Image

ഉണങ്ങി­യ കാ­റ്റ് (കവിത: കാ­രൂര്‍ സോ­മന്‍)

Published on 10 October, 2016
ഉണങ്ങി­യ കാ­റ്റ് (കവിത: കാ­രൂര്‍ സോ­മന്‍)
പു­ത്ത­നാ­യി പെയ്­ത മ­ഴ­യ്­ക്ക­റിയുമോ
പു­ത്ത­നു­ണ്ണി­യു­ടെ കു­സൃ­തി­കള്‍
പാ­ടി­പ­തി­ഞ്ഞ വീ­ണ­യ്­ക്ക­റിയുമോ
പാ­ടാ­ത്ത പെ­ണ്ണി­ന്റെ വേ­ദ­ന­കള്‍

ഇനി­യൊ­രു­ങ്ങാം ന­മു­ക്കൊരു
പാ­ത­യില്‍ ഒ­ന്നാ­യി നീങ്ങാം
ന­മു­ക്കാ­യി ന­ടു­ക്ക­ട­ലില്‍ ഒരു
ദ്വീ­പ് പൊ­ന്തി­യി­രി­ക്കു­ന്നു

കാറ്റി­ലൊ­രു പ­ട്ട­ത്തി­ന്റെ വേ­ര­റു­ത്ത
പ­ക്ഷി­യു­ടെ ഉ­ട­ല­റുക്കാ­നൊ­രുങ്ങവേ
കാലി­ലൊ­രു ക­ട്ടു­റു­മ്പിന്‍ ക­ടിയും
ക­ലിയും ക­വി­ത­യ്­ക്ക് അ­ക്ഷ­ര­ത്തെറ്റും

ഇനി­യൊ­രു മ­രു­പ­ച്ച തേ­ടാം, എ­നിക്ക്
മ­ട­ങ്ങി­വ­രാന്‍ ഇനി­യൊ­രു ക­പ്പ­ലില്ലല്ലോ
മ­ട­ങ്ങി­വ­രാന്‍ എ­നി­ക്കൊ­രു ക­ര­യു­മില്ലല്ലോ
ക­ര­യു­വാന്‍ ക­ണ്ണീ­രു­മില്ല­ല്ലോ,
ക­ര­യാ­ത­ി­രി­ക്കാന്‍ കാ­ര­ണ­വു­മില്ലല്ലോ
കാ­റ്റെ­ന്റെയി­ട­നെ­ഞ്ചില്‍ തു­ടി­ച്ചൊ­ഴു­കുന്നു

ക­ര വി­ട്ട് ക­ട­ലില്‍ ഒ­രു ഇ­ല­യൊ­ഴു­കുന്നു
കാ­റ്റെ­ന്റെയി­ട­നെ­ഞ്ചില്‍ തു­ടി­ച്ചൊ­ഴു­കുന്നു
മ­റ­ന്നു തു­ട­ങ്ങാം, പൊ­യ്തും ചെ­യ്­തതും
എന്റെ വി­പ്ല­വ­ങ്ങ­ളു­ടെ കു­ത്ത­ഴി­യുന്നു.
ഉണങ്ങി­യ കാ­റ്റ് (കവിത: കാ­രൂര്‍ സോ­മന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക