Image

ട്രംപ് ആയാലും ഹിലരി ആയാലും മലയാളിക്ക് അമേരിക്ക 'ഹരം'

അനില്‍ പെണ്ണുക്കര Published on 11 October, 2016
ട്രംപ് ആയാലും ഹിലരി ആയാലും മലയാളിക്ക് അമേരിക്ക  'ഹരം'
മലപ്പുറം കോട്ടക്കുന്നു മൈതാനം. ചരിത്രമുറങ്ങുന്ന മണ്ണ്.  അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ മലയാളി എങ്ങനെ നോക്കിക്കാണുന്നു' എന്ന വിഷയവുമായി വൈകിട്ട് അന്തിനടത്തത്തിനെത്തിയവരോട് ചോദ്യം?
ഉത്തരം വളരെപ്പെട്ടന്ന് . 

'അമേരിക്കയില്‍ ആര് അധികാരത്തില്‍ വന്നാല്‍ നമുക്കെന്താ ?'

'പ്രസിഡന്റാകുന്നതിനു മുന്‍പ് ആരെയും അത്ര പരിചയമില്ല.പ്രസിഡന്റായി തീര്‍ന്നാല്‍ പുള്ളി തന്നെ ലോക രാജാവ്.'

'ഒബാമയെ കണ്ടില്ലേ.'
'ഡല്‍ഹിയില്‍ വന്നപ്പോള്‍ ഒന്ന് കാണേണ്ടതായിരുന്നു.'
'എന്നാ സെക്യൂരിറ്റി' 
'ഒബാമ തന്നെ താരം.'

ട്രംപിനെ അത്രപിടിത്തമില്ല , ചിലര്‍ക്ക് അദ്ദേഹത്തോട് അത്ര പഥ്യമല്ല. മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ പ്രസ്താവന തന്നെ കാരണം. ഹിലരിയെ എല്ലാവര്‍ക്കും അറിയാം .
'നമ്മുടെ ബില്‍ ക്ലിന്റന്റെ ഭാര്യ അല്ലേ'
അതാണ് മലയാളി . ഓര്‍ക്കേണ്ടത് ഓര്‍ക്കേണ്ട സമയത്തു  ഓര്‍ക്കും.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ദേശീയ ചാനലുകള്‍ വാര്‍ത്ത ആക്കുമ്പോള്‍ മലയാളം ചാനലുകള്‍ അത് അത്ര കാര്യമാക്കാറില്ല. എങ്കിലും ചില ദിവസങ്ങളില്‍ ഏഷ്യാനെറ്റും മാതൃഭൂമിയും ചില വാര്‍ത്തകള്‍ നല്‍കുന്നു. അത് ട്രംപ് എന്തെങ്കിലും വെടി പൊട്ടിക്കുമ്പോള്‍ മാത്രം. അമേരിക്കന്‍ തെരഞ്ഞെടുപ്പുകളുടെ  വാര്‍ത്തകള്‍ മലയാളികള്‍കള്‍ക്കു  എത്തിക്കുന്ന കാര്യത്തില്‍ മാധ്യമ  പ്രവര്‍ത്തകന്‍ കൃഷ്ണ കിഷോറിന്റെ പ്രയത്‌നം ശ്രദ്ദേയമാണ് എന്ന് പറയാതെ വയ്യ.

തിരുവനന്തപുരം സ്വദേശി അലക്‌സ് മാഷ് പറയുന്നു.
ഹിലരി ജയിക്കും. ഹിലാരി ജയിച്ചാല്‍ ഇന്ത്യക്കു എന്തെങ്കിലും ഗുണം ഉണ്ടാകു .മുന്‍ വര്ഷങ്ങളിലെ സര്‍ക്കാരുമായി അവര്‍ക്കു നല്ല ബന്ധം ഉണ്ടായിരുന്നു. ഒരു പക്ഷെ അത് ഇന്ത്യക്കു ഗുണം ചെയ്യും. പിന്നെ മോദിയുടെ അമേരിക്കന്‍ യാത്രകളും ബന്ധങ്ങളുമൊക്കെ നമുക്ക് ഗുണം ചെയ്യണം. ഉറി ആക്രമണത്തില്‍ അമേരിക്ക അവസാനം കൈക്കൊണ്ട നിലപാടിനോട് അത്ര യോജിപ്പില്ല. അത് അമേരിക്കയുടെ നയം.

പക്ഷെ ഇവരിലാര് പ്രസിഡന്റ് ആയാലും അത് ചരിത്രവും അതോടൊപ്പം ആഗോള രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള ചലനങ്ങളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും എന്നത് മുന്ന് തരമാണെന്നു അദ്ധ്യാപകന്‍ രാജീവ് വിലയിരുത്തുന്നു . '

'ലോക രാഷ്ട്രീയം അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ ഉറ്റു നോക്കുന്നത് വലിയ പ്രതീക്ഷയോടെ ആണ് . അമേരിക്കന്‍ ഐക്യനാടുകളുടെ രാഷ്ട്രത്തലവനും, ഗവണ്‍മെന്റിന്റെ അദ്ധ്യക്ഷനുമാണ് അമേരിക്കന്‍ പ്രസിഡന്റ്‌റ്. 1789 ഏപ്രില്‍ 30 നു അധികാരമേറ്റ ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് വാഷിഗ്ടണില്‍ തുടങ്ങി  2013 ജനുവരി 20നു അധികാരമേറ്റ ബരാക്ക് ഒബാമ വരെയുള്ള നാല്‍പത്തി നാല് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ ഒട്ടുമിക്കതും അതിയായ രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നതും, ചരിത്ര സംഭവങ്ങളും ആയിരുന്നു.

പക്ഷെ ഒബാമയുടെ കാലഘട്ടം മറക്കാന്‍ പറ്റില്ല . 2009ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഒബാമ, ജോര്‍ജ്ജ് ബുഷിലൂടെ വൈറ്റ് ഹൗസ് ആര്‍ജ്ജിച്ച ദുഷ്‌പേരിനു ഒരു പരിധിവരെ മാറ്റമുണ്ടാക്കി എന്നു പറയാം. ആരോഗ്യരംഗത്തും വിദേശ നയങ്ങളിലും ഇന്‍ഷുറന്‍സ് രംഗത്തും മറ്റുമായി എടുത്തു പറയത്തക്ക നേട്ടങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായിട്ടുണ്ടെങ്കിലും 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ സൂത്രധാരന്‍ ഒസാമ ബിന്‍ ലാദന്‍ വധത്തിന്റെ പേരിലായിരിക്കും അമേരിക്കക്കാര്‍ ഒബാമയെ കൂടുതല്‍ ഓര്‍ക്കുക.

കറുത്ത വര്‍ഗ്ഗതക്കാരനായ പ്രസിഡന്റ് ആദ്യതവണ അധികാരത്തില്‍ ഏറുമ്പോള്‍ മുതല്‍ വിവാദങ്ങളും വാര്‍ത്ത പ്രാധാന്യവും സൃഷ്ട്ടിച്ചിരുന്നു. അഫ്ഗാനിലെ സൈനിക പിന്മാറ്റവും ദശബ്ദങ്ങള്‍ക്കിപ്പുറമുള്ള ക്യൂബന്‍ സന്ദര്‍ശ്ശനവുമൊക്കെ അടുത്ത കാലത്ത് ഒബാമയോട് ചേര്‍ത്ത് ലോകം ചര്‍ച്ച ചെയ്ത നല്ല വാര്‍ത്തകളാണ്. എങ്കിലും പടിയിറക്ക സമയത്ത് അമേരിക്കന്‍ സാമ്പത്തിക രംഗം അത്ര ശുഭകരമല്ലാത്ത രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. അടുത്തെത്തിയ മറ്റൊരു മാന്ദ്യവും തൊഴിലില്ലായ്മയും, കുടിയേറ്റ വിഷയങ്ങളുമൊക്കെ ചെറുതല്ലാത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് ട്രംപിന് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. എങ്കിലും ഹിലരി തന്നെ ഒബാമയുടെ പിന്‍ഗാമിയായി വരണം എന്നാണ് ആഗ്രഹം. ട്രംപ് ഈയിടെ നടത്തിയ പ്രസ്താവനകള്‍ ഒക്കെ അത്ര പന്തിയല്ലാത്തതായിരുന്നു. അതൊക്കെ അദ്ദേഹത്തിന് ഗുണമായി വരില്ല. പിന്നെ അമേരിക്കയില്‍ ഒരു വനിതാ പ്രസിഡന്റ് വരുവാന്‍ ആഗ്രഹം ഉണ്ട്. അത് ഹിലാരി ആകുന്നതല്ലേ നല്ലത്.'

പക്ഷെ സജീവമായ ചര്‍ച്ചകള്‍ ഒന്നും അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ കുറിച്ച് കേരളത്തില്‍ നടക്കുന്നില്ല എന്നത് സത്യം. ട്രമ്പയാലും ഹിലരി ആയാലും മലയാളിക്ക് അമേരിക്ക ഒരു ഹരം തന്നെ. അമേരിക്കയറുടെ ഒരു ഡോളര്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ 65 രൂപാ. അത് തന്നെ കാരണം.

അമേരിക്കയില്‍ പോയി പണിയെടുത്തു നാട്ടിലെല്ലാം സ്വത്തുവകകള്‍ വാങ്ങണം. ബി എസ സി നസ്‌സിങ് പഠിച്ചു അമേരിക്കയില്‍ പോകണം എന്ന് ചിന്തിക്കുന്ന കുട്ടികള്‍ . മികച്ച ജോലി നേടാന്‍, പണം നേടാന്‍ ഒക്കെ അമേരിക്ക വേണം . 

ലോക സാമ്പത്തിക വ്യവസ്ഥ തന്നെ നിയന്ത്രിക്കുന്ന രാജ്യത്തെ, പക്ഷെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അത്ര പഥ്യമല്ല . പക്ഷെ കേരളത്തില്‍ മന്ത്രിയോ എം എല്‍ എ യോ ആയാല്‍ ഉടന്‍ അമേരിക്കയില്‍ പോകണം. സ്ഥലങ്ങളൊക്കെ കാണണം . പഞ്ചായത്തു തിരിച്ചുള്ള അസോസിയേഷന്‍ , താലൂക്ക് തിരിച്ചുള്ള അസോസിയേഷന്‍   ഒക്കെ ഉത്ഘാടനം ചെയ്യണം. അങ്ങനെ സംഘടനകളുടെ പ്രളയം. പറ്റിയാല്‍ ഇവര്‍ക്കൊക്കെ നല്ല വാഗ്ദാനങ്ങള്‍ കൊടുക്കണം. അടുത്ത തവണ കേരളത്തില്‍ വരുമ്പോള്‍ വോട്ടു ചെയ്യാനുള്ള അവസരം തരാമെന്നു പറയണം. അങ്ങനെ എന്തെല്ലാം വാഗ്ദാനങ്ങള്‍ . 

അമേരിക്കയെ ത്വാത്തികമായി ഇഷ്ടമല്ല . പക്ഷെ എല്ലാവര്‍ഷവും കണ്‍വന്‍ഷനുകള്‍ക്കു വരണം. നയാഗ്ര വെള്ളച്ചാട്ടം കാണണം, ലിബര്‍ട്ടി സ്റ്റാച്യുവിന്റെ മുന്നില്‍ നിന്ന് ഫോട്ടം പിടിക്കണം. വേള്‍ഡ് ട്രേഡ് സെന്ററിന്റെ മുന്നില്‍ നിന്ന് ചിരിച്ചുകൊണ്ട് ഫോട്ടോ എടുക്കണം, ഇതിനൊക്കെ അമേരിക്ക കൂടിയേ തീരു. 

നാട്ടില്‍ പാവങ്ങള്‍ക്ക് നല്ലൊരു വീട് വേണമെങ്കില്‍ , വിവാഹ , വിദ്യാഭ്യാസ സഹായം വേണമെങ്കില്‍ ഒക്കെ അമേരിക്കന്‍ ഡോളര്‍ ഓടിയെത്തുന്നു. അത് ട്രമ്പായാലും ഹിലാരി ആയാലും മലയാളിക്ക് അത് മതി . പക്ഷെ കത്രീനയോ മാത്യുവോ ഒക്കെ വരുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടി ആശങ്കപെടാനൊന്നും കേരളത്തിലെ ട്രമ്പുമാര്‍ക്കും ഹിലാരിമാര്‍ക്കും സമയം ഇല്ല . കത്രീനയേക്കാള്‍ വലിയ കാറ്റല്ലേ ഇപ്പോള്‍ കേരളത്തില്‍ അടിക്കുന്നത്. രാഷ്ട്രീയ കൊടുങ്കാറ്റ് . അതിനിടയില്‍ അമേരിക്കയില്‍ ആര് ജയിക്കും ആര് തോല്‍ക്കും എന്നു അറിഞ്ഞിട്ടു എന്തുകാര്യം . അതാണ് മലയാളി . ആരെങ്കിലും ജയിക്കട്ടെ ..
വിജയാശംസകള്‍ 
ട്രംപ് ആയാലും ഹിലരി ആയാലും മലയാളിക്ക് അമേരിക്ക  'ഹരം'
Join WhatsApp News
Thinktank 2016-10-11 11:30:45

Try Canada immigration: send resume to canadaimmigration@xcics.com

Equally good life. Fast track processing


വിദ്യാധരൻ 2016-10-11 16:43:26
മുപ്പത് വർഷത്തിലേറെ പൊതുരംഗത്തു പ്രവർത്തിച്ച ഒരു വ്യക്തിയാണ് ഹില്ലരി ക്ലിന്റൺ. മനുഷ്യജീവിതത്തിന്റെ പല തിക്തമായ അനുഭവങ്ങളിലൂടെ കടന്നു പോയ ഒരു വ്യക്തിയെന്ന നിലയ്ക്ക് അവർക്ക് സാധാരണക്കാരന്റെ ഹൃദയ സ്പന്ദനങ്ങളെ നന്നായറിയാം.  അമേരിക്കൻ ചരിത്രം ആരംഭിക്കുന്നത് തന്നെ കുടിയേറ്റത്തിലാണ്.  അതുകൊണ്ടാണ് ഈ രാഷ്ട്രത്തിന്റെ ഭരണഘടന എഴുതിയ സ്ഥാപക പിതാക്കന്മാർ കുടിയേറ്റത്തിനുള്ള വാതിലുകൾ അടച്ചിടാതിരുന്നത്.  ഹില്ലാരിയുടെയും ട്രമ്പിന്റെയും പൂർവ്വപിതാക്കന്മാരും ഇതിലൂടെ കുടിയേറിയവരാണ്.  എന്നാൽ വന്ന വഴി മറക്കാത്തവരിൽ ഒരാളാണ് ഹില്ലരി. ട്രംപാകട്ടെ, ഈ രാജ്യത്തിന്റെ അഭിവൃദ്ധിയ്ക് കാരണം  യൂറോപ്യന്‍ പാരമ്പര്യമുള്ള വെള്ളകാരാണ് എന്നും അതുകൊണ്ടു കുടിയേറ്റത്തേയും അതുവഴി ജാതിയിലും ഗുണത്തിലും കുറവുള്ള കറുത്തവർഗ്ഗക്കാർ , ഏഷ്യാനിവാസികൾ, മെക്സിക്കൻസ് തുടങ്ങിയവരുടെ തള്ളികയറ്റം കുറയ്ക്കണം എന്നും വിശ്വസിക്കുന്ന ഒരാളാണ്.  ഇതുതന്നയാണ് ഇവിടുത്തെ തീവൃവാദി വെള്ളക്കാരും വിശ്വസിക്കുന്നത് 
           പണം മനുഷ്യനെ പലപ്പോഴും അന്ധരാക്കാറുണ്ട്  അതുപോലെ കാരുണ്യത്തിന്റെ കൈവഴികൾ അടച്ചു കളയാറുമുണ്ടു    വ്യാവസായിക വിപ്ലവത്തിൽ പാശ്ചാത്യരാജ്യം കൈവരിച്ച നേട്ടങ്ങൾ അസൂയാവഹമാണ്. അതിനു കാരണം സാഹസികരായ യൂറോപ്പ്യൻസ് മുഖ്യമായ ഒരു പങ്ക് വഹിക്കുന്നു. അവർ കൈവരിച്ച സമ്പത്ത് മറ്റുള്ളവരെ ഞെരുക്കിയാണെങ്കിലും കുറയാതെ കാത്തുസൂക്ഷിക്കണം എന്ന ചിന്താഗതിക്കാരാണ് റിപ്പബ്ലിക്കൻ പാർട്ടിക്കാരും അതുപോലെ ചില് മലയാളികളും. അതുകൊണ്ടു കാര്യമില്ല. പക്ഷെ  ഇന്നത്തെ വ്യവസായങ്ങളെയും ഗവേഷണങ്ങളെയും നിയന്ത്രിക്കുന്നത്തിലും ജീവിതത്തെ തന്നെ നിയന്ത്രിക്കുന്നതിലും കപ്യൂട്ടർ വഹിക്കുന്ന പങ്ക് അവർണ്ണനീയമാണ്, അത്‌പോലെ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കുടിയേറിയവരുടെ സംഭാവന വർണ്ണനാധീതമാണ്.  അവരുടെ സഹായം കൂടാതെ ഈ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥിതിയെ നിലനിറുത്താമെന്ന് കരുതെന്നെങ്കിൽ അത് തെറ്റായ ഒരു ചിന്താഗതിയാണ്. അത് തിരിച്ചറിയാൻ കഴിയാത്ത ഒരു വ്യക്തിയാണ് ട്രംപ് പക്ഷേ ആ  കഴിവുകളെ തിരിച്ചറിയുന്ന ഒരു പാർട്ടിയാണ് ഡെമോക്രാറ്റിക്ക് പാർട്ടി അതിന്റെ പ്രതിനിധിയാണ് ഹില്ലരി ക്ലിന്റൺ .
            ക്രൂക്ക്ഡ് ഹില്ലരിയെ എനിക്കിഷ്ടമാണ് .  കാരണം ഭരണകാര്യങ്ങളിൽ ചാണക്യസൂത്രം ഉപയോഗിക്കണം എന്ന് പഠിപ്പിച്ച രാജ്യത്ത് നിന്ന്  വന്നവരാണ് പല ഇന്ത്യൻ അമേരിക്കക്കാരും .  ബന്ധുക്കളോട് യുദ്ധം ചെയ്യാൻ മടിച്ചു നിന്ന അർജ്ജുനനോട് പോയി യുദ്ധം ചെയ്യാൻ ആവശ്യപ്പെട്ട കൃഷ്‌ണനും, ഹെരോദാവ് കുറുക്കനാണ് എന്ന് പറഞ്ഞ യേശുവും പരിശുദ്ധമായ രാഷ്ട്രീയ തന്ത്രങ്ങൾ ഉപയോഗിച്ചവരാണ്. അതിൽ തെറ്റൊന്നും കാണുന്നില്ല. അപ്പോൾ പിന്നെ ഹില്ലരി രാഷ്ട്ത്തിന്റെ നന്മയ്ക്കായി ഗൂഢമായി എന്തെങ്കിലും ചെയ്തെങ്കിൽ അതിൽ വലിയ തെറ്റ് പറയാനാവില്ല .  1930 -ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ  മാന്ദ്യമാണ് 2008- ൽ അമേരിയ്ക്ക കണ്ടത്. അകാരണമായി ജോർജ്ജ് ബുഷിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് അമേരിയ്ക്കയെ ഇറാക്ക് യുദ്ധത്തിലേക്ക് വലിച്ചിഴച്ച് ഈ രാജ്യത്തെ കടത്തിൽ മുക്കി ശ്വാസംമുട്ടിച്ചു.  ആ ഗതികേടിൽ നിന്നാണ് ഒബാമ ഈ രാജ്യത്തെ കരകയറ്റിയത്‌. ഇന്ന്  55% ജനങ്ങളാണ് വിശ്വസിക്കുന്നത് ഒബാമയുടെ മാർഗ്ഗം ശരിയായമാർഗ്ഗമാണെന്നു (റിപ്പബ്ലിക്കൻ പാർട്ടിയും ചില മലയാളികളും ഒഴിച്ച് ).  ഹില്ലരിയുടെ നേതൃത്വത്തിലുള്ള ഒരു ഭരണകൂടം ഈ രാജ്യത്തിനും ലോക സമാധാനത്തിനും ആവശ്യം അത്യാവശ്യമാണ് 

ട്രംപിനെപ്പോലെ എല്ലാക്കാര്യങ്ങളും വെട്ടിതുറന്നു പറയുന്നതും ചെയ്യുന്നതും ബുദ്ധിമാന്മാരുടെ ലക്ഷണമല്ല. ഹില്ലരിയെപ്പോലെ ആവശ്യത്തിന് നിഗൂഡതകൾ ആവശ്യമാണ് ശത്രുവിനെ നേരിടുന്നതിലും രാജാവിന്റെ പ്രീതി സംമ്പാതിക്കുന്നതിനും 

രാമപുരത്ത് വാര്യരുടെ ഒരു കവിത വായനക്കാരുടെ  ചിന്തയ്ക്കായ് ഇവിടെ കുറിക്കുന്നു 

മഹീപതേ, ഭാഗവതോപമാനം 
മഹാപുരാണം ഭവനം മദീയം 
നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാ-
മർത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട് 

മഹാരാജാവേ എന്റെ വീട് ഭാഗവതത്തിനു തുല്യം മഹാ പുരാണമാണ് (വളരെ പഴയതാണ്). നോക്കുന്നവർക്ക് ഐഹിക സുഖങ്ങളിൽ വെറുപ്പ് തോന്നിപ്പിക്കും. രണ്ടിനും തമ്മിൽ അർത്ഥങ്ങളില്ല എന്നൊരു വ്യത്യാസമുണ്ട്. മഹാപുരാണത്തിന് അർത്ഥമുണ്ട് . എന്റെ ഭവനത്തിന് അർത്ഥ (ധനം)മില്ല. എന്നൊരു വ്യത്യാസം മാത്രം. 

Ethiest 2016-10-12 09:44:23

Ben Carson on Donald Trump tapes: 'I've heard people talking like that'

probably he must be guilty of the same crime.

ചാണക്ക്യന്‍ 2016-10-11 20:47:08
Vidhyadharan ,can I ask you are you a moron or nincompoop or both? Otherwise you wouldn’t have to comment like this. Obviously you have no knowledge about American politics and Hillary Clinton. So please stop whining about it. For FACTS check: Hillary Clinton lies with a casualness that’s truly frightening. She even pretended her parents named her hillary after Sir Edmund Hillary climbed Mount Everest. He did so after she was born though, seriously nothing seems to matter to her except power: When Bill Clinton was president, he allowed Hillary to assume authority over a health care reform. Even after threats and intimidation, she couldn’t even get a vote in a democratic controlled congress. This fiasco cost the American taxpayers about $13 million in cost for studies, promotion, and other efforts. Then President Clinton gave Hillary authority over selecting a female attorney general. Her first two selections were Zoe Baird and Kimba Wood – both were forced to withdraw their names from consideration. Next she chose Janet Reno – husband Bill described her selection as "my worst mistake." Some may not remember that Reno made the decision to gas David Koresh and the Branch Davidian religious sect in Waco, Texas resulting in dozens of deaths of women and children from the gassing and subsequent fire. Husband Bill allowed Hillary to make recommendations for the head of the Civil Rights Commission. Lani Guanier was her selection. When a little probing led to the discovered of Ms. Guanier’s radical views, her name had to be withdrawn from consideration. Apparently a slow learner, husband Bill allowed Hillary to make some more recommendations. She chose former law partners Web Hubbel for the Justice Department, Vince Foster for the White House staff, and William Kennedy for the Treasury Department. Her selections also went predictably well: Hubbel went to prison, Foster (presumably) committed suicide, and Kennedy was forced to resign. Many younger votes will have no knowledge of "Travelgate." Hillary wanted to award unfettered travel contracts to Clinton friend Harry Thompson – and the White House Travel Office refused to comply. She managed to have them reported to the FBI and fired. This ruined their reputations, cost them their jobs, and caused a thirty-six month investigation. Only one employee, Billy Dale was charged with a crime, and that of the enormous crime of mixing personal and White House funds. A jury acquitted him of any crime in less than two hours. Still not convinced of her ineptness, Hillary was allowed to recommend a close Clinton friend, Craig Livingstone, for the position of Director of White House security. When Livingstone was investigated for the improper access of about 900 FBI files of Clinton enemies (Filegate) and the widespread use of drugs by White House staff, suddenly Hillary and the president denied even knowing Livingstone, and of course, denied knowledge of drug use in the White House. Following this debacle, the FBI, out of embarrassment, closed its White House Liaison Office after more than thirty years of service to seven presidents. Next, when women started coming forward with allegations of sexual harassment and rape by Bill Clinton, Hillary was put in charge of the #$%$ eruption" and scandal defense. Some of her more notable decisions in the debacle was: She urged her husband not to settle the Paula Jones lawsuit. After the Starr investigation they settled with Ms. Jones. She refused to release the Whitewater documents, which led to the appointment of Ken Starr as Special Prosecutor. After $80 million dollars of taxpayer money was spent, Starr's investigation led to Monica Lewinsky, which led to Bill lying about and later admitting his affairs. Hillary’s devious game plan resulted in Bill losing his license to practice law for "Lying under Oath" to a grand jury and then his subsequent impeachment by the House of Representatives. Hillary avoided indictment for perjury and obstruction of justice during the Starr investigation by repeating, "I do not recall," "I have no recollection," and "I don’t know" a total of 56 times while under oath. After leaving the White House, Hillary was forced to return an estimated $200,000 in White House furniture, china, and artwork that she had stolen on the way out. What a swell party – ready for another four or eight year of this type low-life mess? Now we are exposed to the destruction of possibly incriminating emails while Hillary was Secretary of State and the "pay to play" schemes of the Clinton Foundation – we have no idea what shoe will fall next. But to her loyal fans - "what difference does it make?" Electing Hillary Clinton president would be like granting Satan absolution and giving him the keys to heaven!
വിദ്യാധരൻ 2016-10-12 08:15:05
ചാണക്യൻ എന്ന് അഭിസംബോധന ചെയ്യുന്നില്ല  കാരണം ചന്ദ്രഗുപ്തനെ അധികാരത്തിൽ നിറുത്താൻ സഹായിച്ച വ്യക്തിയാണ് ചാണക്യൻ അദ്ദേഹത്തിന്റെ അർത്ഥശാസ്ത്രം വളരെ പ്രസിദ്ധമായ ഒന്നാണ്. അതുപോലെ ശത്രുക്കൾ  ചന്ദ്രഗുപ്ത രാജാവിനെ വിഷം കൊടുത്ത് കൊല്ലാൻ സാധ്യത ഉണ്ടെന്ന് മനസ്സിലാക്കി കുറേശ്ശെ വിഷംകൊടുത്ത്, വിഷത്തോടുള്ള പ്രതിരോധശക്തി വർദ്ധിപ്പിക്കുവാൻ ഉപദേശിച്ച വ്യക്തിയാണ് ചാണക്യൻ. പക്ഷെ ശത്രുക്കൾ ചന്ദ്രഗുപ്തനെ അവസാനം അതെ വിഷപ്രയോഗത്താൽ കൊള്ളുകയാണ് ഉണ്ടായതെന്ന് പറയപ്പെടുന്നു. ഹില്ലരിയെക്കുറിച്ച് ധരിച്ചു വച്ചിരിക്കുന്നതുപോലെ ഇത് എന്റെ ഒരു ധാരണമാത്രമാണ്   
 
  ഞാൻ അമേരിക്കൻ രാഷ്ട്രീയത്തിൽ അറിവില്ലാത്തവൻ എന്ന മുൻവിധിയോടെ   ബുദ്ധിമാന്ദ്യംയുള്ളവനും വിഡ്ഢിയുമാണെന്ന്  സ്വയം സമ്മതിച്ചു ചോദ്യം ചോദിക്കുന്ന തന്നോട് ഇനി ഞാൻ എന്തുപറഞ്ഞാലും തലയിൽ കയറില്ല. ഹില്ലരിയെക്കുറിച്ചും  തനിക്ക് ഒരു മുൻവിധിയുണ്ട് അത് ഒരിക്കലും മാറ്റാൻ കഴിയുമെന്ന് തോന്നുന്നില്ല. കാരണം അത് ചികിൽസിച്ചു് മാറ്റാൻ കഴിയാത്ത ഒരു രോഗമായി  മൂർധന്യവസ്ഥയിൽ എത്തിക്കഴിഞ്ഞു. ദുരുദ്ദേശത്തോടെയാണെങ്കിലും താൻ ചോദിച്ച ചോദ്യത്തിന് മറുപടി തരികയാണ്, കാരണം അങ്ങനെയെങ്കിലും ഗുണം പിടിക്കുന്നെങ്കിൽ പിടിക്കട്ടെ എന്ന് വിചാരിച്ച്‌
     ഹില്ലാരിയെന്ന വക്രബുദ്ധിയെ എനിക്ക് ഇഷ്ടമാണെന്ന് ഞാൻ എഴുതിയത് താൻ സൗകര്യപൂർവ്വം ഒഴിവാക്കി വായിച്ചു കാണും അല്ലെങ്കിൽ താൻ ഇതുപോലെ ഒരു ചോദ്യം ചോദിക്കില്ലായിരുന്നു. രാഷ്ട്രീയത്തിലും ഭരണകാര്യങ്ങളിലും തന്ത്രങ്ങൾ ഉപയോഗിക്കാം അതിൽ തെറ്റൊന്നും ഞാൻ കാണുന്നില്ല. കാക്കാൻ പഠിച്ചാലും നിൽക്കാൻ പഠിക്കണം എന്ന തത്വവും ഇവിടെ പ്രസക്തമാണ്.  ഹില്ലരി കളിയാണ്, അവിശ്വസ്തയാണ്, മോഷ്ടിച്ചിട്ടുണ്ട്, അവൾ മറ്റുള്ളവരുടെ മരണത്തിനു കാരണാമായിട്ടുണ്ട്, മുപ്പത്തിമൂവായിരം ഈ-മെയിൽ നശിപ്പിച്ചു, അവളുടെ കപ്യൂട്ടർ തല്ലിത്തകർത്തു, എന്നിങ്ങനെ അനേക കുറ്റാരോപണങ്ങൾ അവളുടെ മേലുണ്ട് പക്ഷേ അവയൊന്നും തെളിയിക്കാൻ കഴിയാതെ അവളെ ചീത്തവിളിക്കുമ്പോഴും, അവളുടെ കുതിപ്പിന് ഞാൻ ഒരു കുറവും കാണുന്നില്ല. കാരണം കൂർമ്മ ബുദ്ധിയോടെ കാര്യങ്ങളെ കരുക്കൾ നീക്കാൻ കഴിവുള്ളവളാണവൾ. അങ്ങനെയുള്ളവരായിരിക്കണം രാജ്യം ഭരിക്കുന്നവർ. അല്ലാതെ തന്നെപ്പോലെ ശുദ്ധന്മാർക്ക് പറ്റിയ പണിയല്ല ഇത്.
      നാം ഇന്ന് ട്രംപിന്റെ പാളയത്തിൽ കണ്ടുകൊണ്ടരിക്കുന്ന കുഴപ്പങ്ങൾക്ക് കാരണം അയാൾ തന്നെയാണ്. സ്വന്തം അണികളെ നിലക്ക് നിറുത്താൻ കഴിയാത്ത ഒരുത്തനു എങ്ങനെ ഒരു രാജ്യത്തെ ഒരുമിച്ചു നിറുത്താനാവും?  ഒരു രാജ്യത്തെ ഒരുമിച്ചു നിറുത്താൻ കഴിയാത്തവന് എങ്ങനെ രാഷ്ട്രങ്ങളെ ഒരുമിച്ചു നിറുത്താൻ കഴിയും?  നികുതി നിയമങ്ങളിലെ ഉപായമാർഗ്ഗങ്ങൾ ഉപയോഗിച്ച് സ്വന്തം പള്ള വീർപ്പിക്കണം എന്ന് ചിന്തയുള്ളവന് എങ്ങനെ അന്യന്റെ സാമ്പത്തികകുറവുകളെ പരിഹരിക്കാനാവും?  നികുതി കൊടുക്കുക എന്നത് ഏതൊരു പൗരന്റെയും ധർമ്മമാണ്. അമേരിക്കയിലെ കോടിക്കണക്കിനു ജനങ്ങൾ ആ ധർമ്മം പാലിക്കുമ്പോൾ, ഒരിക്കലും നികുതി കൊടുക്കാത്തവനും ഈ രാജ്യത്തെ നയിക്കാൻ ഞാനാണ് യോഗ്യൻ എന്ന് പറയുന്ന ട്രംപ് എന്ന്  ഈ ഉദ്ധണ്ടനെ അംഗീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്?
      ക്ലിന്റൺ ഒബാമ തുടങ്ങിയവർ ഞാൻ ഉൾപ്പെടുന്ന അമേരിക്കയുടെ നന്മ മുന്നിൽ കണ്ടു പ്രവർത്തിച്ചവരാണ്. അത് കണ്ടിട്ടും കാണാതെ കണ്ണുപൂട്ടിയിരിക്കുന്നവരാണ് റിപ്പബ്ലിക്കൻ പാർട്ടികളും ഈ രാജ്യത്തെ ഒരു നല്ല ശതമാനം ക്രൈസ്തവരും. എങ്ങനെയും അധികാരം നിലനിറുത്തുക, ദേവാലയങ്ങൾക്കു കിട്ടുന്ന നികുതി ഇളവുകൾ തുടരുക എന്നൊതൊക്കെയാണ് ഇവരുടെ ലക്‌ഷ്യം. ഇവർ വിഭാവനം ചെയ്യുന്ന രാജ്യത്തും സ്വർഗ്ഗരാജ്യത്തിലും സാധരണക്കാരായ മനുഷ്യർ ഇല്ല.
നമ്മളുടെ പ്രിയ ജനകീയ കവിയായ ചങ്ങമ്പുഴയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിൻറെ ഒരു കവിതാശകലം ഉദ്ധരിച്ചു ഇത് ഉപസംഹരിക്കുന്നു

കാപട്യകണ്ഠകം കർക്കശതകൊടും-
കാളാശ്മകണ്ഠം നിറഞ്ഞതാണീ സ്ഥലം
ഞെട്ടിത്തെറിക്കും വിടരാൻതുടങ്ങുന്ന
മൊട്ടുപോലുള്ള മനസ്സിതുകാണുകിൽ  (ചങ്ങമ്പുഴ)

Vidyaadhara fan 2016-10-12 08:58:19
ഉരുളക്ക് ഉപ്പേരിപോലത്തെ മറുപടി വിദ്യാധര. അഭിനന്ദനങ്ങൾ. ചാണക്യൻ ഉടുപ്പ് ഊരിവച്ച് സ്ഥലംവീട്ടുകാണും
Anthappan 2016-10-12 09:40:39

Vidyaadharan deserves kudos for a well written comment.  But, unfortunately many Malayaalee morons are not going to get it. Pride before fall is the one verse you can find in Bible and it is very true in Trumps case. He will destroy himself and destroy GOP and it is a curse on them. A curse by  Matthullaa's God. . Even Mathullas God did not like what GOP did to one of the gentleman president, Obama.  GOP was trying to crucify Obama just like the Jews were trying to crucify Jesus by blaming everything on him . But it is bouncing back on them.  The devil is risen from their midst  and turned around to them.,  

"Donald Trump is tearing the Grand Old Party apart.

The tension that has simmered in the Republican Party for years -- shutting down the government and nearly bringing the nation to default -- escalated into an outright civil war Tuesday. The conflict not only threatens the party's ability to make any realistic attempt at reclaiming the White House next month, but also previews the conflicts and divides that could consume the GOP for years to come if Trump loses."

There is still time for many Malayalees to make up their mind and vote for Hillary Clinton. But they will never do it because they harbor that much hatred to women.  And, Hillary represents women.  This nation needs leader not a thug like Trump.  All the Malayalees who refuse to vote for Hillary must pinch in their ass and remind themselves that  they are heading towards trouble if they vote for Trump. 
andrew 2016-10-12 10:51:58

The blood of all those got killed by Hitler is still crying for Justice.

Do not take that blood on your head and your future generations by supporting trump

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക