Image

ഒക്ടോബര്‍ 15­ന് ഫോമാ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ്ഞ ചെയ്തു അധികാരമേല്‍ക്കും

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 11 October, 2016
ഒക്ടോബര്‍ 15­ന് ഫോമാ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ്ഞ ചെയ്തു അധികാരമേല്‍ക്കും
ചിക്കാഗോ: ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) 2016­18 ഭരണസമിതിയിലേക്ക് വിജയിച്ച ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിലുള്ള എല്ലാ നാഷണല്‍ കമ്മിറ്റി അംഗങ്ങളും 2016 ഒക്ടോബര്‍ 15 ശനിയാഴ്ച്ച, ചിക്കാഗോയ്ക്കടുത്ത്, മേയ്ന്‍ ഈസ്റ്റ് ഹൈസ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന പരിപാടിയില്‍ വച്ച്, വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അധികാരമേല്‍ക്കും. ബെന്നി വാച്ചാച്ചിയോടൊപ്പം ജനറല്‍ സെക്രട്ടറിയായി ജിബി തോമസ്, ട്രഷറാര്‍ ജോസി കുരിശിങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍ ഡേവിഡ്, ജോയിന്റ് ട്രഷറാര്‍ ജോമോന്‍ കുളപ്പുരയ്ക്കല്‍ എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. റീജണല്‍ വൈസ് പ്രസിഡന്റ്മാരായ ജോള്‍സണ്‍ വര്‍ഗീസ് (ന്യൂ ഇംഗ്ലണ്ട്), പ്രദീപ് നായര്‍ (ന്യൂയോര്‍ക്ക് മെട്രോ), വര്‍ഗീസ് കെ. ജോസഫ് (ന്യൂയോര്‍ക്ക് എമ്പയര്‍), സാബു സക്കറിയ (മിഡ് അറ്റ്‌ലാന്‍റ്റിക്ക്), തോമസ് കുര്യന്‍ (ക്യാപിറ്റല്‍), റജി സഖറിയാസ് ചെറിയാന്‍ (സൗത്ത് ഈസ്റ്റ്), പോള്‍ കെ. ജോണ്‍ (വെസ്‌റ്റേണ്‍), ബിജി ഫിലിപ്പ് എടാട്ട് (സെന്‍ട്രല്‍), റോജന്‍ തോമസ് (ഗ്രേറ്റ് ലേക്ക്‌സ്), ഹരി നമ്പൂതിരി (സതേണ്‍), തോമസ് തോമസ് (അറ്റ് ലാര്‍ജ്) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേല്‍ക്കും.

നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായി സണ്ണി നൈനാന്‍, എ. വി. വര്‍ഗീസ്, തോമസ് ടി. ഉമ്മന്‍, സിറിയക്ക് കുര്യന്‍, രാജ് കുറുപ്പ്, മാത്യൂ വര്‍ഗീസ്, ഷീല ജോസ്, ജോസ്‌മോന്‍ തത്തംകുളം, ജോസഫ് ഔസോ, സജു ജോസഫ്, പീറ്റര്‍ മാത്യൂ, ജോണിക്കുട്ടി ജോസഫ്, ജയിന്‍ മാത്യൂസ്, തോമസ് മാത്യൂ, ജയിസണ്‍ വേണാട്ട് എന്നിവരും സത്യപ്രതിജ്ഞ ചെയ്യും. വുമണ്‍സ് റപ്രസെന്റേറ്റീവുകളായി രേഖാ ഫിലിപ്പ്, ബീനാ വള്ളിക്കളം, രേഖാ നായര്‍ എന്നിവരും സ്ഥാനമേല്‍ക്കും. നോര്‍ത്ത് അമേരിക്കയില്‍ ഉടനീളം ആറുപത്തഞ്ചോളം (65) അംഗ സംഘടനകളുള്ള, ഏറ്റവും വലിയ മലയാളി ദേശീയ സംഘടനയായ ഫോമാ, 5 ലക്ഷത്തില്‍പരം മലയാളികളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ 65 സംഘടനകളില്‍ നിന്നും പ്രതിനിധികള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. 2016 ജൂലൈ 8 ­ആം തീയതി, മയാമിയിലെ ഡ്യൂവില്ല് ബീച്ച് റിസോര്‍ട്ടില്‍ വച്ച് നടന്ന ഇലക്ഷനില്‍ വിജയിച്ച കമ്മിറ്റി അംഗങ്ങളാണ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ഫോമായുടെ 5 അംഗ ജുഡിഷ്യല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ പോള്‍ സി. മത്തായിയും, ജുഡിഷ്യല്‍ കൗണ്‍സില്‍ അംഗങ്ങളായ രാജു ഫിലിപ്പ്, അലക്‌സ് ജോണ്‍ എന്നിവരായിരിക്കും പ്രതിജ്ഞാ വാചകങ്ങള്‍ ചൊല്ലിക്കൊടുക്കുന്നത്. ഓത്ത് എടുക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയായി ജുഡിഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍ പോള്‍ സി. മത്തായി അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം, മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരങ്ങള്‍ അണിനിരക്കുന്ന സ്‌റ്റേജ് ഷോയും കാണികള്‍ക്കായി സംഘാടകര്‍ ഒരുക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616, ജോസി കുരിശിങ്കല്‍ 773 516 0722, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ ഡേവിഡ് 313 208 4952, ജോമോന്‍ കളപ്പുരയ്ക്കല്‍ 863 709 4434.

ഒക്ടോബര്‍ 15­ന് ഫോമാ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ്ഞ ചെയ്തു അധികാരമേല്‍ക്കും
Join WhatsApp News
foman 2016-10-11 09:06:38
ഫോമാ പൊതുയോഗം ഒക്ടോബര് 29 ന്. മയാമി: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്സ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന നോര്ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അംബ്രല്ല സംഘടനയുടെ 2016-18 കാലയളവിലേക്കുള്ള ഭരണസമിതിയുടെ അധികാരകൈമാറ്റം ഒക്ടോബര് 29 ആം തീയതി 2 മണി മുതല് സൗത്ത് ഫ്ലോറിഡയിലെ, ഫോര്ട്ട് ലോഡര്ഡേയിലുള്ള ഹോളിഡെ എക്സ്പ്രസ് ഹോട്ടല് ആന്ഡ് സ്യൂട്ട്സില് വച്ച് നടത്തപ്പെടുന്നു. ഫോമാ മയാമി കണ്വെന്ഷനില് വച്ച് നടന്ന തിരഞ്ഞെടുപ്പില് വിജയിച്ച ബെന്നി വച്ചാചിറയുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റി അംഗങ്ങളാണ് അധികാരമേല്ക്കുന്നത്. ഫോമാ പ്രസിഡന്റ് ആനന്ദന് നിരവേലിന്റെ അധ്യക്ഷതയില് കൂടുന്ന ജനറല് ബോഡി മീറ്റിംഗില് വച്ചാണ് നിയുക്ത ഭരണസമിതി അധികാരമേല്ക്കുന്നത്. പൊതുയോഗത്തില് പങ്കെടുക്കുന്നതിനുള്ള മാര്ഗ്ഗനിര്ദ്ദേശങ്ങള് ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനറല് ബോഡി മീറ്റിംഗില് പങ്കെടുക്കുന്നതിനായി എല്ലാ അംഗസംഘടനയില് നിന്നും എത്രേയും പെട്ടെന്ന് ഡെലിഗേറ്റ്സ് ലിസ്റ്റ് അയക്കണമെന്ന് ഫോമാ ജനറല് സെക്രട്ടറി ഷാജി എഡ്വേര്ഡ് അഭ്യര്ത്ഥിച്ചു.
bharavahi 2016-10-11 12:14:07
Little bit confused. Where is the handing-over meeting. Anadan and Shaji handing over their spoiled administration and negative bank account to Benny. 
Have fun at Miami while we celebrate in Chicago. please don't bring back Zika virus and MATTHEW cyclone.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക