Image

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പീറ്റര്‍ ജേക്കബിന്റെ വീടിന്മേല്‍ സ്വസ്തികകള്‍ വരച്ചു വച്ചു

Published on 11 October, 2016
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പീറ്റര്‍ ജേക്കബിന്റെ വീടിന്മേല്‍ സ്വസ്തികകള്‍ വരച്ചു വച്ചു
യൂണിയന്‍, ന്യു ജെഴ്‌സി: ഏഴാം ഡിസ്ട്രിക്ടില്‍ നിന്ന് കോണ്‍ഗ്രസിലേക്കു മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി പീറ്റര്‍ ജേക്കബിന്റെ വീടിന്റെ ഭിത്തിയില്‍ അജ്ഞാതര്‍ നാസി ചിഹ്നമായ സ്വസ്തികകള്‍ വരച്ചു വച്ചു.

ജെ എന്ന അക്ഷരം എഴുതി അതു വെട്ടിയിട്ടുമൂണ്ട്. 
അപായ ഭീഷണിയാണ് അതെന്നു പോലീസ് കരുതുന്നു.

യൂണിയന്‍ ടൗണ്‍ഷിപ്പിലാണ് പീറ്ററിന്റെ വീട്. 30 വര്‍ഷമായി അവിടെ താമസിക്കാന്‍ തുടങ്ങിയിട്ട്. പുതിയ വീട്ടില്‍ അഞ്ചു വര്‍ഷവും. ഇന്നു വരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നു പീറ്ററിന്റെ (അനു) പിതാവ് ജേക്കബ് പീറ്റര്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും താമസിക്കുന്ന സ്ഥലമാണിതെന്നും റേസിസമൊന്നും ഇവിടെ ഉള്ളതായി തോന്നിയിട്ടില്ലെന്നു പീറ്റര്‍ ജേക്കബും പറഞ്ഞു. 

ഇതു കൊണ്ട് പേടി ഒന്നും തോന്നുന്നില്ലെന്നും മത്സര രംഗത്ത് ശക്തമായി തന്നെ തുടരുമെന്നും ഇരുവരും വ്യക്തമാക്കി.

വെള്ളിയാഴ്ച വീടിന്റെ മിുന്നിലെ സൈഡ് വാക്കില്‍ ആദ്യത്തെ സ്വസ്തിക കണ്ടു. അയല്പക്കക്കാരാണു അതു കാണിച്ചു തന്നതെന്നു പീറ്റര്‍ പര്‍ഞ്ഞു. അതത്ര കാര്യമാക്കിയില്ല. ഞായറാഴ്ച രാത്രിയാണു വീടിന്റെ പിന്നില്‍ സ്വസ്തികകള്‍ സ്‌പ്രെ പയിന്റ് ഉപയോഗിച്ച് വരച്ചത്.

അന്നു പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് കഴിഞ്ഞ് രാത്രി 12-നു ശേഷമാണു താന്‍ ഉറങ്ങാന്‍ പോയതെന്നു ജേക്കബ് പീറ്റര്‍ പറഞ്ഞു. അതിനു ശേഷമായിരിക്കണം സംഭവം.
വീടിനു മുന്നിലും അയല്‍ പക്കത്തെ വീടുകള്‍ക്കു മുന്നിലും വച്ചിരുന്ന പീറ്ററിന്റെ സൈന്‍ ബോര്‍ഡുകളും പെയിന്റടിച്ചു മായിച്ചു. എതിര്‍ വശത്തെ വീടിനു മുന്നില്‍ പതിച്ചിരുന്ന ബോര്‍ഡുകള്‍ പറിച്ചെടുത്തു കൊണ്ടു പോയി.

ഡൊണള്‍ഡ് ട്രമ്പും, ഏഴാം ഡിസ്ട്രിക്ടിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി നിലവിലുള്ള കോണ്‍ഗ്രസംഗം ലിയനാര്‍ഡ് ലാന്‍സുമൊക്കെ പ്രചരിപ്പിക്കുന്ന വംശീയതയുടെ പ്രതികരണമാണിതെന്നു പീറ്റര്‍ ജേക്കബിന്റെ കാമ്പെയിന്‍ മാനേജര്‍ ജോഷ് ലെവിന്‍ പ്രതികരിച്ചു. ഒര്‍ലാന്‍ഡോയില്‍ കൂട്ടക്കൊല നടന്നപ്പോള്‍ അതു നടത്തിയ ഒമര്‍ മറ്റീന്റെ ചിത്രത്തിനു സമീപം പീറ്ററിന്റെ ചിത്രവും വച്ചുള്ള ഒരു ലേഖനം ലാന്‍സിന്റെ വെബ് സൈറ്റില്‍ വന്നിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് അതു ഹോം പേജില്‍ നിന്നു നീക്കുകയായിരുന്നു.

ചൊവ്വാഴ്ച (ഇന്ന്) രാവിലെ ഇതു സംബന്ധിച്ച് പീറ്റര്‍ നടത്തിയ പത്ര സമ്മേളനത്തില്‍ മുഖ്യധാര മാധ്യമങ്ങളെല്ലാം പങ്കെടുത്തു. മേയര്‍, പോലീസ് മേധാവി, ഡെമൊക്രാറ്റിക് നേതാക്കള്‍ തുടങ്ങി നൂറോളം പേര്‍ പീറ്ററിന്റെ വസതിയിലെത്തി.
ഇലക്ഷന്‍ കഴിയും വരെ പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തുമെന്നു അധിക്രുതര്‍ അറിയിച്ചു

ഇലക്ഷന്‍ പ്രചാരണം ശക്തമായി തുടരുന്നുവെന്നു പീറ്റര്‍ പറഞ്ഞു. നല്ല പ്രതികരണമാണു ലഭിക്കുന്നത്.
റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രമെങ്കിലും പീറ്ററിന്റെ സാധ്യതകള്‍ മെച്ചപ്പെട്ടു വരുന്നതായി ഡെമോക്രാറ്റിക് കേന്ദ്രങ്ങളും കരുതുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടിയും പീറ്ററിനു തുണയുമായി രംഗത്തു വന്നിട്ടുണ്ട്.
വിജയിക്കാന്‍ അന്‍പതു ശതമാനം സാധ്യതുണ്ടെന്നാണു ജേക്കബ് പീറ്ററുടെ വിലയിരുത്തല്‍. 

സ്വസ്തിക കണ്ടത് ഭാര്യ ഷീലയേയും ഇളയ മകള്‍ അനുവിനെയും പേടിപ്പിച്ചിട്ടുണ്ട്. എന്തായാലും ഇലക്ഷനു നിന്നത് അബദ്ധമായി എന്നു തങ്ങളാരും കരുതുന്നില്ല. ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ രണ്ടാം തലമുറ രംഗത്തു വരുമ്പോള്‍ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്.

വാഴൂര്‍ പുതുപ്പറമ്പില്‍ കുടുംബാംഗമാണു ജേക്കബ് പെറ്റര്‍. വാഴൂരില്‍ പീറ്ററിനു വിജയാശംസ നേര്‍ന്ന് നാട്ടുകാര്‍ ഒരു ഫ്‌ളക്‌സ് ബോര്‍ഡ് വച്ചിട്ടുണ്ട്.

സംഭവത്തെ ലാന്‍സിന്റെ ചീഫ് ഓഫ് സ്റ്റാഫ് ടോഡ് മിച്ചല്‍ അപലപിച്ചു. ഇക്കാര്യത്തില്‍ പീറ്ററിനൊപ്പമാണു തങ്ങളും.

എന്നാല്‍ പീറ്ററിന്റെ കാമ്പെയിന്‍ ലാന്‍സിനെതിരെ വംശീയ ചുവയുള്ള ആക്രമണങ്ങള്‍ നടത്തുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നു. അത്തരം ആക്രമണങ്ങള്‍ അസത്യവും നിരുത്തരവാദപരവും ഏറ്റവും മോശപ്പെട്ട രാഷ്ടീയവുമാണ്-മിച്ചല്‍ പറഞ്ഞു.

പ്രസ് കോണ്‍ഫറന്‍സിനു വരാന്‍ തനിക്കും താല്പര്യമുണ്ടായിരുന്നെന്നും എന്നാല്‍ ട്രമ്പിനു താന്‍ പിതുണ നല്‍കുന്നതിനാല്‍ തന്നെ സ്വാഗതം ചെയ്തില്ലെന്നും റെപ്രസെന്റേറ്റിവ് ലാന്‍സ് പറഞ്ഞു.
എന്നാല്‍ ലാന്‍സിനെ വിളിക്കുകയുണ്ടായില്ലെന്നു പീറ്റര്‍ ജേക്കബ് പറഞ്ഞു. എന്നു മാത്രമല്ല, പത്ര സമ്മേളനം ഒരു രാഷ്ട്രീയ നാടകം ആക്കാന്‍ തല്പര്യവുമില്ലായിരുന്നു.

സഭവത്തെത്തുടര്‍ന്നു വീടിനു ചുറ്റും സെക്യൂരിറ്റി കാമറകള്‍ സ്ഥാപിച്ചു. 
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പീറ്റര്‍ ജേക്കബിന്റെ വീടിന്മേല്‍ സ്വസ്തികകള്‍ വരച്ചു വച്ചു
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പീറ്റര്‍ ജേക്കബിന്റെ വീടിന്മേല്‍ സ്വസ്തികകള്‍ വരച്ചു വച്ചു
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പീറ്റര്‍ ജേക്കബിന്റെ വീടിന്മേല്‍ സ്വസ്തികകള്‍ വരച്ചു വച്ചു
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പീറ്റര്‍ ജേക്കബിന്റെ വീടിന്മേല്‍ സ്വസ്തികകള്‍ വരച്ചു വച്ചു
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പീറ്റര്‍ ജേക്കബിന്റെ വീടിന്മേല്‍ സ്വസ്തികകള്‍ വരച്ചു വച്ചു
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പീറ്റര്‍ ജേക്കബിന്റെ വീടിന്മേല്‍ സ്വസ്തികകള്‍ വരച്ചു വച്ചു
Join WhatsApp News
Ninan Mathullah 2016-10-12 11:27:06
Appreciate the courage of Peter Jacob. Malayalees need to give the support necessary at this time.
Anthappan 2016-10-12 13:08:26
The hate group is getting bold under Trump,  the GOP candidate  who stirs up violence and hatred against emigrants.  The only way to fight back is to get out and vote for this courageous young man (Peter Jacob) who is willing to stand against bigotry.  He represents a party who represents people like you and me.  Trump is associated with radical groups like KKK and Nazi groups.  Wake up Malayalees wake up! Don't wait until someone stamp your bottom with Swastika stamp.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക