി
ദീവാളി സ്റ്റാമ്പ് പുറത്തിറക്കി; ഇക്കൊല്ലം ദീവാളി (ദീപാവലി) നേരത്തെ എത്തി
ദീവാളി സ്റ്റാമ്പ് പുറത്തിറക്കി; ഇക്കൊല്ലം ദീവാളി (ദീപാവലി) നേരത്തെ എത്തി
ദീവാളി സ്റ്റാമ്പ് പുറത്തിറക്കി; ഇക്കൊല്ലം ദീവാളി (ദീപാവലി) നേരത്തെ എത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക