Image

മിനി­ക്കുട്ടിയെന്ന സൂസമ്മ (നീണ്ട­കഥ­-അദ്ധ്യായം - 8: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 13 October, 2016
മിനി­ക്കുട്ടിയെന്ന സൂസമ്മ (നീണ്ട­കഥ­-അദ്ധ്യായം - 8: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
അതെ, സൂസമ്മ വള­രു­ക­യാ­യി­രു­ന്നു. ബാഹ്യ­മായ സൗന്ദ­ര്യ­ത്തില്‍ മാത്ര­മ­ല്ല, പക്വ­മ­തി­യായ ഒരു തരു­ണി­മണി ആയി സൂസമ്മ മാറി­യി­രി­ക്കു­ന്നു. നേഴ്‌സിംഗ് ട്രയി­നിം­ഗിന്റെ അവ­സാ­ന­ഘ­ട്ടം. ആഡം­ബ­ര­പൂര്‍വ്വ­മായ ഗ്രാഡു­വേ­ഷന്‍ സെറി­മ­ണി. ഇപ്പോഴും സെലീ­നയും കൊച്ചു­റാ­ണിയും തന്നെ­യാണ് അവ­ളുടെ ഏറ്റം അടത്ത സുഹൃ­ത്തു­ക്കള്‍. ഡ്യൂട്ടി സമയം ഒഴി­ച്ചുള്ള ജീവിതം അവര്‍ ഒരു­മിച്ചു പങ്കി­ടു­ന്നു. ലൈബ്ര­റി­യിലും ഊണു­മു­റി­യിലും അവര്‍ ഒന്നി­ച്ചാ­ണ്. മൂന്നു­പേര്‍ക്കും അവ­രുടെ കുടും­ബ­ത്തിന്റെ പുരോ­ഗ­തി­യാണ് പ്രഥ­മ­ല­ക്ഷ്യം. സന്തോ­ഷവും സന്താ­പവും പര­സ്പരം പങ്കു­വ­യ്ക്കു­ന്ന­വര്‍. ഗ്രാഡു­വേ­ഷനു വേണ്ടി അണി­ഞ്ഞൊ­രു­ങ്ങിയ ആ മൂന്നു സുന്ദ­രി­കള്‍ അഭി­മാ­ന­പൂര്‍വ്വം പര­സ്പരം ആലിം­ഗനം ചെയ്തു. ഗ്രാഡു­വേ­ഷന്‍ പാര്‍ട്ടിക്കു അവര്‍ക്കു മൂന്നു­പേര്‍ക്കും കൂടി ഒരേ ഒരു അതി­ഥി, സെലീ­ന­യുടെ അങ്കിള്‍. അദ്ദേഹം സെലീ­ന­യോ­ടൊപ്പം അവ­ളുടെ കൂട്ടു­കാ­രി­ക­ളെയും ഹൃദ­യ­പൂര്‍വ്വം അഭി­ന­ന്ദി­ച്ചു.

ഇന്നു സൂസമ്മ ഉദ്യോ­ഗ­സ്ഥ­യാ­ണ്. കൊക്കൂ­ണില്‍ നിന്നും പുറ­ത്തു­വന്ന ചിത്ര­ശ­ല­ഭം­പോലെ സുന്ദ­രി­യായ സൂസ­മ്മ. അവ­ളുടെ സ്വപ്ന­ങ്ങള്‍ പൂവ­ണി­ഞ്ഞി­രി­ക്കു­ന്നു. തന്റെ കുടും­ബ­ത്തി­ന്, ഇച്ചാ­ച്ചന് താങ്ങും തണ­ലു­മായി നിന്ന് കഴി­യു­ന്നത്ര സഹായം ചെയ്യ­ണം. മേരിയെ ഒരു നല്ല നില­യില്‍ എത്തി­ക്ക­ണം. തന്റെ ലക്ഷ്യ­ങ്ങള്‍ സഫ­ല­മാ­കണെ എന്നി­വര്‍ ഹൃദ­യ­പൂര്‍വ്വം പ്രാര്‍ത്ഥി­ച്ചു.

ഉദ്യോ­ഗ­സ്ഥ­യായി ആദ്യം കിട്ടിയ ശമ്പ­ള­ത്തില്‍ തനി­ക്ക­ത്യാ­വ­ശ്യ­മാ­യ­തു­മാത്രം മാറ്റി­വച്ച് ബാക്കി മുഴു­വന്‍ അവള്‍ ഇച്ചാ­ച്ചനു മണി­യോര്‍ഡര്‍ അയ­ച്ചു. തന്റെ ഓമ­ന­മ­ക­ളുടെ പ്രയ­ത്‌ന­ഫലം കൈപ്പ­റ്റി­യ­പ്പോള്‍ ആ പിതാ­വിന്റെ കണ്ണു­ക­ളില്‍ നിന്നും ആന­ന്ദാ­ശ്രു­ക്കള്‍ വര്‍ഷി­ച്ചു.

ശാന്ത­മായ ഒരു നദി പോലെ ജീവിതം ഒഴു­കി­ക്കൊ­ണ്ടി­രു­ന്നു. സൂസ­മ്മ­യുടെ മന­സ്സില്‍ പള്ളി­പ്പു­ര­യി­ട­ത്തില്‍ താന്‍ വളര്‍ന്ന വീടും കഷ്ട­പ്പാ­ടി­ന്റെയും വിയര്‍പ്പി­ന്റെയും ഉട­മ­യായ ഇച്ചാ­ച്ചനും ഒപ്പം പ്രായാധി­ക്യ­ത്തി­ലേക്കു കാലൂ­ന്നി­ക്കൊ­ണ്ടി­രി­ക്കുന്ന അമ്മ­ച്ചിയും താരു­ണ്യ­ത്തിന്റെ പടി­വാ­തി­ല്ക്ക­ലെ­ത്തി­നി­ല്ക്കുന്ന അനു­ജത്തി മേരിയും കുന്നിന്‍മു­ക­ളിലെ കൊച്ചു­പ­ള്ളിയും എല്ലാം നിറ­ഞ്ഞു­നി­ന്നു. അവരെ ഒക്കെ ഒന്നു പോയി­ക്കാ­ണ­ണം. അവ­സാനം ഒരു തീരു­മാ­ന­ത്തി­ലെ­ത്തി. അവ­ധി­യ്ക്ക­പേ­ക്ഷി­ച്ചു. രണ്ടാഴ്ച അവധി അനു­വ­ദിച്ചു കിട്ടി. ഉദ്യോ­ഗ­സ്ഥ­യായ മകള്‍ വരു­ന്നു. ആ വൃദ്ധ­ദ­മ്പ­തി­ക­ളുടെ മനം കുളിര്‍ത്തു. ഒപ്പം ചേച്ചി­യെ­ക്കാ­ണാന്‍ കൊതി­ക്കുന്ന മേരി­യു­ടെ­യും. അവള്‍ ഇച്ചാ­ച്ച­നോ­ടാ­വ­ശ്യ­പ്പെ­ട്ടു. ""ഇച്ചാ­ച്ചാ, ചേച്ചി വരു­മ്പോള്‍ എനിക്ക് ഒരു പുതിയ സാരി കൊണ്ടു­വ­രാന്‍ എഴു­ത­­ട്ടെ.'' അവ­ളുടെ ഒരു കൊച്ചാ­ഗ്ര­ഹം.

ഇച്ചാ­ച്ചന്‍: ""വേണ്ട മോളെ, അവള്‍ ഇതു­വരെ കിട്ടിയ പണം നമു­ക്ക­യ­ച്ചു­ത­ന്നി­ല്ലേ. അവ­ളുടെ കൈയ്യില്‍ മിച്ചം ഒന്നും കാണു­ക­യി­ല്ല.'' അതോടെ മേരി തന്റെ ആഗ്രഹം ഉപേ­ക്ഷി­ച്ചു.

ഞായ­റാഴ്ച പ്രഭാ­തം. ഇച്ചാ­ച്ചനും അമ്മ­ച്ചിയും മേരി­യു­മൊത്തു ദേവാ­ല­യ­ത്തില്‍ പോയി വന്നു. ഇന്നാണ് തങ്ങ­ളുടെ ഓമ­ന­മ­കള്‍ വരു­ന്ന­ത്. സാറാ­ച്ചേ­ടത്തി മകള്‍ക്കി­ഷ്ട­മുള്ള വിഭ­വ­ങ്ങ­ളെല്ലാം ഒരു­ക്കി. മേരിയും അടു­ക്ക­ള­യില്‍ അമ്മ­ച്ചിയെ സഹാ­യി­ക്കു­ന്ന­തില്‍ ഉത്സാ­ഹി­ച്ചു. സൂസ­മ്മയെ എതി­രേ­ല്ക്കാന്‍ ഇച്ചാ­ച്ച­നോ­ടൊപ്പം മേരിയും റെയില്‍വേ സ്റ്റേഷ­നി­ലേ­ക്കു­പോ­യി. പതി­വു­പോലെ അര­മ­ണി­ക്കൂര്‍ താമ­സി­ച്ചാണ് ട്രെയിന്‍ എത്തി­യ­ത്. വര്‍ണ്ണാ­ഭ­മായ സല്‍വാര്‍ കുര്‍ത്തയും ഷാളും അണിഞ്ഞ് തീവ­ണ്ടി­യില്‍ നിന്നി­റ­ങ്ങിയ ചേച്ചിയെ ആഹ്ലാ­ദ­ത്തോടെ മേരി ആശ്ലേ­ഷി­ച്ചു. ആന­ന്ദ­ക്ക­ണ്ണീര്‍ പൊഴി­ച്ചു­കൊണ്ട് ആ വൃദ്ധ­നായ പിതാവ് തന്റെ മകളെ തല­യില്‍ കൈവച്ച് അനു­ഗ്ര­ഹി­ച്ചു. പോര്‍ട്ടര്‍ സൂസ­മ്മ­യുടെ ലഗേജ് അവ­രുടെ അടു­ത്തെ­ത്തി­ച്ചു. ഹാന്‍ഡ് ബാഗു തുറന്ന് പോര്‍ട്ടര്‍ കൂലി കൊടുത്ത് സൂസമ്മ അയാളെ യാത്ര­യാ­ക്കി.

ടാക്‌സി­യില്‍ വന്നി­റ­ങ്ങിയ സൂസ­മ്മ­യെ­ക്കാ­ണാന്‍ സാറാ­ച്ചേ­ട­ത്തി­യോ­ടൊപ്പം നിഷ്ക്ക­ള­ങ്ക­രാ­യ, കൂലി­പ്പ­ണി­ക്കാ­രായ അയ­ല്ക്കാരും കാത്തു­നി­ന്നി­രു­ന്നു. സൂസമ്മ അമ്മ­ച്ചിയെ ആലിം­ഗനം ചെയ്തു ചുംബി­ച്ചു. അയ­ല്ക്കാ­രോ­ടെല്ലാം സ്‌നേഹ­പൂര്‍വ്വം സംസാ­രി­ച്ചു. അവള്‍ കരു­തി­യി­രുന്ന മിഠായി എല്ലാ­വര്‍ക്കും സമ്മാ­നി­ച്ചു.

അയ­ല്ക്കാര്‍ പോയി­ക്ക­ഴി­ഞ്ഞ­പ്പോള്‍, സൂസമ്മ തന്റെ സൂട്ട്‌കേസ് തുറന്ന് മേരിക്ക് ഒരു സമ്മാ­ന­പ്പൊതി നല്കി. മേരി­ക്കേ­റ്റവും ഇഷ്ട­പ്പെട്ട നിറ­മുള്ള സാരി. അവള്‍ സന്തോഷം കൊണ്ട് തുള്ളി­ച്ചാ­ടി. ചേച്ചിയെ കെട്ടി­പ്പി­ടിച്ചു ചുംബി­ച്ചു. ഇച്ചാ­ച്ചനും അമ്മ­ച്ചിയ്ക്കും വേണ്ടി അവള്‍ കരു­തി­യി­രുന്ന സാധ­ന­ങ്ങ­ളെല്ലാം കണ്ട­പ്പോള്‍ ആ വൃദ്ധ­മാ­താ­പി­താ­ക്കള്‍ വിങ്ങി­പ്പൊ­ട്ടി.

സൂസ­മ്മയെ ഇന്നത്തെ നില­യി­ലെ­ത്തി­ക്കാന്‍ സഹാ­യിച്ച ആ വന്ദ്യ­പു­രോ­ഹി­തന്‍ ഇതി­നിടെ സ്ഥലം മറി പൊയ്ക്ക­ഴി­ഞ്ഞി­രു­ന്നു. സൂസമ്മ മേരി­യെയും കൂട്ടി ദേവാ­ല­യ­ത്തി­ലേക്കു പോയി. തനിക്കു ലഭിച്ച എല്ലാ അനു­ഗ്ര­ഹ­ങ്ങള്‍ക്കും അവള്‍ തിരു­മു­മ്പാകെ മുട്ടു­കുത്തി നന്ദി പറ­ഞ്ഞു. തിരിച്ചു വീട്ടി­ലെ­ത്തിയ സഹോ­ദരി­കള്‍ സ്വാദി­ഷ്ട­മായ അത്താഴം കഴിച്ച് പര­സ്പരം ആലിം­ഗനം ചെയ്തു കിടക്ക പൂകി.
(തു­ട­രും) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക