Image

ഫൊക്കാനാ തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍; മൗനം വെടിയാതെ നേതാക്കള്‍

സ്വന്തം ലേഖകന്‍ Published on 12 October, 2016
ഫൊക്കാനാ തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍; മൗനം വെടിയാതെ നേതാക്കള്‍
ഫൊക്കാനായുടെ 2016-18 ഭരണ സമിതിതെരഞ്ഞെടുപ്പിന് ഇനി രണ്ടു നാള്‍. തമ്പിചാക്കോയും മാധവന്‍ ബി നായരും നയിക്കുന്ന രണ്ടു ടീമുകള്‍ മത്സരരംഗത്ത് സജീവമായി നില്‍ക്കുമ്പോളും ഇരുവരെയും രംഗത്തിറക്കിയ പലരും ത്രിശങ്കു സ്വര്‍ഗ്ഗത്തിലാണിപ്പോള്‍. ആര് ജയിച്ചാലും ഫൊക്കാനയുടെ മുന്നോട്ടുള്ള യാത്ര അത്ര സുഖകരമാകാന്‍ സാധ്യത ഇല്ല.

ഫൊക്കാനയുടെ പ്രധാന നേതാക്കന്മാരെല്ലാം ഇപ്പോള്‍ മൗന വ്രതത്തിലാണ്. സംഘടനയുടെ 2006 ലെസ്ഥിതിയിലൂടെ ഇപ്പോള്‍ ഫൊക്കാന കടന്നുപോകുന്നു എന്നാണ് ഒരു മുന്‍ ഫൊക്കാന പ്രസിഡന്റ് ഇപ്പോളത്തെ അവസ്ഥയുടെ നിര്‍വചിച്ചത്.

വളരെ സുഗമമായി നടന്ന കാനഡാ കണ്‍വന്‍ഷന്റെ അവസാനം മനപ്പൂര്‍വം ഉണ്ടാക്കിയെടുത്ത ഒരു ആരോപണവും അതിനു തുടര്‍ച്ചയായി ഉണ്ടായ പടലപ്പിണക്കങ്ങളും ഫൊക്കാനയെപറ്റി ചെറിയ തോതിലെങ്കിലും അമേരിക്കന്‍ മലയാളികളില്‍ നീരസം ഉണ്ടാക്കി എന്നത് യാഥാര്‍ഥ്യം ആണ്.
അതിനുള്ള ഒരു മറു മരുന്നായി തെരഞ്ഞെടുപ്പിനെ കാണുന്ന വോട്ടര്‍മാരും ഫൊക്കാനയില്‍ ഉണ്ടെന്നതാണ് സത്യം. കുറച്ചു ദിവസങ്ങള്‍ ആയി നടന്നു വന്നസമവായ ചര്‍ച്ചകള്‍ എല്ലാം ശുഭപര്യവസായി തീരും എന്നാണ്പലരും കരുതിയത്. പക്ഷെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ അതിനും സമ്മതിച്ചില്ല.

ഒരു ജനാധിപത്യ പ്രക്രിയയില്‍ തെരഞ്ഞെടുപ്പിനാണ് പ്രാധാന്യം. അത് നടക്കട്ടെ. മികച്ച തരത്തിലുള്ള ഒരു തെരഞ്ഞെടുപ്പിനൊടുവില്‍ ഒരു നേതൃത്വം വരും. പുതിയ നേതൃത്വത്തെ ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും സാധിക്കുന്നിടത്താണ് സംഘടനയുടെ വിജയം. മാറ്റിവയ്ക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ വോട്ടുള്ളവര്‍ അത് ഇല്ലാതാക്കരുത്. വോട്ടു ചെയ്യുക. 35 വര്‍ഷം പിന്നിടുന്ന ഫൊക്കാന എന്ന സംഘടന അമേരിക്കന്‍ മലയാളി സമൂഹത്തിനും ,കേരളത്തിലെ അശരണരായ നിരവധി കുടുംബങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ ഇനിയും തുടരണമെങ്കില്‍ സംഘടന കൂടിയേ തീരു.

അതിനായി ഫൊക്കാനാ പ്രവര്‍ത്തകര്‍ തയാറെടുക്കുക. 

അതേ സമയം തമ്പി ചാക്കോ നല്‍കിയ പ്രസ്ഥാവനയില്‍ അനീതിക്കു കൂട്ടു നില്‍ക്കില്ലെന്നും നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും പറഞ്ഞു. സംഘറ്റനയില്‍ നീതിപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും തന്റെ പിന്തുണ ഉണ്ടാകും.

ഇരു ടീമിനും ഈ മലയാളിയുടെ ആശംസകള്‍ . 
ഫൊക്കാനാ തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍; മൗനം വെടിയാതെ നേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക