Image

ഫൊക്കാനയ്‌ക്കൊരു സുവര്‍ണ്ണ കാലം ഞാന്‍ ഉറപ്പു നല്‍കുന്നു : ബി. മാധവന്‍ നായര്‍

ബിജു കൊട്ടാരക്കര Published on 14 October, 2016
ഫൊക്കാനയ്‌ക്കൊരു സുവര്‍ണ്ണ കാലം ഞാന്‍ ഉറപ്പു നല്‍കുന്നു : ബി. മാധവന്‍ നായര്‍
ഫോക്കാനാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നു എല്ലാ സമവായ ശ്രമങ്ങളും അവസാനിച്ചു. ഇനിയും എല്ലാം ഫൊക്കാനയുടെ ആദരണീയരായ പ്രവര്‍ത്തകരുടെ കൈകളില്‍. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചില കാര്യങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ അറിയേണ്ടതുണ്ട്.

ഞാന്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഫൊക്കാനയുടെ പേരില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു സാധാരണ പ്രവര്‍ത്തകനാണ്. ഫൊക്കാനയുടെ കാനഡാ കണ്‍വന്‍ഷന്‍ മുതല്‍ ഈ തെറ്റിദ്ധാരണ പലകേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിരുന്നു.
ഫൊക്കാനാ ഒരു ജനകീയ അടിത്തറയുള്ള സംഘടനയാണ് ഏതു സംഘടനാ വന്നാലും, പുതിയത് ഉണ്ടായാലും ഫൊക്കാന ഉണ്ടാക്കിയെടുത്ത യശസ്സിന് പിന്നിലാണ് പിന്നീട് വന്ന സംഘടനകളുടെയെല്ലാം നിലനില്‍പ്പും വളര്‍ച്ചയുമെല്ലാം. ഫൊക്കാനയുടെ ഈ അടിത്തറയാണ് എനിക്ക് ഫൊക്കാനയുടെ ഒരു എളിയ പ്രവര്‍ത്തകന്‍ ആകുവാന്‍ എന്നെ പ്രേരിപ്പിച്ചത്. 5 വര്‍ഷമായി ഫൊക്കാനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്ത ആളാണ് ഞാന്‍.

ഫൊക്കാനയുടെ 2016-18 കാലയളവിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഫൊക്കാനയുടെ ഭൂരിഭാഗം പ്രവര്‍ത്തകരുടെയും ട്രൈസ്റ്റേറ്റിലെ എല്ലാ സംഘടനകളുടെയും നിര്‍ബന്ധം കൊണ്ടാണ് ഞാന്‍ ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ആയത്.

 കാനഡായില്‍ എത്തുന്നിടം വരെ വളരെ ആരോഗ്യകരമായ മത്സര പ്രതീതി സൃഷ്ടിച്ച തെരഞ്ഞെടുപ്പ് പ്രചാരണം ആയിരുന്നു എന്റെയും തമ്പിചാക്കോയുടെയും. പക്ഷെ കാനഡയില്‍ കണ്‍വന്‍ഷന്‍ അവസാനിക്കുന്നതിനു മുന്‍പ് തെരഞ്ഞെടുപ്പ് നടക്കില്ല എന്ന അവസ്ഥയില്‍ മാത്രമാണ് വളരെ നീചമായ പ്രവര്‍ത്തനങ്ങള്‍ ചില ആളുകളുടെ ഭാഗത്തു നിന്നും ഉണ്ടായത്.

നാം താമസിക്കുന്നത് അമേരിക്കയിലാണ് ഇത്രത്തോളം സാംസ്‌കാരിക സമ്പന്നമായ ഒരു രാജ്യത്തു ജീവിക്കുമ്പോള്‍ പരസ്പരം സ്‌നേഹിച്ചും ബഹുമാനിച്ചും ജീവിക്കുന്ന നമുക്ക് അല്പമെങ്കിലും ഉണ്ടാകേണ്ട സാംസ്‌കാരിക ഔന്നത്യം പലപ്പോളും നഷ്ടപ്പെട്ടുപോയി. കേരളത്തില്‍ നിന്നും നാം ഇവിടെ എത്തിയത് എന്തിനാണ്? അല്ല ജീവിതം പച്ചപിടിപ്പിക്കാന്‍ വേണ്ടിയാണ് , അതിനിടയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയിട്ടുള്ള മലയാളികളുമായി ഒത്തു ചേരുവാന്‍ ഒരു വേദി. ഫൊക്കാന, അല്ലങ്കില്‍ മറ്റു സംഘടനകള്‍, അത്തരം ഒരു പ്രസ്ഥാനത്തെ തുരങ്കം വച്ച് തകര്‍ക്കുവാന്‍ ഇത്തരം സംഘടയ്ക്കുള്ളില്‍ ചില ആളുകള്‍ ഉണ്ടന്നെന്നും നിലനില്‍പ്പിനു വേണ്ടി എത്ര നീചമായ പ്രവര്‍ത്തനവും ചെയ്യുവാന്‍ അവര്‍ മടിക്കില്ല എന്നും മനസിലായ നിമിഷങ്ങള്‍ ആയിരുന്നു കാനഡയില്‍ എനിക്ക് ചിലര്‍ സമ്മാനിച്ചത്. 

സ്ഥാന ലബ്ദിയല്ല, മറിച്ചു ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുക എന്നതില്‍ കവിഞ്ഞു എന്റെ ഇന്ന് വരെയുള്ള പ്രവര്‍ത്തനം കൊണ്ട് മറ്റൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. അതുകൊണ്ടാണ് ഇന്നലെ വരെ ഈ സ്ഥാനത്തു നിന്നും മാറി നില്‍ക്കുവാന്‍, ഒരു സമവായ ശ്രമത്തിനു ഞാന്‍ തയാറായത്. പക്ഷെ എന്തുകൊണ്ടോ തെരഞ്ഞെടുപ്പ് വേണ്ടി വരുന്നു അത് നല്ലതാണെന്നു വിശ്വസിക്കുകയും ചെയ്യുന്നു ഞാനിപ്പോള്‍.

തിരുവനന്തപുരം റോട്ടറി ക്ലബ് പ്രവര്‍ത്തനം മുതല്‍ തുടങ്ങുന്ന സാംസ്‌കാരിക പ്രവര്‍ത്തനം ഇന്നും സംശുദ്ധമായി മാത്രമാണ് മു്‌ന്നോട്ടു കൊണ്ടുപോയിട്ടുള്ളത്. അതില്‍ ഒരു ശതമാനം പോലും കളങ്കം ചാര്‍ത്തുവാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത ആരോപണം ഒരാളിന്റെ തലയില്‍ വച്ചുകൊടുക്കുമ്പോള്‍ ഓര്‍ക്കണം അത് കാണുകയും കേള്‍ക്കുന്ന ആളുകള്‍ അമേരിക്കയില്‍ ഉണ്ടെന്ന്. 

ഫൊക്കാന എന്തിനു വേണ്ടിയാണു 1983 ല്‍ തുടങ്ങിയത്. ജാതി മത ചിന്താ ധാരകള്‍ക്കപ്പുറത്തു മനുഷ്യനെ മനുഷ്യനായി കാണാനായുള്ള ഒരു പ്രസ്ഥാനം അതിന്റെ ആ ഒരു ഗരിമയാണ് ഫൊക്കാനയെ അതിന്റെ പ്രതിസന്ധി ഘട്ടങ്ങളിലും പിടിച്ചു നിര്‍ത്തിയത് അത് ഈ അവസരത്തില്‍ പലരും മറന്നു പോയി. 

ഒരു തെരഞ്ഞെടുപ്പ് ഇല്ലാതെ ആക്കി ഫൊക്കാനയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കുവാന്‍ മലയാളത്തെ സ്‌നേഹിക്കുന്നവര്‍ക്ക് സാധിക്കില്ല. തലമുതിര്‍ന്ന നേതാക്കള്‍ ഇക്കൂട്ടരുടെ വാക്ക് വിശ്വസിച്ചു ഫൊക്കാനയെ തകര്‍ക്കരുത് എന്നാണ് എന്റെ അഭിപ്രായം. കടന്നു പോയ ഫൊക്കാനയുടെ നാളുകളില്‍ ഉണ്ടായ പ്രതിസന്ധികള്‍ നമുക്കറിയാം അന്ന് ഫൊക്കാനയെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഉറപ്പിച്ചു നിര്‍ത്തിയ വ്യക്തിത്വങ്ങള്‍ക്കൊപ്പം ഈ പറയുന്ന ആളുകള്‍ ഒപ്പമുണ്ടായിരുന്നുവോ, ആ സമയത്തു അവര്‍ എവിടെ ആയിരുന്നു? അഥവാ ഉണ്ടായിരുന്നു എങ്കില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നു, അത് ഫൊക്കാനയുടെ ബഹുമാന്യരായ വോട്ടര്‍മാര്‍ ഓര്‍ക്കണം .

ഫൊക്കാനയുടെ വളര്‍ച്ചയ്‌ക്കൊപ്പമാണ് എന്റെയും വളര്‍ച്ച എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും ഞാന്‍ തയാറായിരുന്നു. അത് ഫോക്കനാ നേതാക്കളെയും തര്‍ക്കം ഉന്നയിക്കുന്നവരെയും ഞാന്‍ അറിയിച്ചതുമാണ്. 

പക്ഷെ അതല്ല പ്രശനം അവര്‍ ടാര്‍ഗറ്റ് ചെയ്യുന്നത് എന്താണെന്നു എന്നേക്കാള്‍ അമേരിക്കന്‍ മലയാളികള്‍ക്കും ഫോക്കനാ നേതാക്കന്മാര്‍ക്കും അറിയാം. അത് തിരിച്ചറിയണം ഫൊക്കാനയെ നശിപ്പിക്കാന്‍ ആരും കൂട്ടുനില്‍ക്കരുത്. 

കാരണം അമേരിക്കന്‍ മലയാളികളെ ഒരു കുടയ്ക്ക് അടിയില്‍ ഒന്നിച്ചു നിര്‍ത്തിയ പ്രസ്ഥാനമാണ് ഫൊക്കാന. അതില്‍ ഇനിയും വിള്ളലുകള്‍ ഉണ്ടാകരുത്. എന്റെ ജയമോ പരാജയമോ അല്ല പ്രശനം വളരെ മികച്ച രീതിയില്‍ നടത്തിയ കാനഡാ കണ്‍വന്‍ഷന്റെ അവസാനം ഒരു പ്രശനമുണ്ടാക്കി ഫൊക്കാനയെ അമേരിക്കന്‍ മലയാളികള്‍ക്ക് മുന്‍പില്‍ അപഹാസ്യരാക്കിയവര്‍ക്കു മറുപടി കൊടുക്കുവാന്‍ ഫൊക്കാനയുടെ പ്രവര്‍ത്തകര്‍ക്കു സാധിക്കണം അതിനു എന്ത് വിട്ടു വീഴ്ചയ്ക്കും സമവായത്തിനും ഞാന്‍ തയാറായിരുന്നു. അതിനു ഇപ്പോളും തയാറാണ് സമവായം എന്ന് പറയുമ്പോള്‍ അതില്‍ സത്യത്തിന്റെ അംശം ഉണ്ടാകണം. ജയമായാലും പരാജയം ആയാലും സന്തോഷത്തോടെ സ്വീകരിക്കുവാന്‍ ഞാന്‍ ഒരുക്കവുമാണ് .

ഒരു വ്യക്തിയെ ആര്‍ക്കും വാക്കുകളിലൂടെ തേജോവധം ചെയ്യാം പക്ഷെ അയാളെ തളര്‍ത്താനാകില്ല. നല്ല സൗഹൃദങ്ങള്‍, ബന്ധങ്ങള്‍ ഒക്കെയാണ് എന്റെ ഇന്നുവരെയുള്ള നിലനില്‍പ്പിന്റെ ആധാരം. അതില്‍ സ്‌നേഹം എന്ന വികാരം മാത്രമേ ഉള്ളു അതില്ലാത്തവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കും. അതിനാണ് അമേരിക്കന്‍ മലയാളികള്‍ പ്രതികരിക്കേണ്ടത് അതിനുള്ള സ്വാതന്ത്ര്യം ഫൊക്കാനാ പ്രവര്‍ത്തകര്‍ക്കും അമേരിക്കന്‍ മലയാളികള്‍ക്കും ഉണ്ട്. ആ വിശ്വാസമാണ് ഏറെ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ കാതല്‍. എന്റെ ഇന്ന് വരെയുള്ള പ്രവര്‍ത്തനം നോക്കി കാണുന്ന ഓരോ വ്യക്തികള്‍ക്കും എന്നെ അറിയാം അതുകൊണ്ടാണ് സ്ഥാനമാനങ്ങളുടെ പേരിലോ മറ്റേതെങ്കിലും പേരിലോ എന്നെ വിവാദങ്ങളില്‍ ഉള്‍പ്പെടുത്തരുത്.

ഫൊക്കാനാ അംഗങ്ങളോട് ഒരു വാക്ക്, ഈ വരുന്ന തെരഞ്ഞെടുപ്പില്‍ ഞാന്‍ പ്രസിഡന്റായും, ഫിലിപ്പോസ് ഫിലിപ്പ് സെക്രട്ടറി ആയും, ഷാജി വര്‍ഗീസ് ട്രെഷറര്‍ ആയും ഒരു പാനല്‍ മത്സരിക്കുകയാണ്. നിലവിലുള്ള സാഹചര്യങ്ങളെ ആത്മാര്‍ത്ഥമായി വിലയിരുത്തി എന്റെ പാനലിനെ വിജയിപ്പിക്കണമെന്ന് ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളുടെ കമ്മിറ്റി അധികാരത്തില്‍ വരികയാണെങ്കില്‍ ഫൊക്കാനയ്ക്കു ഒരു സുവര്‍ണ്ണ കാലം ഉറപ്പു നല്‍കുന്നു, വിവാദങ്ങള്‍ക്കു താല്പര്യമില്ല എന്ന് ഒരിക്കല്‍ കൂടി അറിയിച്ചുകൊണ്ട് .
ബി മാധവന്‍ നായര്‍ 
ഫൊക്കാനയ്‌ക്കൊരു സുവര്‍ണ്ണ കാലം ഞാന്‍ ഉറപ്പു നല്‍കുന്നു : ബി. മാധവന്‍ നായര്‍
Join WhatsApp News
ANIYANKUNJU 2016-10-14 05:53:30
The oNam celebrations in NJ by the united KCF-MANJ-NAMAM was a huge success, and it proves the value of inclusion of NAMAM in the Grand association of malayaLee associations.  Best wishes to Madhavan Nair Panel.
VijayKumar 2016-10-14 07:13:48
My heart felt wishes and prayer for the success of Mr. Madhavsan Nair's panel and let God bless
for your panel's success.
keraleeyan 2016-10-14 07:27:15
എന്തിനാ മാധവന്‍ നായരെ ഇല്ലാത്തതു പറയുന്നത്?
പ്രസിഡന്റാകാന്‍ എന്തു യോഗ്യതയാണു താങ്കള്‍ക്കുള്ളത്? അമേരിക്കന്‍ മലയാളിക്കു വേണ്ടി എന്തു പ്രവര്‍ത്തനമാണു കാഴ്ച വച്ചത്?
നാമം എന്ന വിചിത്ര പേരുള്ള സംഘടന എന്തിനുണ്ടാക്കി? ആരു പറഞ്ഞു അതുണ്ടാക്കാന്‍? പോക്കറ്റില്‍ ഒരു സംഘടന. ഫൊക്കാനയില്‍ എന്നും അധികാരം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ചിലരുമായി കൂട്ട് ചേര്‍ന്ന് ഉടന്‍ പ്രസ്സിഡന്റാകണം. അവര്‍ക്ക് കാശുള്ള, അവരുടെ ഒരാളെ നേതാവാക്കണം.
ഇനി കാനഡയില്‍ ഇലക്ഷന്‍ തുരങ്കം വച്ചത് തമ്പി ചാക്കോയും കൂട്ടരുമണോ? എന്തിനായിരുന്നു അത്?
നാമം എന്നത് മത് സംഘടനയല്ലെന്നു താങ്കള്‍ പറഞ്ഞാല്‍ മാത്രം മതിയൊ? പൂജയും ഹോമവുമൊക്കെ നടത്തുന്ന സംഘടന എങ്ങനെ സാംസ്‌കാരിക സംഘടന ആകും? മിക്ക ക്രിസ്ത്യന്‍ സ്ഥാപനങ്ങളു സാംസ്‌കാരിക സംഘടന ആയാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതു കൊണ്ട് അതു സാംസ്‌കാരിക സംഘടന ആകുമൊ?
ഇനി താങ്കള്‍ക്കെതിരെ വിമര്‍ശനം വരുന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്ന സൂചന കണ്ടു. എന്തു കഷ്ടം? ജാതിയും മതവും മനസില്‍ ഉണ്ടെങ്കിലും ഫൊക്കാനയിലൊ ഫോമയിലോ ആരും അതുപയോഗിച്ചതായി കണ്ടിട്ടില്ല. സെക്കുലറിസമാണു അമേരിക്കന്‍ മലയാളിയുടെ ശക്തി. താങ്കളെ എതിര്‍ക്കുന്നവരില്‍ നല്ലൊരു പങ്കു താങ്കളുടെ മത വിഭാഗത്തിലെ പെട്ടവരല്ലേ?ദയവായി ജാതി മതമൊന്നും ഇക്കാര്യത്തില്‍ കൊണ്ടു വരരുത്. ഫോമായിലെ 80 ശതമാനം പ്രതിനിധികളും സീറൊ മലബാര്‍ വിഭാഗഠില്‍ നിന്നാണു. ബോധപൂര്‍വമായി സംഭവിച്ചതാണൊ അത്? അല്ല.
ആദ്യം താങ്കള്‍ പ്രസിഡന്റാകാന്‍ അര്‍ഹത തെളിയിക്കുക്കുക. ചിലര്‍ താങ്കളെ പിന്തുണക്കുന്ന എന്നതല്ല കാര്യം.
Paul Mathew 2016-10-14 08:20:40
Are you serious Mr. Madhavan Nair. You know what is wrong in FOKANA election. Its NAMAM. I am not supporting any of these two teams. But realistically NAMAM is a religious organization, so NAMAM doesn't belong in FOKANA. If you wanted o be a FOKANA election candidate go join another association and come thorough the right way. So people will respect you. Probably its not your fault, may be your panel telling you to stand for election. As a gentleman, if you have your own back bone stay away from this election and be a model, so the further problems will be avoided. God Bless you!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക