Image

നഞ്ച് കുടിച്ച മുഖഭാവവുമായി ഡോണള്‍ഡ് ട്രമ്പ്; അങ്കം ജയിച്ച പോലെ ചിരിച്ച് ഹിലരി ക്ലിന്റന്‍

Published on 10 October, 2016
നഞ്ച് കുടിച്ച മുഖഭാവവുമായി  ഡോണള്‍ഡ് ട്രമ്പ്; അങ്കം ജയിച്ച പോലെ  ചിരിച്ച്  ഹിലരി ക്ലിന്റന്‍
നഞ്ച് കുടിച്ച മുഖഭാവവുമായാണ് ഡോണള്‍ഡ് ട്രമ്പ് രണ്ടാം ഡിബേറ്റിനെത്തിയതെങ്കില്‍ അങ്കം ജയിച്ച വിജഗീഷുവിനെപ്പോലെ മലര്‍ക്കെ ചിരിച്ചാണ്  ഹിലരി ക്ലിന്റന്‍ വന്നത്. ഒന്നര മണിക്കൂറില്‍ ഒരിക്കലെങ്കിലും ട്രമ്പ് ചിരിക്കുന്നത് കണ്ടില്ല. പോയ നാല്പത്തെട്ടു മണിക്കൂറിലെ വിവാദങ്ങളും പിന്തുണക്കാരുടെ കൊഴിഞ്ഞു പോക്കും ഒക്കെ തന്നെ കാരണം. പക്ഷെ ആരെന്തു പറഞ്ഞാലും ട്രമ്പ് പിന്മാറില്ലെന്നു വ്യക്തമായി. പെണ്‍ വിഷയമൊക്കെ അങ്ങനെ കിടക്കും.

ഡിബേറ്റ് കഴിഞ്ഞയുടന്‍ മാധ്യമങ്ങല്‍ ഹിലരി ജയിച്ചതായി വിധി എഴുതി. സി.എന്‍.എന്‍ വോട്ട് പ്രകാരം ക്ലിന്റന്‍ 57 ശതമാനം; ട്രമ്പ് 34 ശതമാനം. ജയിക്കാനിതെന്താ ഗുസ്തി മത്സരമോ? ജയാപജയം തീരുമാനിക്കുന്നത് വോട്ടര്‍മാരല്ലെ? മാധ്യമങ്ങള്‍ ജനാഭിപ്രായം തിരിച്ചു മറിക്കാന്‍ ശ്രമിക്കുന്നുവെന്ന ട്രമ്പിന്റെ വാദത്തില്‍ കുറച്ചു കഴമ്പുണ്ടെന്നു തോന്നി. വാഷിംഗ്ടണ്‍ ഇന്‍സൈഡര്‍ ആയ ഹിലരിക്കു കാര്യങ്ങള്‍ കൂടുതല്‍ അറിയാം എന്നു വ്യക്തം. പക്ഷെ ഇന്‍സൈഡര്‍ ആണോ ഔട്ട്‌സൈഡര്‍ ആണോ അമേരിക്കക്കു നല്ലതെന്നതാണല്ലൊ ചോദ്യം.

എന്തായാലും ട്രമ്പിന്റെ പ്രകടനവും മോശമായില്ല. ഇത്തവണ അധികം പടപ്പില്‍ തല്ലിയില്ല. ഉള്ള കാര്യങ്ങള്‍ പറഞ്ഞു. ഹിലരിയെ കടന്നാക്രമണം നടത്തി. വ്യംഗ്യമായി ആക്രമിക്കാനല്ലാതെ നേരിട്ട് ആക്രമിക്കാന്‍ ഹിലരിക്കു കഴിഞ്ഞില്ല, അഥവ ശ്രമിച്ചതുമില്ല.

വനിതകളെ കണ്ടാലുടന്‍ കാന്തം പോലെ ആകര്‍ഷിക്കപ്പെട്ട് ചുംബിക്കുകയും വേണ്ടാത്തിടത്തൊക്കെ കയറി പിടിക്കുകയും ചെയ്യുമെന്ന വീമ്പിളക്കല്‍ വരുത്തി വച്ച നാണക്കേടൊന്നും ട്രമ്പ് പുറത്തു കാട്ടിയില്ല. അക്കാര്യത്തെപറ്റി വലിയ ചോദ്യമൊന്നും ഉണ്ടായതുമില്ല. ചോദിച്ചപ്പോള്‍ അത് വെറും ലോക്കര്‍ റൂം സംസാസാരമായിരുന്നുവെന്നും തെറ്റു പറ്റിയെന്നും, ക്ഷമിക്കണമെന്നും പറഞ്ഞ ട്രമ്പ് ഐ.എസും ഭീക്രരാക്രമണവുമൊക്കെയാണ് പ്രധാനമെന്നും ഇതൊക്കെ കാര്യമല്ലെന്നുമാണൂ സൂചിപ്പിച്ചത്.

എന്നാല്‍ ഇത് ട്രമ്പിന്റെ സ്ഥിരം സ്വഭാവമാണെന്നും വനിതകളെ മാത്രമല്ല മറ്റുള്ളവരെയും ആക്ഷേപിക്കുന്നത് ട്രമ്പിന്റെ പതിവ് പരിപാടിയാനെന്നു ഹിലരി പറഞ്ഞു. കറുത്തവര്‍, ലറ്റിനോകള്‍, മുസ്ലിംകള്‍ എന്നിവരെയൊക്കെ ട്രമ്പ് ആക്ഷേപിക്കുന്നു. ഇറാക്ക് യുദ്ധത്തില്‍ മരിച്ച സൈനികന്റെ പിതാവ് ഖിസര്‍ ഖാനെ വരെ ആക്ഷേപിച്ചു.പ്രസിഡന്റാകാന്‍ യോഗ്യതയില്ലാത്ത വ്യക്തിയാണിത്.
താന്‍ വനിതകളെപറ്റി പറഞ്ഞതേയുള്ളുവെന്നും ബില്‍ ക്ലിന്റണ്‍ സ്ത്രീകളെ പീഡിപ്പിക്കുകയും ആ സ്ത്രീകളെ ഹിലരി ആക്ഷെപിക്കുകയും ചെയ്തിട്ടുണ്ടെന്നു ട്രമ്പ്തിരിച്ചടിച്ചു. അവരില്‍ ചിലര്‍ ഓഡിയന്‍സിലുണ്ട്. അതില്‍ പൗലാ ജോണ്‍സിനു എട്ടര ലക്ഷത്തില്‍ പരം ഡോളര്‍ ക്ലിന്റന്‍ നഷ്ടപരിഹാരം നല്‍കി. ക്ലിന്റണെ ഇമ്പീച്ച് ചെയ്തതും ട്രമ്പ് ചൂണ്ടിക്കാട്ടി.

മിസൂറിയിലെ സെന്റ് ലൂയി വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിന്‍ നടന്ന ടൗണ്‍ ഹാള്‍ മോഡല്‍ ഡിബേറ്റ് മോഡറേറ്റ് ചെയ്ത ആന്‍ഡേഴ്‌സണ്‍ കൂപ്പറും (സി.എന്‍.എന്‍) മാര്‍ത്താ റാഡാസും (എ.ബി.സി) കൂടുതലൊന്നും ചോദിച്ചതുമില്ല. ചുരുക്കത്തില്‍ വനിതകള്‍ക്കെതിരായ പരാമര്‍ശത്തിന്റെ തിരിച്ചടിയില്‍ നിന്നു ട്രമ്പ് കര കയറി എന്നു വേണം കരുതാന്‍. പരസ്പരം ഹസ്തദാനം ചെയ്യുക പോലും തുടക്കത്തില്‍ ഉണ്ടായില്ല.

വ്യക്തിപരമായ ആക്ഷേപങ്ങളാണ് ഡിബേറ്റിനെ ശ്രദ്ധേയമാക്കിയയതെന്നു മാധ്യമങ്ങള്‍ ഒന്നടങ്കം വിലയിരുത്തുന്നു. പ്രസിഡന്റും കമാന്‍ഡര്‍ ഇന്‍ ചീഫും ആകാന്‍ ട്രമ്പിനു യാതൊരു യോഗ്യതയുമില്ലെന്നു ഹിലരി ആവര്‍ത്തിച്ചു. സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കെ ഈമെയ്‌ലിനു വേണ്ടി പ്രൈവറ്റ് സേര്‍വര്‍ സ്ഥാപിച്ചത് തെറ്റായിപ്പോയെന്നും അവര്‍ സമ്മതിച്ചു. പക്ഷെ അതു കൊണ്ട് എന്തെങ്കിലും ദോഷം വന്നതായി അറിവില്ല.
എന്നാല്‍ ജയിച്ചാല്‍ ഇക്കാര്യത്തില്‍ ഹിലരിക്കെതിരെ അന്വേഷണം നടത്താന്‍ സെപെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും ഹിലരിയെ ജയിലില്‍ അടക്കുമെന്നും ട്രമ്പ് പറഞ്ഞു. വൈക്കി ലീക്ക്‌സിനൂ ഈമെയില്‍ ലഭിച്ചത് ട്രമ്പ് ചൂണ്ടിക്കാട്ടി.

താന്‍ പ്രചാരണം നടത്തുന്നതിനു 100 മില്യനില്‍ കൂടുതല്‍ തന്റെ പണമാണു ചെലവഴിക്കുന്നതെന്നു ട്രമ്പ് പറഞ്ഞു. സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയിലും മറ്റും ഹിലരിയും ധാരാളം പണം ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ കുറച്ച് പ്രചാരണത്തിനു ഉപയോഗിച്ചു കൂടെ എന്നും ട്രമ്പ് ചോദിച്ചു.

ഒബാമ കെയറിനു ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്നു ഹിലരി പറഞ്ഞു. എന്നാല്‍ 20 മില്യന്‍ പേര്‍ക്ക് പുതുതായിഇന്‍ഷുറന്‍സ് കിട്ടി. 26 വയസു വരെ വിദ്യാര്‍ഥികള്‍ക്ക് മാതാപിതാക്കളുടെ ഇന്‍ഷുറന്‍സ് ഉപ്യോഗിക്കാം. രോഗാവസ്ഥ കാരണം ആര്‍ക്കും ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ല.ഈ നല്ല കാര്യങ്ങളൊക്കെ നിലനിര്‍ത്തി വേണ്ട മാറ്റം വരുത്തും.

ഒബാമ കെയര്‍ നിര്‍ത്തി മറ്റൊന്നു തുടങ്ങുമെന്നു പറഞ്ഞ ട്രമ്പ് അതെപറ്റി വിശദീകരിച്ചില്ല.
മുസ്ലിംകള്‍ക്കെതിരായ നിലപാടിനെപറ്റി ചോദിച്ചപ്പോള്‍ 'റാഡിക്കല്‍ ഇസ്ലാമിക് ടെറര്‍' ആണു പ്രശ്‌നമെന്നു ട്രമ്പ് പറഞ്ഞു. എന്നാല്‍ ഒബാമയോ ഹിലരിയോ ആപേരു പറയുക പോലുമില്ല.സംശയകരമായ കാര്യങ്ങള്‍ നടക്കുമ്പോള്‍ അമേരിക്കന്‍ മുസ്ലിംകള്‍ തന്നെ അതു റിപ്പോര്‍ട്ട് ചെയ്യണം. അല്ലാതെ പറ്റില്ല.
സിറിയയില്‍ നിന്നും മറ്റും ആയിരക്കണക്കിനു അഭയാര്‍ഥികളെ കൊണ്ടു വരാന്‍ പറ്റില്ല. അവര്‍ ആരെന്നോ അവരുടെ ചിന്താഗതി എന്തെന്നോ നമുക്കറിയില്ല. നമുക്ക് ആവശ്യത്തിനു പ്രശ്‌നമുണ്ട്. ഇതു കൂടി വലിച്ചു വയ്ക്കേണ്ട കാര്യമില്ല.

താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഇറാക്ക് യുദ്ധം തന്നെ ഉണ്ടാവില്ലായിരുന്നെന്നും അഭയാര്‍ഥി പ്രശ്‌നവും ഉണ്ടാകില്ലായിരുന്നു എന്നും പറഞ്ഞ ട്രമ്പ് ഹിലരി ഇറാക്ക് യുദ്ധത്തെ അനുകൂലിച്ചത് ചൂണ്ടിക്കാട്ടി.
സിറിയയിലെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന യാതന ഹിലരി ചൂണ്ടിക്കാട്ടി. മതത്തിന്റെ പേരില്‍ വിവേചനം എന്നത് അമേരിക്കന്‍ സംസ്‌കാരമല്ല. ഏതു മതക്കാര്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. മഹാനായ മുസ്ലിം മുഹമാദാലിയീയും അവര്‍ സ്മരിച്ചു.

ട്രമ്പ് 18 വര്‍ഷമായി ടാക്‌സ് നകുന്നില്ലെന്ന് ഹിലരി ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ ടക്‌സ് നല്‍കുന്നുണ്ടെന്നു ട്രമ്പ് പറഞ്ഞു. നിയമാനുസരണമുള്ള ഇളവുകള്‍ താന്‍ ഉപയോഗപ്പെടുത്തുന്നു. വാറന്‍ ബഫറ്റ് ഇതില്‍ കൂടുതല്‍ ഇളവുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ ഇളവൊക്കെ പാടില്ലെങ്കില്‍ നിയമം മാറ്റണം. അപ്പോള്‍ ഹിലരിയുടെ സുഹ്രുത്തുക്കളായ കോടീശ്വരരെ ബാധിക്കുമെന്നവര്‍ക്ക് അറിയാം.

റഷ്യയെയും പുടിനെയും ട്രമ്പ് പുകഴ്ത്തുന്നത് ചൂണ്ടിക്കാട്ടിയ ഹിലരി, റഷ്യയും സിറിയന്‍ നേതാവ് ബഷര്‍ അല്‍ അസറും കൂടിയാണ് അവിടെ കൂട്ടക്കൊല നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി. എന്നാല്‍ തനിക്കു റഷ്യയില്‍ ഒരു ബിസിനസും ഇല്ലെന്നും പുടിനെ അറിയില്ലെന്നും ട്രമ്പ് പറഞ്ഞു.

സാമൂഹിക മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യക്തികളെ ജഡ്ജിമാരാക്കുമെന്നു ഹിലരി പറഞ്ഞപ്പോള്‍ ഭരണഘടനാനുസ്രുതം പ്രവര്‍ത്തിക്കുന്നവരെ ജഡ്ജിമാരാക്കുമെന്നു ട്രമ്പ് പറഞ്ഞു.

പ്രസിഡന്റ് ഒബാമയുടെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിനെപറ്റി ആക്ഷേപം ഉന്നയിച്ച ട്രമ്പ് പ്രസിഡന്റിനോട് ക്ഷമാപണം നടത്തണമെന്നു ഹിലരി പറഞ്ഞു. എന്നാല്‍ ഈ വിവാദത്തില്‍ ഹിലരിക്കും പങ്കുണ്ടെന്നു ട്രമ്പ് പറഞ്ഞു. എതിരാളി താഴ്ന്ന നിലവാരം പുലര്‍ത്തുമ്പോള്‍ നാം ഉയര്‍ന്ന നിലവാരം പുലര്‍ത്തണമെന്നു തന്റെ സുഹ്രുത്ത് മിഷേല്‍ ഒബാമ പറഞ്ഞതും ഹിലരി അനുസമരിച്ചു. എന്നാല്‍ മത്സര സമയത്ത് ഹിലരിക്കെതിരെ ഏറ്റ്വും മോശമായ പരാമരശങ്ങളാണു മിഷെല്‍ നടത്തിയതെന്നു ട്രമ്പും ചൂണ്ടിക്കാട്ടി.

എതിരാളിയില്‍ കാണുന്ന എറ്റ്വും നല്ല കാര്യം എന്ത് എന്നതായിരുന്നു അവസാനത്തെ ചോദ്യം. ട്രമ്പിന്റെ മക്കളെ താന്‍ ആദരിക്കുന്നുവെന്നും അവരുടെ പിതാവിനോടുള്ള അര്‍പ്പണ ബോധം പ്രശംസനീയമാണെന്നും ഹിലരി പറഞ്ഞു.

ഹിലരി ഒരു പോരാളി ആണെന്നും ഒന്നും വിട്ടു കൊടുക്കാന്‍ അവര്‍ തയ്യാറല്ലെന്നും അതാണ് അവരിലേ ഏറ്റവും മികച്ച ഗുണമായി താന്‍ കാണുന്നതെന്നും ട്രമ്പും പറഞ്ഞു.

ഒടുവില്‍ ഹസ്ത് ദാനത്തോടെ ഇരുവരും പിരിഞ്ഞു.
നഞ്ച് കുടിച്ച മുഖഭാവവുമായി  ഡോണള്‍ഡ് ട്രമ്പ്; അങ്കം ജയിച്ച പോലെ  ചിരിച്ച്  ഹിലരി ക്ലിന്റന്‍
Join WhatsApp News
Moothappan 2016-10-10 11:50:29

Next few weeks are significant. Trump will return like a storm with Hillary s illegal foundation fraud, Wall Street funding, US huge deficit above 20 trillion. No more can FBI protect her. Kaine is a disaster. Pence loyalty and charisma will bring women to trump camp. Nobody can rule out another ISIS disaster to awaken voter s into a final ' por favor' trump. America first, women second, obamacare to ocean.


Jack Daniel 2016-10-10 13:27:50
It is not good to stagy on this page any more Moothhaappa.  The wind is blowing against you. Look at Pastor Mathai he started singing the funeral song of Trump's election.  I  don't want you to get depressed  but you can always find peace in Spirit.
വേതാള ദൂദൻ 2016-10-10 13:59:22
നഞ്ചുതിന്ന മുഖവുമായി
ട്രംപ് നിന്ന് കറങ്ങുമ്പോൾ
എങ്ങു നിന്നോ ഉയരുന്നു അശരീരി 
"ഇവൻ എന്റെ  പ്രിയപുത്രൻ
ഇവന്റ് കഥ തീരാറായി"
ഡെവിളാണ് തീർച്ച തന്നെ
ഉണർത്തിയതാണ് ട്രമ്പ്.
ഹില്ലരിയെ ഡെവിളെന്നു
വിളിച്ചപ്പോളാ വിളികേട്ട്
ഉണർന്നതാണ് ഡെവിളപ്പോൾ
ചെയ്യുകില്ല ഒരിക്കലും
ചെകുത്താൻപോലുമിത്ര
വൃത്തികേട് കാണിക്കില്ല
ലജ്ജിതനായി ചൊല്ലി ഡെവിൾ.
ശ് ശേ മോശം മോശം  
സ്ത്രീകളെ പീഡിപ്പിച്ചു
നാണക്കേട് കാണിച്ചിട്ട്
'ലോക്കർ ടോക്കോ'
അത് കൊള്ളാം!
ഇല്ല ഞാൻ കൂട്ടിനില്ല
നിന്റെ കാര്യം തീർപ്പിലായി
മത്സരിച്ചിട്ടു കഥയില്ല .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക