Image

വിളപ്പില്‍ശാല, ഭാവികാല കേരളത്തിന്റെ ദൃശ്യരൂപം: ഏബ്രഹാം തെക്കേമുറി

പി.പി.ചെറിയാന്‍ Published on 13 February, 2012
വിളപ്പില്‍ശാല, ഭാവികാല കേരളത്തിന്റെ ദൃശ്യരൂപം: ഏബ്രഹാം തെക്കേമുറി

നെറികെട്ട രാഷ്ട്രീയത്തിന്റെ ദുരിതങ്ങള്‍ മറനീക്കി പുറത്തുവന്നിരിക്കുന്ന ദുരന്തമാണ് വിളപ്പിന്‍ശാലയില്‍ ജനങ്ങള്‍ അനുഭവിക്കുന്നത്. സമ്പന്നതയുടെ ഫ്‌ളാറ്റില്‍ അതിരസത്തില്‍ കഴിഞ്ഞവന്റെ മാലിന്യങ്ങള്‍ ഗ്രാമവാസികളായ സാധാരണക്കാരന്റെ തലയില്‍ കോരിയിടുന്ന നീചകര്‍മ്മത്തിനാണ് കേരള ഹൈകോടതിയും പോലീസും ഇപ്പോള്‍ ഒരുങ്ങുന്നത്. ത്രിതല പഞ്ചായത്തിന്റെ മേല്‍ നഗരസഭ മേയര്‍ ചവിട്ടു നാടകം കളിക്കുന്നു. ഒപ്പം സാധുജനങ്ങളുടെ രാഷ്ട്രീയ വിഹിതം കൈപറ്റി ഉപജീവനം നടത്തുന്ന ഇടതുപക്ഷ വലതുപക്ഷ രാഷ്ട്രീയ നേതൃത്വം നിശബ്ധരായിരിക്കുന്നു.ഈ വിഷയത്തില്‍ ജനങ്ങള്‍ ഒരു കാര്യം തിരിച്ചറിയണം. കേരളജനത നേതാക്കന്‍മാരുടെ അടിമകളായിരിക്കുന്നു.

ഈ അജ്ഞതയില്‍ ഓരോ പ്രവാസി മലയാളിയും തങ്ങള്‍ വസിക്കുന്ന നാടും നിയമവും, കേരളത്തിന്റെ ബാലിശമായ നടപടികളുമായി താരതമ്യം ചെയ്ത് ശക്തമായി പ്രതികരിക്കണം.

ത്രിതല പഞ്ചായത്തിന്റെ ജനകീയ സമരസമിതിയും നഗരസഭയും തമ്മില്‍ പോരാട്ടം.

ഭാവികാലത്തില്‍ വര്‍ദ്ധിച്ചുവരുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്തേണ്ടതിനുപകരം കുടത്തിലും, കലത്തിലും, കുളത്തിലും മാലിന്യം സംസ്‌കരിക്കാമെന്നു പറയുന്ന പൊട്ടന്‍ വാചകങ്ങള്‍ മണ്ടമാരുടെ ആക്രോശങ്ങളും മീഡിയാകളും വാര്‍ത്തയാക്കുന്നു. ഒപ്പം മാസങ്ങളായി പഴുത്തു നാറുന്ന മാലിന്യ കൂമ്പാരത്തിനിടയിലെ തട്ടുകടയില്‍ നിന്നും ബഹു രുചിയോടെ ഭക്ഷണം കഴിക്കുന്ന ജനമേ! മനുഷ്യനിലെ മൃഗീയത മൃഗത്തിന്റെ മൃഗീയതയേക്കാള്‍ കഠിനമായിരിക്കുന്നും എന്നല്ലാതെ എന്തുപറയാന്‍ !

അതിവേഗം ബഹുദൂരം അടുത്ത മാന്യ മന്തീ, ക്യാപിറ്റല്‍ പണിഷ്‌മെന്റിന് വിധിക്കപ്പെട്ട പ്രതിപക്ഷ നേതാവേ ഒന്നു നില്‍ക്കുക! ശ്രദ്ധിക്കുക.

ഈ കോടതിവിധിയും പോലീസ് മുറയും മനുഷ്യാവകാശ ധ്വംസനമാണ്! ഒരു ജീവന്‍ അവിടെ പൊലിഞ്ഞാല്‍ പ്രകൃതി നിങ്ങള്‍ക്ക് മാപ്പ് തരില്ലb

വിളപ്പില്‍ശാല, ഭാവികാല കേരളത്തിന്റെ ദൃശ്യരൂപം: ഏബ്രഹാം തെക്കേമുറിവിളപ്പില്‍ശാല, ഭാവികാല കേരളത്തിന്റെ ദൃശ്യരൂപം: ഏബ്രഹാം തെക്കേമുറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക