Image

ഹില്ലരിയുടെ അമേരിക്ക (ബി ജോണ്‍, കുന്തറ ഹ്യൂസ്റ്റണ്‍)

Published on 12 October, 2016
ഹില്ലരിയുടെ അമേരിക്ക (ബി ജോണ്‍, കുന്തറ ഹ്യൂസ്റ്റണ്‍)
ഹില്ലരി ക്ലിന്റന്‍ ആയിരിക്കും അമേരിക്കയുടെ അടുത്ത പ്രസിഡന്റ് എന്നത്ഏതാണ്ട് ഉറപ്പായിരിക്കുന്നു. ട്രംപിന്റെ പിന്തുണക്കാര്‍ ഓരോ നാള്‍ കുറഞ്ഞു വരുന്നു. ഇനി ഇപ്പോള്‍ ഹില്ലരിയുടെ ഭരണം എങ്ങിനെ അമേരിക്കന്‍ പൗരന്മാരേയും മറ്റു ലോകരാഷ്ട്രങ്ങളേയും ബാധിക്കും എന്ന് എന്റെ ഒരു അവലോകനം.

പ്രധാനമായി, യൂസ് പൗരന്മാരെ ആയിരിക്കും പ്രതികൂലമോ അനുകൂലമോ ആയി സ്പര്‍ശിക്കുന്നത്. മിഡില്‍ ക്ലാസ്സിനെ പ്രതികൂലം ആയി ബാധിക്കും എന്ന വാസ്തവം ആദ്യം കണക്കില്‍ എടുക്കുന്നു. അതും ഇപ്പോള്‍ അന്‍പതുവയസ്സില്‍ താഴെ ഉള്ളവരെ. ഇപ്പോള്‍ വാര്‍ദ്ധക്യ പെന്‍ഷനും, മറ്റുആനുകൂല്യങ്ങളും കിട്ടുന്നവരെഅധികം ബാധിക്കില്ല അവര്‍ വരുന്ന 25 വര്‍ഷത്തേയ്ക്ക് സുരക്ഷിതര്‍.
വരുന്നകാലങ്ങളില്‍ ഒരുകൃത്രിമമായി രൂപാന്തിരപ്പെടുന്ന പാവപ്പെട്ടവരുടെ എണ്ണംകൂടും. കാരണം, ഹില്ലരി സോഷ്യല്‍ പ്രോഗ്രാംസ് ഒന്നും നിരുത്സാഹപ്പെടുത്തുവാന്‍  പോകുന്നില്ല.അവയെ അവര്‍ വര്‍ധിപ്പിക്കുകയെചെയ്യും ഹില്ലരി ജയിക്കുവാന്‍ പോകുന്നതുതന്നെ ഒരുപാടു സോഷ്യല്‍ പ്രോഗ്രാംസ് വഗ്ദാനം ചെയ്തിട്ടാണ്. ഇപ്പോള്‍ മുകളിലേക്കു കുതിക്കുന്ന ആരോഗ്യസംരെക്ഷണ ചിലവുകളും കുറയുവാന്‍ സാധ്യതകാണുന്നില്ല .

ധനികരും, പ്രമാണിവര്‍ഗ്ഗവും നിലനില്‍ക്കും അവര്‍ക്കു എവിടേയും എന്തുംഅതിജീവിക്കുവാന്‍ പണവും അധികാരവുംഉണ്ട്. തീരെപാവപ്പെട്ടവരും ക്ലേശിക്കില്ല അവര്‍ക്കു ഒരുപാടു സോഷ്യല്‍ പ്രോഗ്രാംസ് ഉണ്ടല്ലോ അവ കടമെടുക്കുന്ന പണം കൊണ്ടു മുന്നോട്ടുപോകും.

നമ്മുടെ 20 ല്‍ കൂടുതല്‍ ട്രില്യന്‍ ഡോളറിന്റെ വിദേശരാജ്യങ്ങളില്‍ നിന്നും വാങ്ങിയിട്ടുള്ള കടംകുറയുവാന്‍ പോകുന്നില്ല അതുകൂടുകയേഉള്ളു.
20 ല്‍ കൂടുതല്‍ ട്രില്യന്‍ഡോളറിന്റെ വിദേശ രാജ്യങ്ങളില്‍നിന്നും വാങ്ങിയിട്ടുള്ള കടംകുറയുവാന്‍ പോകുന്നില്ല അതു കൂടുകയേഉള്ളു. നമ്മള്‍ വായ്പ വാങ്ങിയിട്ടുള്ളവരില്‍ ഒരുകൂട്ടര്‍ നമുക്കൊരുവിഷമസ്ഥിതി വന്നാല്‍ ഒരു സഹായഹസ്തം നീട്ടുന്നവര്‍ അല്ല എന്നും ഓര്‍ക്കുക. നമ്മുടെ വിദേശകാര്യതന്ത്രങ്ങള്‍ ആയിരിക്കും ഇതില്‍ ബലിയാടാകുന്നത്.

അടുത്തതായി സാമൂഹിക വ്യവസ്ഥകള്‍ക്കു വരുന്നമാറ്റങ്ങളെ പരിശോധിക്കാം. ആദ്യവര്‍ഷം തന്നെ ഹില്ലരി രണ്ടുസുപ്രീംകോര്‍ട്ട് ജഡ്ജിമാരേയും അനവധി കീഴ്‌കോടതി ജഡ്ജിമാരേയും നിയമിക്കും. ഒരുഒഴിവ് ഇപ്പോള്‍ തന്നെ ഉണ്ട് .കൂടാതെ ജെഡ്ജ് ഗിന്‍സ് ബര്‍ഗ് ഇലക്ഷന്‍ കഴിയുവാന്‍ നോക്കിയിരിക്കുന്നു രാജിവയ്ക്കുവാന്‍.

ഹില്ലരി എന്തായാലും യാഥാസ്ഥിതിക ചിന്താഗതിക്കാരെ ശിപാര്‍ശ ചെയ്യില്ല. ഹില്ലരിയുടെ പിന്തുണക്കാരുടേയും, പുരോഗമനവാദ, വാദികളുടേയും ഇഷ്ട്ടത്തിനായിരിക്കും മുന്‍ഗണന നല്‍കുക വളരെ നാളുകളായി നിന്നിരുന്ന സമതുലിതാവസ്ഥ ഇതോടെ എന്നെന്നേയ്ക്കും ആയി ഇല്ലാതാകും.
അതിന്റെ പരിണിതഫലം പലേ ഗ്രൂപ്പുകളും പലേ കേസുകളും ആയി സുപ്രീം കോടതിയെ സമീപിക്കും ഹില്ലരിയുടെ കോടതി ഭരണഘടന മറികടന്നുവിധി തീര്‍പ്പുകള്‍ നടത്തും. ഉദാഹരണത്തിന് സ്വവര്‍ഗ്ഗവിവാഹം കൂടാതെഒരുനിയന്ത്രണവും ഇല്ലാത്ത അബോര്‍ഷന്‍.

വിദേശനയം ഏതാണ്ട് ഒബാമായുടേതുതന്നെ ഹില്ലരിയും പിന്‍തുടരും. അമേരിക്കയുടെ ആദ്യ വനിതാ രാഷ്ട്രത്തലവന് എന്ന പേരില്‍ ആദ്യകുറേനാളുകള്‍ മറ്റുരാഷ്ട്രതലവന്മാര്‍ ഇവരെ ആദരിക്കും.

തീവ്രവാദസംഘങ്ങള്‍ ഇതിനൊന്നും ഒരുവിലയും നല്‍കില്ല അവരുടെ പണികള്‍ വീണ്ടുംതുടരും. അവര്‍ക്കു കൂടുതല്‍ താല്പര്യം ഹില്ലരി ഭരണത്തോടായിരിക്കും. കാരണം, ഹില്ലരി ആരേയുംപിണക്കാതുള്ള നയങ്ങള്‍ക്കേ മുന്‍ഗണന നല്‍കൂ.
ഇമ്മിഗ്രേഷന്‍ നയങ്ങളും പഴയതുതന്നെ തുടരും. കൂടുതല്‍ ഇല്ലീഗല്‍ കുടിയേറ്റക്കാര്‍ എത്തും എന്നതു തീര്‍ച്ച. അവര്‍ക്കുകൂടുതല്‍ മനോബലം ഈ തിരഞ്ഞെടുപ്പോടെ കിട്ടുന്നുകാരണം അതിര്‍ത്തിചാടികടന്നു കിട്ടിയാല്‍ പിന്നെ രക്ഷപ്പെട്ടു. ഇതുകൊണ്ടു നമ്മുടെ എക്കണോമി കൂടുതല്‍ തകരും എന്നതില്‍ക്കവിഞ്ഞു നാടിനു വലിയഗുണം ഒന്നും ഉണ്ടാകില്ല.

യു.സ് . കോണ്‍ഗ്രസിന്റെകൂടി മുഴുവന്‍ നിയന്ത്രണം ഡെമോക്രാറ്റ്‌സിന്റെ കയ്യില്‍കിട്ടിയാല്‍ ഹില്ലരിക്കുകാര്യങ്ങള്‍ എല്ലാം കുറേക്കൂടി എളുപ്പം ആവും. കൂടാതെ നാടിന്റെ സമ്പദ് വ്യവസ്ഥകളുടെ പിന്നോട്ടുള്ള പോക്കിനുവേഗത കൂടും അത്രമാത്രം.

ബി ജോണ്‍, കുന്തറ ഹ്യൂസ്റ്റണ്‍, ടെക്‌സാസ്.

ഹില്ലരിയുടെ അമേരിക്ക (ബി ജോണ്‍, കുന്തറ ഹ്യൂസ്റ്റണ്‍)
Join WhatsApp News
Thinktank 2016-10-12 18:36:26

Kunthara sir has predicted everything except Obama s promotion to Supreme Court, Bill s directorship for fixing obamacare into hillarycare, many more pretty interns in WH as cheerleaders, investigations that keep CNN and fox girls boring viewers around the clock and what not. Perjury will prevail all over. 


നാരദർ 2016-10-12 20:02:59
കൂവള്ളൂർ അവലോകനം നടത്തി ഇപ്പോൾ കാണാനില്ല അന്തപ്പനും പാർട്ടികളും കൂടി അയാളെ ഓടിച്ചു. തന്നെ മിക്കവാറും മൂത്താപ്പൻ ഓടിക്കുന്ന മട്ടുണ്ട്.  

വോട്ടില്ല വോട്ടില്ല 
ട്രംപ് ചേട്ടന് വോട്ടില്ല 
പൊട്ടിപ്പോയി പൊട്ടിപ്പോയി 
മൂത്താപ്പനും പാർട്ടി പൊട്ടിപ്പോയി 

Mat Koshy 2016-10-13 13:07:47
ഞായറാഴ്ച കുർബാന കഴിഞ്ഞു എല്ലാവരും serious discussion

ഒരച്ചായൻ: നമ്മൾ ഒട്ടുമിക്ക മലയാളികളും ഒബാമയെ സപ്പോർട്ട് ചെയ്തു. എന്തുകൊണ്ട്....?
നമുക്ക് ഒരു കറുത്ത പ്രസിഡന്റ് ആവശ്യമായിരുന്നു. നമ്മൾ പിടിച്ചേടത്തു വച്ച് ഓടിച്ചു.
നമ്മൾ ഇപ്പോൾ ഹിലരിയെ സപ്പോർട്ട് ചെയ്യണം.

രണ്ടാമത്തെ അച്ചായൻ: കാരണം? 

ആദ്യ അച്ചായൻ: നമ്മൾ പെണ്ണുങ്ങളെ ബഹുമാനിക്കണ്ടേ? ഹിലരി പെണ്ണല്ലേ? നമ്മളെല്ലാം ഇവിടെ വന്നിരിക്കുന്നത് ഭാര്യമാരുടെ വിസയിലാ. അത് മറക്കണ്ടാ....

ഇതുകേട്ട ഞാൻഎന്നോട് തന്നേ: സത്യം, സ്മരണ വേണമെടാ സ്മരണ!! എന്റെ വോട്ടും ഹിലരിക്ക്, merits and policies does not matter. ആണിനാണോ പെണ്ണിനാണോ വോട്ട് എന്ന് മാത്രം നോക്കിയാൽ മതി. 

മലയാളികൾക്ക് ഇതിനപ്പുറം എന്ത്‌ തല പുകക്കാൻ!!

കുറുക്കൻ വാസു 2016-10-13 19:26:45
ട്രംപിന് വോട്ടു ചെയ്യുന്നതായിരിക്കും നല്ലത്. അയാൾ ജയിച്ചാൽ നമ്മൾക്ക് സ്ത്രീകളുമായുള്ള ബന്ധം തുടർന്ന് കൊണ്ടുപോകാൻ പറ്റും . അപ്പോൾ ട്രംപിനുള്ള വോട്ട് ഹില്ലാരിക്കുള്ള വോട്ടല്ലേ? 

Tom Tom 2016-10-14 05:43:58
Kunthara achayanu bhavi nirnayikkan ariyamennu thonnunnu! Evidengum erikkanda alalla! Abatham patti Americakku vandi kayariyathanennu thonnunnu! Ozhivundennu paranja judgente postilekku oro application koduthkude?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക