Image

'ഡമ്പ് ട്രമ്പ്' അസാധ്യമായിരിക്കും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 10 October, 2016
'ഡമ്പ് ട്രമ്പ്' അസാധ്യമായിരിക്കും (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: തന്റെ ലീലാ വിലാസങ്ങളെ കുറിച്ച് പതിനൊന്ന് വര്‍ഷം മുമ്പ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണ്ള്‍ഡ് ട്രമ്പിന്റെ വീമ്പ് പറച്ചില്‍ നിറഞ്ഞ വീഡിയോ രണ്ടാം പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിന്റെ തലേ ദിവസം പരസ്യമായി. ഈ മുഹീര്‍ത്തം ആര് എങ്ങനെ തിരഞ്ഞെടുത്തു എന്നറിയില്ല, വീഡിയോ പുറത്തു വന്നതോടെ പ്രതികരണങ്ങളുടെ മലവെല്‌ള പാച്ചിലാണ്.

എതിര്‍സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ ട്രമ്പ് പ്രസിഡന്റാവാന്‍ യോഗ്യനല്ല എന്ന ആരോപണം ആവര്‍ത്തിച്ചു. റിപ്പബ്ലിക്കന്‍ നേതാക്കള്‍ പലരും ട്രമ്പില്‍ നിന്ന് അകലുവാന്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് 36 റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസ് അംഗങ്ങളും ഗവര്‍ണര്‍മാരും ട്രമ്പിനെ തള്ളിപറഞ്ഞു. ഹൗസ് സ്പീക്കര്‍ പോള്‍ റയാന്‍ വിസ് കോണ്‍സില്‍ റാലിയില്‍ നിന്ന് ട്രമ്പിനെ ഒഴിവാക്കി. എന്നാല്‍ പൂര്‍ണ്ണമായും തള്ളി പറഞ്ഞില്ല. കാരണം ട്രമ്പ് അനുകൂലികളുടെ റയാന് ആവശ്യമാണ് എന്ന തിരിച്ചറിവാണെന്ന് മാധ്യമങ്ങള്‍ പറഞ്ഞു. നാല് വര്‍ഷമോ എട്ട് വര്‍ഷമോ കഴിയുമ്പോള്‍ റയാന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയേക്കും എന്ന് ശ്രുതിയുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി  മൈക്ക് പെന്‍സിന്റെയും ആഗ്രഹം വൈറ്റ് ഹൗസില്‍ പ്രധമ പൗരനായി എത്തുകയാണ്. പെന്‍സും വളരെ സംയമനത്തോടെയാണ് പ്രതികരിച്ചത്.

ട്രമ്പിനെ ഡമ്പ് ചെയ്യുക എന്നൊരു മുന്നേറ്റം മുമ്പു തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നതാണ്. ദേശീയ കണ്‍വെന്‍ഷനില്‍ ട്രമ്പിന് നോമിനേഷന്‍ ലഭിച്ചതോടെയാണ് ഈ ആവേശം തണുത്തത്. ഇപ്പോള്‍ വീണ്ടും ട്രമ്പിനെ തട്ടുക മുദ്രാവാക്യം ഉയരുകയാണ്.

പക്ഷെ യാഥാര്‍ത്ഥ്യം എന്താണ്? ട്രമ്പിനെ ഒഴിവാക്കാന്‍ കഴിയുമോ? ഇത് ഏതാണ്ട് അസാധ്യമാണെന്ന് നിയമജ്ഞര്‍ പറയുന്നു. താന്‍ പിന്മാരുകയില്ലെന്ന് ട്രമ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംവിധാനത്തില്‍ ഒരു നോമിനേഷനെ മാറ്റി മറ്റൊരാളെ നിയമിക്കാന്‍ കഴിയുകയില്ലെന്ന് മാറ്റ് റോംനിയുടേയും ജോര്‍ജ് ഡബ്ലിയു ബുഷിന്റെയും പ്രചരണത്തിന്റെ ദേശീയ കൗണ്‍സില്‍ ആയിരുന്ന ബെഞ്ചമിന്‍ ഗിന്‍സ് ബെര്‍ഗ് പറയുന്നു. പാര്‍ട്ടി നിയമം റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിക്ക് മരണം, നിരസിക്കല്‍, മറ്റ് കാരണങ്ങളാല്‍ എന്നിവയുടെ ഒഴിഞ്ഞുവരുന്ന  റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ സ്ഥാനം നികത്താന്‍ അധികാരം നല്‍കുന്നു.

മറ്റ് കാരണങ്ങള്‍ എന്ന പരാമര്‍ശം വലിയ അധികാരം ആര്‍ എന്‍ സിക്ക് നല്‍കുന്നുണ്ട് എന്ന് ചിലര്‍ വാദിക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് നിയമ വിദഗ്ധര്‍ ഇതിനോട് യോജിക്കുന്നില്ല. എന്തെങ്കിലും കാരണവശാല്‍ യോഗ്യതയില്ലാതാവുകയോ മരിക്കുകയോ, മത്സരരദഗത്തു നിന്ന് മാറുകയോ ചെയ്യുന്ന സ്ഥാനാര്‍ത്ഥിക്ക് പകരക്കാരനെ കണ്ടെത്തുവാനുള്ള അധീകാരമാണ് ആര്‍ എന്‍ സിക്ക് നല്‍കിയിരിക്കുന്നതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ജിയയിലെ പൊളിറ്റിക്കല്‍ സയന്‍സ് ലക്ചറര്‍ ജോഷ് പുട്ടണം അഭിപ്രായപ്പെട്ടു. 'അല്ലാതെ 11 വര്‍ഷം മുമ്പെ ഒരു ടേപ്പില്‍ വിവാധ കമന്റ് നടത്തിയ ഒരാളെ ഇപ്പോള്‍ മാറ്റുവാനുള്ള അധികാരമല്ല ആര്‍ എന്‍ സിയുടെ' നിയമം നല്‍കുന്നത് പുട്ടണം തുടര്‍ന്നു. ഒരു പോള്‍ വഴി ആര്‍ എന്‍ സിക്ക് നിയമം ഭേദദതി ചെയ്യുകയാണ്. അല്ലെങ്കില്‍  നിയമം ഭേദഗതി ചെയ്യാനുള്ള നിയമം ഭേദഗതി ചെയ്യുക. ഇങ്ങനെ എന്തെങ്കിലും ചെയ്യാന്‍ മുതിര്‍ന്നാല്‍ ട്രമ്പും അനുയായികളും നടപടികള്‍ കപടമായിരുന്നു എന്ന് ആരോപിക്കും. ട്രമ്പ് കോടതിയെ സമീപിക്കുവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതിനിടയില്‍ ഹിലരിയുടെ ചില ഇമെയിലുകള്‍ കൂടി പുറത്തായി. ഇവയില്‍ 'തുറന്ന വ്യാപാരം', 'തുറന്ന അതിരുകള്‍' എന്നിവയെ കുറിച്ച് ഹിലരി തന്റെ അഭിപ്രായം വ്യക്തമാക്കുന്നു. വാള്‍സ്ട്രീറ്റിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതിന് ഹിലരി അനുകൂലമാണ് എന്ന ധാരണയാണ് ഇമെയിലുകള്‍ നല്‍കുന്നത്, വന്‍കിട വ്യവസായത്തെയും വാള്‍സ്ട്രീറ്റിലെ ക്രയ വിക്രയങ്ങളിലെ തത്വമില്ലായ്മയെയും ഹിലരി അനുകൂലിച്ചിരുന്നു എന്ന മുന്‍ എതിരാളിയും ഇപ്പോഴത്തെ സഹയാത്രികനുമായ ബേണി സാന്‍ഡേഴ്‌സിന്റെ ആരോപണങ്ങള്‍ ശരി വെക്കുന്നതാണ് ഇമെയിലുകള്‍. ഹിലരിക്ക് 2013 നും 2015 നും ഇടയില്‍ വാള്‍സ്ട്രീറ്റിലെ പ്രഭാഷണങ്ങള്‍ക്ക് 20 മില്ലയണ്‍ ഡോളറിലധികം പ്രതിഫലം ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്.


ഏബ്രഹാം തോമസ്

'ഡമ്പ് ട്രമ്പ്' അസാധ്യമായിരിക്കും (ഏബ്രഹാം തോമസ്)
Join WhatsApp News
Thinktank 2016-10-11 04:50:28

20 million corrupting candidate!! Arrest her, grill her. Truth we need. This election is heading for a Supreme Court. 



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക