Image

സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷന്‍ നാലാമതു വാര്‍ഷികവും ഓണാഘോഷവും

Published on 12 October, 2016
സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷന്‍ നാലാമതു വാര്‍ഷികവും ഓണാഘോഷവും


ബ്രിസ്‌ബേന്‍: കലാകാരന്മാരുടെ സൃഷ്ടികള്‍ അനേകം മനുഷ്യരിലേക്കു എത്തിക്കുക, അതിനുള്ള അവസരം സൃഷ്ടിക്കുക, എല്ലാ കലാകാരന്മാര്‍ക്കും അവസരം നല്‍കുക തുടങ്ങിയ ഉദേശ്യലക്ഷ്യത്തോടെ നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷന്‍ നാലാമതു വാര്‍ഷികവും ഓണാഘോഷവും നടത്തി.

കൊളാണ്ട്ര സിസിഎസ് ഹാളില്‍ നടന്ന ആഘോഷം ചലച്ചിത്ര സംവിധായകനും നടനും നിര്‍മാതാവും എഴുത്തുകാരനുമായ ജോയ് കെ.മാത്യു ഉദ്ഘാടനം ചെയ്തു. സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷന്‍ പ്രസിഡന്റ്് തോമസ് ചെറിയാന്‍, സെക്രട്ടറി അജക്‌സ് ഡാനിയല്‍ മാത്യു, വൈസ് പ്രസിഡന്റ് സണ്ണി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക