Image

ബോബ് ഡൈലനും കാവ്യഗീതങ്ങളും (സുധീര്‍ പണിക്കവീട്ടില്‍)

Published on 14 October, 2016
ബോബ് ഡൈലനും കാവ്യഗീതങ്ങളും (സുധീര്‍ പണിക്കവീട്ടില്‍)
1993ല്‍ അമേരിക്കന്‍ എഴുത്തുകാരി ടോണി മോറിസണു സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 

ഇപ്പോള്‍ ഇരുപത്തിമൂന്നുവര്‍ഷങ്ങള്‍ക്ക്‌ശേഷം സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം കൈവന്നിരിക്കുന്നത് അമേരിക്കയിലെ റോക്ക് സംഗീത കുലപതി ബോബ് ഡൈലനാണ്. 

 ഗായകനും ഗാനരചിയതാവുമായ ഒരാള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച നോബല്‍ പുരസ്കാരം ലഭിക്കുകയെന്നത് മറ്റ് പ്രഗല്‍ഭരായ എഴുത്തുക്കാരില്‍ അതിശയവും അമ്പരപ്പും ഉണ്ടാക്കിയിട്ടുണ്ടാകും.

എന്നല്‍ പുരസ്കാരം സമ്മാനിച്ച സ്വീഡിഷ് അക്കാദമി വിലയിരുത്തിയത് അമേരിക്കന്‍ ഗാന പാരമ്പര്യത്തിനുള്ളില്‍ കാവ്യാത്മകതയുടെ പ്രകടനം കാഴ്ചവച്ചതിനാണു ഈ സമ്മാനം നല്‍കുന്നതെന്നാണ്. ഗാനങ്ങള്‍ എന്ന സാഹിത്യരൂപത്തില്‍ അദ്ദേഹത്തിന്റെ രചനകളെ ഉള്‍ക്കൊള്ളിച്ചപ്പോഴും അവയെച്ചാം നൈസ്സര്‍ഗികമായ കവിതകളുടെ ഗുണമേന്മനേടിവേറിട്ട് നിന്നിരുന്നു.

റോക്ക് സംഗീതത്തിനായി അദ്ദേഹം ആദ്യം എഴുതിയവരികള്‍ സാഹിത്യമൂല്യമുള്ളതായി കണക്കാകുകയും രാഷ്ട്രീയനേതാക്കള്‍ അതുപലയിടത്തും ഉദ്ധരിക്കയും ചെയ്തു. ഗാനങ്ങള്‍ക്ക് സാഹിത്യമൂല്യം കുറവാണെന്ന ഒരു ധാരണ എങ്ങനെയോ മനുഷ്യരില്‍ കടന്നുകൂടിയിട്ടുണ്ട്.നമ്മുടെ മലയാളത്തില്‍ ഒരു സിനിമപാട്ടുപോലെ എന്നു ചില കവിതകളെ വിലയിരുത്താറുണ്ട്. എന്നാല്‍ കവിതാമൂല്യങ്ങളുള്ള എത്രയോ സിനിമ ഗാനങ്ങള്‍ അനശ്വരരായ എഴുത്തുകാര്‍ മലയാള ഭാഷക്ക്‌സമ്മാനിച്ചിരിക്കുന്നു.

കവിതയും ഗാനവും തമ്മിലുള്ളവ്യത്യാസമെന്ത്?. ഗാനങ്ങള്‍ക്ക് ഒരു പശ്ചാത്തല സംഗീതമുണ്ട് എന്നാല്‍ കവിതക്ക് അതില്ലെന്ന ഉത്തരം നമ്മള്‍ പലയിടത്തും കേട്ടിരിക്കുന്നു. ഗാനങ്ങള്‍ക്ക് കവിതയെ പോലെ സാഹിത്യ മൂല്യമില്ലെന്നും നമ്മള്‍ വിശ്വസിച്ചുവരുന്നു. കവിതകളാണു പാഠശാലകളില്‍ പഠിപ്പിക്കുന്നത്, സാഹിത്യകാരന്മാര്‍ ചര്‍ച്ച ചെയ്യുന്നതും കവിതകള്‍ തന്നെ. ഗാന ശാഖക്ക് അതര്‍ഹിക്കുന്ന അംഗീകാരം കൊടുക്കാന്‍ എന്തോ സാഹിത്യ ലോകം വൈമുഖ്യം കാണിച്ച്‌ വരുന്നു. അവാര്‍ഡുകളും അംഗീകാരങ്ങളും ഗാനങ്ങള്‍ക്ക്‌ കൊടുത്ത് വരുന്നെങ്കിലും കവിതയോളം വരില്ല ഗാനങ്ങള്‍ എന്ന നിലപാടിനു മാറ്റം വരുന്നില്ല. .ജനപ്രിയ ഗാനങ്ങള്‍ എന്നു പറഞാന്‍ അതിനു കലാമൂല്യം ഇല്ല  എന്നൊരു തീര്‍പ്പും ആരോ കല്‍പ്പിച്ചിട്ടുണ്ട്. ജനപ്രിയം എന്നാല്‍ വില കുറഞ്ഞത് എന്നു ജനങ്ങളും കരുതുന്നു.

കവിതകള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതാണെങ്കില്‍ ഗാനങ്ങള്‍ ലളിതവും എളുപ്പവുമെന്നു വായനകാര്‍ തീരുമാനിക്കുന്നു. വ്രുത്തവും, അലങ്കാരങ്ങളും അങ്ങനെ കവിതക്കായി നിശ്ചയിച്ചിട്ടുള്ള നിയമങ്ങള്‍ പാലിച്ച്‌ കൊണ്ടു വേണം കവിത എഴുതാന്‍ എന്നാല്‍ ഗാനങ്ങള്‍ വളരെ എളുപ്പം എഴുതാമെന്നും ഒരു ധാരണയുണ്ട്. 

അതുകൊണ്ട് ഗാനങ്ങള്‍ക്ക് സാഹിത്യമൂല്യം ഇല്ല എന്ന വിശ്വാസവും. വാമൊഴിയായി തലമുറകള്‍ക്ക് കിട്ടിയ ചിലനാടന്‍ പാട്ടുകളില്‍ കവിതയുടെ എല്ലാ ഗുണവും കാണാമെങ്കിലും അവയെ കവിതയായി അംഗീകരിക്കുന്നില്ല. കവിതക്ക് ഒരു പടി ഉയര്‍ന്ന സ്ഥാനം നല്‍കി സാഹിത്യലോകം ബഹുമാനിച്ചു. ഓരോ രാജ്യത്തേയും നാടന്‍ പാട്ടുകള്‍ മനുഷ്യ ജീവിതത്തെ സംബന്ധിച്ചുള്ള ഗാഥകളാണെന്നു കാണാം. അവയില്‍ കൊയ്ത്തു പാട്ട്, കല്യാണ പാട്ടുകള്‍, ചരിത്രകഥകള്‍ ഉള്‍ക്കൊള്ളുന്ന ഗാനങ്ങള്‍, ന്രുത്ത ഗാനങ്ങള്‍, സംഘ ഗാനങ്ങള്‍, പ്രേമഗാനങ്ങള്‍, ദേവഗീതങ്ങള്‍, ആഘോഷ വേളയില്‍ പാടുന്ന പാട്ടുകള്‍ അങ്ങനെ എത്രയോ തരത്തില്‍ ഗാനങ്ങള്‍ പൈത്രുകമായി ഓരൊ ഭാഷയ്ക്കും കിട്ടിയിരിക്കുന്നു. എന്നാല്‍ അതിലെ സാഹിത്യമൂല്യങ്ങള്‍ കാണാതെ നമ്മള്‍വെറുതെ അവയെച്ചാം പാടി രസിച്ചു.

ഈ ലേഖനം ബോബ് ഡൈലന്‍ എന്ന സംഗീതജ്ഞന്റെ, ഗാനരചിയിതാവിന്റെ കഴിവുകളെ, നേട്ടങ്ങളെ വിലയിരുത്തുന്നതില്ല. അദ്ദേഹത്തെക്കുറിച്ച വളരെ കുറച്ചെ ഈ ലേഖകനറിവുള്ളു. ഗൂഗിളില്‍പോയി അതെല്ലാം കണ്ടുപിടിച്ച് ആവര്‍ത്തിക്കുന്നതില്‍ എന്തു പ്രയോജനം. ഈ ലേഖനം ഫോക്കസ്സ്‌ ചെയ്യുന്നത് നോബല്‍ സമ്മാനം ആദ്യമായി സാഹിത്യത്തിലെ അധികമാരും ഗൗരവമായി എടുക്കാത്ത ഒരു ശാഖയായ ഗാനത്തെ സ്വീഡിഷ് അക്കദമി അംഗീകരിച്ചതിനെക്കുറിച്ചാണു. അത് ബോബ്‌ഡൈലന്‍ എന്ന അമേരിക്കന്‍ പോപ്പ് ഗായകനിലൂടെയായി. കവിത തുളുമ്പുന്ന വരികള്‍ അദ്ദേഹം എഴുതുകയും അവ പാടികേള്‍പ്പിക്കയും ചെയ്തു. 

ഒരു പക്ഷെ സംഗീതമേളങ്ങള്‍ക്കിടയില്‍ കവിതയുടെ സൗകുമാര്യം മറഞ്ഞിരുന്നു കാണും. മാത്രുകയായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗാനങ്ങള്‍ഒന്നു കൂടി ഓര്‍മ്മിച്ചപ്പോള്‍ മനസ്സിലായത് ഒരു മനുഷ്യ സ്‌നേഹിയ്യുടെ ഉത്ക്കണ്ഠകളും, പൗരന്മാരുടെ നിയമ പരമായ അവകാശ ങ്ങളെക്കുറിച്ചുള്ള കാഴ്ച്ച്പ്പാടുകളുംന്അദ്ദേഹത്തിന്റെരചനകളില്‍നിറഞ്ഞ്‌ നിന്നിരുന്നു എന്നാണു. എന്നാല്‍ മതപരമോ, രാഷ്ട്രീയ പരമോ ആയ പദവിയില്‍നിന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലാതിരുന്നതിനാല്‍ അദ്ദേഹം ഒരു കലാകാരന്റെ വേഷം സ്വീകരിച്ചു. തന്റെ ആശയങ്ങള്‍ കവിതനിറഞ്ഞ ഗാനങ്ങളിലൂടെ പാടിമനുഷ്യരെ ഉത്ബുദ്ധരാക്കി..

അദ്ദേഹത്തിന്റെ രണ്ട് ഗാനങ്ങളെ (കവിതകളെ) ഇവിടെ സ്വതന്ത്ര വിവര്‍ത്തനം ചെയ്യുന്നു. 

എത്ര പ്രാവശ്യം ഒരാള്‍ മേല്‍പ്പോട്ട് നോക്കണം ആകാശം കാണുവാന്‍. ഇവിടെ ആകാശം എന്നുദ്ദേശിക്കുന്നത് മനുഷ്യന്റെ സ്വാതന്ത്ര്യത്തെയാണു. എല്ലാ മനുഷ്യര്‍ക്കും തുല്യാവകാശവും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന കവി ചോദിക്കയാണു എത്ര നാള്‍ മനുഷ്യന്‍ അവന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതണം, ചോര പൊഴിക്കണം. എത്ര ചെവികള്‍വേണം മനുഷ്യനു മനുഷ്യരുടെ നിലവിളി കേള്‍ക്കാന്‍. യുദ്ധം ഏല്‍പ്പിക്കുന്ന വേദനയുടെ ശബ്ദവും, സ്വാതന്ത്ര്യത്തിനുള്ള ശബ്ദവും ആരും കേള്‍ക്കാതെ പോകുന്നു. ചെവികള്‍ ഉണ്ടായിട്ടും എങ്ങനെ മനുഷര്‍ ഇതൊക്കെ കേള്‍ക്കാതെ പോകുന്നു. യുദ്ധകൊതിയന്മാരായ ഓരൊ രാജക്കന്മാരും, പ്രഭുക്കളും യുദ്ധത്തില്‍ എത്രയോ പേര്‍ മരിച്ചുവെന്ന വിവരം എന്നാണു അറിയാന്‍ പോകുന്നത്. ഇതിന്റെയൊക്കെ ഉത്തരം പറന്നു നടക്കുന്ന കാറ്റിലുണ്ടെന്നു കവിപറയുന്നു. അത് ചലിച്ച്‌ കൊണ്ടിരിക്കുന്നു എങ്കിലും അതില്‍ ഉത്തരങ്ങള്‍ ഉണ്ടു. നാമത് മനസ്സിലാക്കി എടുക്കണം. കാറ്റില്‍ പറത്തി കളയുകയല്ല. അദ്രുശ്യമാണെങ്കിലും നമുക്ക് ചുറ്റും അതുണ്ട്, അത് എടുക്കുക. ഒരു പാട്ടുകാരന്‍ അല്ലെങ്കില്‍ പാട്ടെഴുത്തുകാരന്‍ എന്നതില്‍ ഉപരി അദ്ദേഹം ഒരു ക്രാന്തദര്‍ശിയും മനുഷ്യസ്‌നേഹിയുമായ ആയിരുന്നു. തന്റെ ആശയങ്ങള്‍ ജനങ്ങളില്‍ എളുപ്പത്തില്‍ എത്തിചേരാന്‍ അദ്ദേഹം ഗാനരചനയിലൂടെ, അതുപാടി കേള്‍പ്പിക്കുന്നതിലൂടെ ശ്രമിക്കയും വിജയിക്കയും ചെയ്തു.

യുദ്ധാധിപന്മാരോട് അദ്ദേഹം പറയുന്നു. യേശുദേവന്‍ പോലും നിങ്ങളോട്‌ പൊറുക്കുകയില്ല. നിങ്ങള്‍ വലിയ തോക്കുകള്‍ ഉണ്ടാക്കുന്നു, മനുഷ്യരെ കൊല്ലാനുള്ള വിമാനങ്ങള്‍ ഉണ്ടാക്കുന്നു, ബോബുകള്‍ ഉണ്ടാക്കുന്നു, നിങ്ങള്‍ ചുമരുകള്‍ക്കുള്ളില്‍, മേശക്ക് പുറകില്‍ ഒളിച്ചിരിക്കുന്നു, നിങ്ങളുടെ മുഖംമൂടിക്കുള്ളിലൂടെ എനിക്കത് കാണാന്‍ സാധിക്കും. നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ ആശിക്കുന്നു, ആ മരണം വേഗമുണ്ടാകുമെന്നും. ഞാന്‍ നിങ്ങളുടെ ശവമഞ്ചത്തെ പിന്‍തുടരും, ഒരു വിളറിയ അപരാഹ്നത്തില്‍, നിങ്ങളെ കുഴിയിലേക്കിറക്കുന്നത് ഞാന്‍ നോക്കികൊണ്ടിരിക്കും, നിങ്ങള്‍ മരിച്ചുവെന്നു ഉറപ്പു വരുത്തുന്ന വരെ ഞാന്‍ നിങ്ങളുടെ കുഴിമാടത്തിന്‍മേല്‍ നില്‍ക്കും. ഇവിടെ നിങ്ങള്‍ എന്നുദ്ദേശിച്ചിരിക്കുന്നത് ഗവണ്മെന്റിനെ ആയിരിക്കും. അവരാണല്ലോ യുദ്ധങ്ങള്‍ തുടങ്ങാന്‍ കല്‍പ്പന കൊടുക്കുന്നത്.

വാക്കുകളും സംഗീതവും ഭംഗിയായി ചേര്‍ത്ത് സംഗീതത്തിന്റെ പുതുമ സ്രുഷ്ടിച്ച് ആ മായിക ലോകത്തില്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മനുഷ്യ വികാരങ്ങളെ നല്ലപോലെ മനസ്സിലാക്കി, അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എങ്ങനെ ഒഴിവാക്കാമെന്നു ഉപദേശിക്ക കൂടിയാണു അദ്ദേഹം തന്റെ സംഗീത സപര്യയിലൂടെചെയ്തത്. ജനമനസ്സുകളെ നന്മയിലേക്ക് ഉണര്‍ത്തുക എന്ന ഒരു കലാകാരന്റെ ധര്‍മ്മം അദ്ദേഹം പാലിച്ചിരിക്കുന്നു. വിശ്വോത്തര ബഹുമതിയായ നോബല്‍ സമ്മാനം അദ്ദേഹത്തിനു ലഭിക്കുമ്പോള്‍ സാഹിത്യത്തിലെ ഗാനശാഖയും അംഗീകരിക്കപ്പെടുന്നു. സാഹിത്യ ലോകം എന്നും മുന്‍ധാരണകളുടെ സമ്മര്‍ദ്ദത്തിലാണു. അംഗീകാരങ്ങളും, പ്രശസ്തരുടെ ഒത്താശയും ഉണ്ടെങ്കില്‍ മാത്രം ഒരു കലാസ്രുഷ്ടി ്രശദ്ധിക്കപ്പെടുന്നു. അതില്ലാതെ തിരസ്കരിക്ക്‌പ്പെട്ട എത്രയോ കലാരൂപങ്ങള്‍, രചനകള്‍ അനാഥ പ്രേതങ്ങളെ പോലെ സാഹിത്യ ലോകത്തില്‍ അലഞ്ഞ് നടക്കുന്നു.

ശു­ഭം

Does Bob Dylan deserve the Nobel Prize for Literature? (Comment)

  
By Vikas Datta 

Choosing Bob Dylan as the recipient of this year's Nobel Prize for Literature was unprecedented in the award's over-a-century-long history. While the Swedish Academy's decision to select a songwriter, instead of a writer or poet, has earned much praise -- and much criticism too -- its real significance lies in what it means for the definition of literature, and the unnecessary distinction between high and popular culture.

On social media itself, there have been many who welcomed the award for an abiding musical legend, whose self-written lyrics have been eloquent anthems of iconoclastic protest against stultifying tradition, inequitable status quo and conformity. On the other hand, many disparaged the decision, saying he is "no writer", mentioned "all the great literary works that are lying around, waiting their due credit", and even that he is a "university dropout". 

Some of the objections seems dubious and self-centred. Is literature only the product of a writer or a poet or a dramatist, and then who is an author anyway? Is it someone who thinks he/she is an author, or someone who is called an author, or someone whose works are known? And then why an educational qualification -- are authors only those with a degree in literature or a diploma in creative writing? 

What about the other "great literary works"? The Nobel, like many other awards, has never been free from controversy. Many scientists, especially women like Lise Meitner (worked with Otto Hahn on nuclear fission) and Rosalind Watson (made a seminal contribution to Frances Crick and James Watson's double helix model of DNA) were left out, while their male counterparts were honoured. President Barack Obama won the Peace Prize at the beginning of his stint unlike other recipients who had to do something for it.

Leo Tolstoy, Henrik Ibsen, Mark Twain, Franz Kafka, Anton Chekhov, Graham Greene, Vladimir Nabokov, Jorge Luis Borges, Faiz Ahmed Faiz and so on never received the Nobel Prize. Criticism greeted the selection of so many European authors not known outside their own countries, and even of John Steinbeck -- The New York Times said his "limited talent is, in his best books, watered down by tenth-rate philosophising". 

And then to literature itself. Is the oral tradition not literature, or does it have to be printed in book form to deserve the name? Many seminal works -- religious epics, creation sagas, fairy tales and fables, poems and so on existed long before they were reduced to a tangible printed form, studied by researchers and prescribed in syllabi. Were they literature then, or are they now?

Take some concrete examples. Compare "If you're traveling the north country fair/Where the winds hit heavy on the borderline/Remember me to one who lives there/For she once was a true love of mine" with "Down by the salley gardens my love and I did meet;/She passed the salley gardens with little snow-white feet./She bid me take love easy, as the leaves grow on the tree;/But I, being young and foolish, with her would not agree".

Even these two vividly surreal scenarios: "Down the foggy ruins of time, far past the frozen leaves/The haunted, frightened trees, out to the windy beach/Far from the twisted reach of crazy sorrow" with "Let us go then, you and I,/When the evening is spread out against the sky/Like a patient etherized upon a table."

The first verse in both cases is Dylan and the second writers are William Butler Yeats (Nobel Prize for Literature, 1923) and T.S. Eliot (Nobel Prize for Literature, 1948), respectively.

In an article for the Smithsonian Institute's online magazine, American historian David C. Ward notes that while Dylan's lyrics can stand alone as poetry "in terms of the tradition of free verse in the 20th-century", this was "a criterion that will not satisfy many". However, since Dylan "turned words into music, many of his lyrics are more traditional in the way that they rhyme and scan than critics might admit".

Ultimately, it is about personal choice. How many of us have read Mikhail Sholokhov, Selma Lagerlof, Jacinto Benavente, or Yasunari Kawabata because they are Nobel laureates?

And then what is the big deal about a Nobel, as many, including the likes of Karel Capek and Jean Paul Sartre, have asked? 

(Vikas Datta is an Associate Editor at IANS. The views expressed are personal. He can be contacted at vikas.d@ians.in)

Join WhatsApp News
vayanakkaran 2016-10-15 13:25:49
സാറേ, കാട്ടുകോഴിക്ക് എന്ത് കേട്ട് കേൾവി. എത്ര അമേരിക്കൻ എഴുത്തുകാർക്ക് നോബൽ സമ്മാനത്തെക്കുറിച്ച് അറിയാം. ആരെങ്കിലും എഴുത്തുന്നത് നോക്കി എഴുതി എഴുത്തുകാർ
എന്ന പേരും താങ്ങി നടക്കുന്ന കുറെ പേർ എഴുത്തുകാരുടെ
പേര് കളയുന്നു.  ബോയ്‌ബ്‌ ഡൈലാൻ നോബൽ സമ്മാനത്തിന് അർഹനാണോ?    ഒരു അമേരിക്കൻ എഴുത്തുകാരും ഇതേക്കുറിച്ച് കമന്റ് എഴുതില്ല. കാരണം അവർക്ക് അറിയില്ല. സുധീർ പിന്നെ എല്ലാറ്റിനെയും കുറച്ച് എഴുതുന്നു.  ഇതിൽ പക്ഷെ അദ്ദ്ദേഹം  ഗാനശാഖക്ക് അംഗീകാരം കിട്ടിയ കാര്യമാണ്  ഉയർത്തിപിടിക്കുന്നത്. ബോബ് ഡൈലാൻ അർഹനാണോ എന്ന ഭാഗം അദ്ദ്ദേഹം മനഃപൂർവ്വം വിട്ടുകളഞ്ഞതാണോ? പത്രാധിപരെ മറ്റു എഴുത്തുകാരെ  വെറുതെ വിടുക.
അവരോട് ക്ഷമിക്കേണമോ? 
G. Puthenkurish 2016-10-15 20:10:39
ബോബ് ഡൈലനും കാവ്യഗീതങ്ങളും എന്ന സുധീർ പണിക്കവീട്ടിലിന്റെ ലേഖനം വായിച്ചപ്പോൾ മനസ്സിലേക്ക് കയറി വരുന്നത് കൈരളിയുടെ അനശ്വര കവിയും ഗാന രചയിതാവുമായാ വയലാറിനെയാണ്.  അദ്ദേഹത്തിൻറെ കവിതകൾ സങ്കലിപ്പിച്ച ഗാനങ്ങൾ ആർക്കാണ് മറക്കാൻ കഴിയുക 

വീണപൂവേ കുമാരനാശാന്റെ വീണ പൂവേ 
വിശ്വദർശന ചക്രവാളത്തിലെ നക്ഷത്രമല്ലേ നീ 
ഒരു ശുക്ര നക്ഷത്രമല്ലേ  ....എന്ന കാവ്യഭംഗി നിറഞ്ഞ പ്രണയഗാനവും 

പെരിയാറേ പെരിയാറേപർവ്വത നിരയുടെ പനിനീരെ 
കുളിരും കൊണ്ട് കുണുങ്ങി നടക്കും  
മലയാളി പെണ്ണാണ് നീ 
മയിലാടും കുന്നിൽ പിറന്നു 
പിന്നെ മൈലാഞ്ചി കാട്ടിൽ വളർന്നു 
നകരം കാണാത്ത  നാണം മാറാത്ത 
നാടൻ പെണ്ണാണ് നീ ഒരു ....
മലയാറ്റൂരിനെയും ആലുവാ ശിവ രാത്രിയും കണ്ടു ഒഴുകുന്ന പെരിയാർ വയലാർ മലയാളിയുടെ ഗൃഹാതുരത്വ ചിന്തയുളവാക്കുന്ന കവിതയാക്കി മാറ്റി 

സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍........
ഹർഷലോലനായ് നിത്യവും നിന്റെ 
ഹംസ തൂലികാ ശയ്യയിൽ 
വന്നു പൂവിടുമായിരുന്നു ഞാൻ ...............
എന്നുമീപർണ്ണശാലയിൽ...

സരസ്വതിയാമം കഴിഞ്ഞു 
ഉഷസിൻ സഹസ്രദളങ്ങൾ വിരിഞ്ഞു 
വെണ്കൊറ്റകുട ചൂടും മലയുടെ മടിയിൽ 
വെളിച്ചം ചിറകടിച്ചുയർന്നു ..... തുടങ്ങി അനേക ഗാനങ്ങളിൽ കവിതയുടെ അനുസ്യുതമായ ഒഴുക്ക് കാണാൻ കഴിയും.  കവിതയിൽ വൃത്തം തിരഞ്ഞെടുക്കുമ്പോഴും ഗാനങ്ങൾ രാഗങ്ങളിലൂടെ ചിട്ടപ്പെടുത്തുമ്പോഴും മനുഷ്യവികാരങ്ങൾ സന്നിവേശിപ്പിച്ച്‌ അത് ജീവിതഗാന്ധിയാക്കി മാറ്റുന്നു. എന്നാൽ ആധുനിക കവിതകളും ഗാനങ്ങളിലും മനുഷ്യജീവിതത്തിന്റെ ഗന്ധങ്ങൾ നഷ്ടപ്പെടുന്നോ എന്ന്തോന്നുന്നു 

ഗംഗയാറു പിറക്കുന്നു ഹിമവൻമലയിൽ 
പമ്പയാറു പിറക്കുന്നു ശബരിമലയിൽ 
പൊൻമല നമ്മുടെ പുണ്യമല 
പമ്പാ നമ്മുടെ പുണ്യനദി ..... (വരികൾ ഭദ്രൻ )  എന്ന് പാടിയ കവി ഓർത്തില്ല കാട് വെട്ടിത്തെളിച്ചും മലകൾ ഇടിച്ചു നിരത്തിയും പ്രകൃതിയെ മനുഷ്യൻ നശിപ്പിച്ചു ഋതുഭേദം വരുത്തുമെന്ന്.  
ശ്രീ . സുധീർ പണിക്കവീട്ടിലിന്റെ വിജ്ഞാനപ്രദമായ ലേഖനത്തിന് നന്ദി 

A reader 2016-10-18 08:21:27

An excellent article

"Better stay away from those
That carry around a fire hose
Keep a clean nose
Watch the plain clothes
You don't need a weather man
To know which way the wind blows"
Vayalaar and ONV were involved in politics of human life and their ideology is reflected in many of their songs.  If they were in USA, they would have received wide acclamation for their work.  Here in America I don't really understand some times these poets are writing. Probably there are disconnected from the real life.

Kudos to your writing Mr. sudheer. 
Insight 2016-10-18 11:31:53
മലയാളി കവികളോ എഴുത്തുകാരോ ആയിരുന്നെങ്കിലോ?
 
Days after he was awarded the 2016 Nobel Prize in Literature for "having created new poetic expressions within the great American song tradition" the Academy said it's given up on trying to reach the iconic musician Bob Dylan,
"We have stopped trying -- we said everything we needed to his manager and friend, he knows about us being eager having confirmation from him, but we haven't heard anything back," Odd Zschiedrich, the administrative director of the Swedish Academy, told CNN on Tuesday.
He said they have been in touch with Bob Dylan's management but have not heard back from the singer-songwriter himself.
"We will have the ceremony as usual, he will have the prize even if he is not there," he said. "Now we are just waiting for information."

Obvious 2016-10-18 13:17:11
Obviously Dylan is still recovering from the shock of the news, Insight, knowing quite well he doesn't deserve a Nobel prize for literature.
വിദ്യാധരൻ 2016-10-18 19:51:32
ലേഖനത്തിന് അഭിനന്ദനം. ലേഖന കര്ത്താവിന്റെ വാദമുഖങ്ങളോട് യോജിക്കുന്നു. 

"ചെറുതാമൊരു പേനാകത്തി കാണുമ്പോൾപോലും 
വെറുതെ വിറയ്ക്കുന്ന ചുണകെട്ടവർ നിങ്ങൾ 
വീമ്പടിക്കുന്നു നീളെ നാളത്തെ വസന്തങ്ങൾ 
നാമ്പിടും യുഗത്തിന്റെ ഭാരവാഹികളായി 
ഒന്ന് ഞാൻ ചോദിക്കട്ടെ കൈവശം നിങ്ങൾക്കെന്തു-
ണ്ടിന്നിനെ ജീവിക്കുന്നൊരുന്നിനെ പകർത്തുവാൻ 
മാന്യരാം കവികളെ തളർന്നില്ലിന്നോന്നോ നിങ്ങൾ 
ശൂന്യതകളെ ചൊല്ലി താളുകൾ നിറച്ചിട്ടും"
 
വായിൽ വരുന്നൊതൊക്കെ പകർത്തി വച്ച് നിങ്ങൾ 
കവിത പിറന്നെന്നു ഉറക്കെ മോങ്ങിടുന്നു 
മനുഷ്യ ഗദ്ഗദത്തിൻ നേരീയ ശബ്ദം പോലും 
ഇല്ലല്ലോ നിങ്ങളുടെ പൊള്ളയാം കവിതയിൽ 
പൊരുത്തം ഇല്ലാത്തതാം വാക്കുകൾ ചേർത്തു വച്ച് 
പടച്ചു കൂട്ടീടുന്നു കവിതതഥതകൾ 
അവാർഡും നോക്കിയങ്  ഇരിപ്പാ  പിന്നെ നിങ്ങൾ 
കിട്ടിയില്ലലോ പിന്നെ തെറിയാൽ പൂരം തന്നെ
മനുഷ്യവേദനകൾ ആശകൾ നിരാശകൾ 
ബോബ് ഡൈലെൻറെ ഗാന മർമ്മമെന്നറിയുക 
നിഷ്ക്കാമ കർമ്മയോഗി അവാർഡിൻ പ്രഭയേറ്റു 
അന്ധനായി തീർന്നിടുമോ ചിന്തിക്കു കവികളെ 

(കവിതതഥതകൾ =പൊരുത്തം ഇല്ലാത്ത വാക്കിനാൽ 
സൃഷിടിച്ച കവിത കൾ)

P D George Nadavayal 2016-10-18 21:06:11
Excellent observations. Sudheer did it again.
Professor Joy T. Kunjappu 2016-10-19 01:55:20
LOOKS LIKE EVEN BOB DYLAN DOESN'T BELIEVE IF HE DESERVES ...!

http://edition.cnn.com/2016/10/18/entertainment/bob-dylan-noble-prize-trnd/index.html?sr=fbcnni101816bob-dylan-noble-prize-trnd0100PMVODtopLink&linkId=30064305

വായനക്കാരൻ 2016-10-19 07:19:55

ബോബ് ഡൈലെന്റ് വളരെ പ്രശസ്തിയാർന്ന ഒരു ഗാനമാണ് താഴെ കൊടുത്തിരിക്കുന്നത്.

The Times They Are a-Changin'
Bob Dylan
Come gather around people
Wherever you roam
And admit that the waters
Around you have grown
And accept it that soon
You'll be drenched to the bone
And if your breath to you is worth saving
Then you better start swimming or you'll sink like a stone
For the times they are a-changing2
Come writers and critics
Who prophesize with your pen
And keep your eyes wide
The chance won't come again
And don't speak too soon
For the wheel's still in spin
And there's no telling who that it's naming
For the loser now will be later to win
Cause the times they are a-changing
[Verse 3]
Come senators, congressmen
Please heed the call
Don't stand in the doorway
Don't block up the hall
For he that gets hurt
Will be he who has stalled
There's the battle outside raging
It'll soon…
Come writers and critics
Who prophesize with your pen
And keep your eyes wide
The chance won't come again
And don't speak too soon
For the wheel's still in spin
And there's no telling who that it's naming
For the loser now will be later to win
Cause the times they are a-changing
[Verse 3]
Come senators, congressmen
Please heed the call
Don't stand in the doorway
Don't block up the hall
For he that gets hurt
Will be he who has stalled
There's the battle outside raging
It'll soon shake your windows and rattle your walls
For the times they are a-changing2
Come mothers and fathers
Throughout the land
And don't criticize
What you can't understand
Your sons and your daughters
Are beyond your command
Your old road is rapidly aging
Please get out of the new one if you can't lend your hand
Cause the times they are a-changing2
The line it is drawn

നോബേൽ പീസ് പ്രൈസിന് ബോബ് ഡൈലൻ അർഹനല്ല അതുകൊണ്ടാണ് അയാൾ ഒളിവിൽ പോയിരിക്കുന്നതെന്ന് ഒരാൾ ഇവിടെ അഭിപ്രായപ്പെട്ടിരിക്കുന്നു.  മേൽ ഉദ്ധരിച്ചിരിക്കുന്ന കവിത-ഗാനം സാമൂഹ്യപ്രസക്തിയുള്ള ഒന്നാണ്. അതുകൊണ്ടു അത് വളരെയധികം ശ്രവിക്കപ്പെട്ട ഒരു ഗാനവുമാണ്.
ഗാനത്തിന്റെ ചുരുക്കം ഇങ്ങനെയാണ്

സമയം മാറിക്കൊണ്ടിരിക്കുന്നു
ഇനി നോക്കി നിന്നിട്ട് കാര്യമില്ല
കഴുത്തറ്റം വെള്ളം എത്തിയിരിക്കുന്നു 
മുങ്ങി ചാകണ്ടാഎന്നുണ്ടങ്കിൽ
രക്ഷപെടൂ അല്ലങ്കിൽ ഒരു കല്ല്
താഴുന്നതുപോലെ നിങ്ങൾ താഴും

മാർഗ്ഗം മുടക്കി നിൽക്കാതെ
സെനട്ടേഴ്‌സും കോൺഗ്രസ്സ്‌മാനും
അവന്റെ ധർമ്മത്തിൽ ഏർപ്പെടുക
കാരണം ഒരു യുദ്ധം പുറത്തു മുറുകുന്നു
അത് നിങ്ങളുടെ ജനാലകളെ കുലുക്കുകയും
ഭിത്തികളെ ഇളക്കുകയും ചെയ്യും 

പേനകൊണ്ട് പ്രവചിക്കുന്ന
എഴുത്തുകാരെ നിരൂപകരേ
നിങ്ങളുടെ കണ്ണ്കൾ തുറന്നു വയ്ക്കുക
ഇനി ഒരവസരം കിട്ടിയയന്നിരിക്കില്ല 
ഉടനെ ഒന്നും എഴുതരുത് കാരണം
ചക്രം ഇപ്പോഴും തിരിഞ്ഞുകൊണ്ടിരിക്കുന്നു
ആരുടെ നേരെയാണ് അത് തിരിഞ്ഞു നിൽക്കുന്നതെന്നറിയില്ല
ഇന്നത്തെ പരാജിതൻ നാളത്തെ വിജയികളാവാം

മാതാപിതാക്കളോടും അദ്ദേഹം സംസാരിക്കകയും അവരുടെ കർത്തവ്യങ്ങളെക്കുറിച്ച് ഉണർത്തിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ കവികളായ വയലാർ, ഒ എൻ വി ഗാനങ്ങളിൽ സാമൂഹ്യപ്രസക്തമായ ആശയങ്ങൾ കാണാൻ കഴിയും. ചങ്ങമ്പുഴ ജീവിച്ചിരുന്ന കാലത്തു സിനിമലോകം സജ്ജീവമായിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചുപോകുന്നു

ഇന്നത്തെ സിനിമാഗാനങ്ങളും കവിതകളും സാമൂഹ്യജീവിതത്തിൽ നിന്ന് വളരെ അകന്നു പോയിരിക്കുന്നുവോ എന്ന് തോന്നുന്നു.  സാഹിത്യത്തിനുള്ള നോബേൽ പീസ് പ്രൈസ് ഗാനവിഭാഗത്തിന് കൊടുത്തുകൊണ്ട്, നോബേൽ കമ്മറ്റി എഴുത്തുകാരെയും കവികളെയും അവരുടെ സാമൂഹ്യപ്രസ്തക്തമായ ധർമ്മത്തെക്കുറിച്ചു ഓർമ്മപ്പെടുത്തുകയാണ്. ആർക്കും മനസിലാകത്ത വിധത്തിൽ കവിതയും ഗാനവും എഴുതുന്നതിൽ നിന്ന് എഴുത്തുകാർ എന്താണോ പ്രതീക്ഷിക്കുന്നത്? സുറിയാനി സംസാരിക്കുന്ന ക്രിസ്ത്യൻ പുരോഹിതനും, സംസ്‌കൃത മന്ത്രം ഉരുവിടുന്ന പൂജാരിയും, ലാറ്റിൻ വാക്കുകൾ ഉപയോഗിക്കുന്ന ഡോകട്ടറും സമൂഹത്തിൽ നിന്ന് അകന്നു നിൽക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ അതാണോ ഒരു എഴുത്തുകാരന്റെയും, കവിയുടെയും ധര്മ്മം?

വയലാറിനെപ്പോലെ ബോബ് ഡൈലൻ തന്റെ ഗാനങ്ങളിലൂടെ കവിതയിലൂടെ സമൂഹത്തോട് ഇന്നും സംസാരിക്കുന്നു.  തികച്ചും ഗാനരചയിതാക്കൾക്കും കവികൾക്കും ആവേശം പകരുവാൻ തക്കവണ്ണം നോബേൽ കമ്മറ്റിയുടെ തീരുമാനം അഭിനന്ദനാർഹമാണ്. 
ഈ വിഷയം സമയോചിതമായി അവതരിപ്പിച്ച സുധീർ പണിക്കവീട്ടിലിന്റെ ഔചത്യബോധത്തെ എത്ര അഭിന്ദിച്ചാലും മതിയാകില്ല  നന്ദി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക