Image

ഫൊക്കാനയെ അനിശ്ചിതത്വത്തിലാക്കിയവരുടെ ശ്രദ്ധയ്ക്ക് (ടി.എസ്.ചാക്കോ)

Published on 14 October, 2016
ഫൊക്കാനയെ അനിശ്ചിതത്വത്തിലാക്കിയവരുടെ ശ്രദ്ധയ്ക്ക് (ടി.എസ്.ചാക്കോ)
ഒരുകാലത്തു മാത്രമല്ല എക്കാലവും അമേരിക്കന്‍ മലയാളികളുടെ അവിഭാജ്യ ഘടകമാണ് ഫൊക്കാനാ.

ഇരുപത്തിനാലു മണിക്കൂറും കൂടി പോകുമ്പോള്‍ ഫൊക്കാനയുടെ 201618 കാലയളവിലെ ഭരണ സമിതി തെരഞ്ഞെടുപ്പ് കടന്നു വരികയാണ്. ഫൊക്കാനായുടെ നിലവിലെ ജോയിന്റ് സെക്രട്ടറി ജോസഫ് കുരിയപ്പുറം 'അനിശ്ചിതത്വത്തിലായ ഫൊക്കാന തെരഞ്ഞെടുപ്പ്'എന്ന പേരില്‍ ഒരു പത്ര പ്രസ്താവന മാധ്യമങ്ങള്‍ക്കു നല്‍കുകയുണ്ടായി. ഫൊക്കാനയുടെ മുതിര്‍ന്ന ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ പ്രസ്താവനയ്ക്ക് മറുപടി പറയേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ട് ചില വസ്തുവകള്‍ അമേരിക്കന്‍ മലയാളികളുടെ മുന്‍പില്‍ അവതരിപ്പിക്കട്ടെ.

ഫൊക്കാനയുടെ ഔദ്യോഗിക സ്ഥാനത്തിരുന്നു കൊണ്ടു ജനറല്‍ ബോഡിയിലോ കമ്മിറ്റിയിലോ അവതരിപ്പിക്കേണ്ട ഒരു വിഷയത്തെ, അല്ലങ്കില്‍ വോട്ടു ചെയ്യാനെത്തുന്ന 280 പ്രതിനിധികളുടെ മുന്‍പില്‍ അവതരിപ്പിക്കേണ്ട ഒരു കാര്യത്തെ ആറുലക്ഷം വരുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചു ഫൊക്കാനയെ നാറ്റിക്കുന്നത് ആത്മാര്‍ത്ഥതയുള്ള സംഘടനാപ്രവര്‍ത്തനം ആണോ? ഇതിനെ പല്ലിടകുത്തി മണപ്പിക്കുക എന്നാണ് പച്ചമലയാളത്തില്‍ പറയുക.

ഫൊക്കാനാ കാനഡാ കണ്‍വന്‍ഷന്റെ അവസാന നിമിഷം നടക്കാനിരുന്ന തെരഞ്ഞെടുപ്പിന് നിമിഷങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിക്കപ്പെട്ട അടിസ്ഥാന രഹിതമായ ആരോപണമായിരുന്നു പ്രസിഡന്റായി മത്സരിക്കുന്ന മാധവന്‍ ബി. നായര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടത്. അദ്ദേഹം ജയിക്കുകയോ പരാജയപ്പെടുകയോ ചെയ്‌തേക്കാം. പക്ഷെ ഒരു വ്യക്തിയുടെ മേല്‍ ഈ നൂറ്റാണ്ടില്‍ ആരോപിക്കപ്പെടാന്‍ പാടില്ലാത്ത ഒരു വര്‍ഗീയതതയുടെ മുഖം ആരോപിച്ചു അദ്ദേഹത്തെ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമം ഫൊക്കാനാ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഉണ്ടായത് വളരെ ബാലിശമായിപ്പോയി.

വര്‍ഗീയ സംഘടനകള്‍ക്ക് ഫൊക്കാനയില്‍ സ്ഥാനമില്ല എന്ന് അടിവരയിട്ടു പറയേണ്ടതുണ്ട്. പക്ഷെ വിവിധ ജാതി മത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സാംസകാരിക സംഘടനകളില്‍ അംഗങ്ങള്‍ ആകുന്നതും അവര്‍ അമേരിക്കയിലെ സാംസ്‌കാരിക സംഘടനകളുടെ സംഘടനകളില്‍ നേതൃത്വ രംഗത്തു വരുന്നതും പുതുമയുള്ള കാര്യമല്ല.

ശ്രീ: മാധവന്‍ നായര്‍ സാംസ്‌കാരിക സംഘടനയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 'നാമം' എന്ന സാംസകാരിക സംഘടനയുടെ പ്രവര്‍ത്തകനാണ്. അദ്ദേഹം പ്രവര്‍ത്തിക്കുന്ന സാമുദായിക സംഘടനയാണ് 'നായര്‍ മഹാ മണ്ഡലം' എന്നത് എന്റെ സുഹൃത്തുക്കള്‍ മറന്നു പോയി. അമേരിക്കയില്‍ ഉള്ള എല്ലാ മലയാളികളും വിവിധ മത ജാതി സംഘടനകളില്‍ അംഗവും, സജീവപ്രവര്‍ത്തകരുമാണ്. അവരൊക്കെ തന്നെയാണ് പല സാംസകാരിക സംഘടനകളുടെ തലപ്പത്തിരിക്കുന്നതും.

അപ്പോള്‍ അത് ഒരാള്‍ക്ക് മാത്രം പറ്റില്ല എന്ന് പറയുന്നതാണ് യഥാര്‍ത്ഥ വര്‍ഗീയത. അത് അമേരിക്കന്‍ മലയാളികള്‍ അംഗീകരിക്കില്ല. ഏകോദര സഹോദരരെ പോലെ ജീവിച്ചുവരുന്ന മലയാളി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു നീക്കത്തിനും ആരും കൂട്ട് നില്‍ക്കരുത്. അദ്ദേഹം ഇന്നുവരെയും സമവായ ശ്രമങ്ങള്‍ക്ക് എന്ത് വിട്ടു വീഴ്ചകള്‍ക്കും തയാറായ വ്യക്തി ആണ് പക്ഷെ അവിടെയും നാണം കെട്ട കളി കളിച്ചു സംഘടനയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ആരാണ് എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്.

രണ്ടു വര്‍ഷം മുന്‍പ് അംഗത്വമെടുത്ത സംഘടനയാണ് നാമം എന്നും സംഘടനാപരമായ അവകാശങ്ങള്‍ തുടര്‍ന്നും നല്‍കണം എന്ന വാദത്തിന് കഴമ്പില്ല എന്നുമാണ് ആരോപണം ഉന്നയിക്കുന്ന ഒരു വാദം. എന്നാല്‍ ഒരു സത്യം മറച്ചുവച്ചു, നാമം ഒരു വര്‍ഗീയ സംഘടനയായ അല്ല രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്ന് ഫൊക്കാനയില്‍ അംഗത്വം എടുക്കുന്ന സമയത്തു ബോധിപ്പിച്ചിട്ടുള്ളതാണ് എന്ന് ജോയിന്റ് സെക്രട്ടറി ആയ അദ്ദേഹത്തിന് അറിവുള്ളതല്ലേ?

ഫൊക്കാനാ പ്രതിസന്ധി പരിഹരിക്കാന്‍ ചുമതലപ്പെടുത്തിയ പന്ത്രണ്ടംഗ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ഒരു പുല്ലിന്റെ വില പോലും കല്‍പ്പിക്കാതിരുന്നത് ആരാണ് എന്ന് അംഗ സംഘടനകള്‍ മനസിലാക്കണം. ആദരണീയനായ ഫൊക്കാനാ മുന്‍ ജനറല്‍ സെക്രട്ടറി മാമന്‍ സി ജേക്കബിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ സമവായ ശ്രമങ്ങളോട് മുഖം തിരിഞ്ഞു നിന്നവര്‍ ആരാണ്? അവരുടെ പ്രവര്‍ത്തന മികവിനെപ്പോലും അംഗീകരിക്കുവാന്‍ തയാറാകാത്തവരാണോ ഫൊക്കാനയ്ക്കു ഇനിയും കുടപിടിക്കാന്‍ പോകുന്നത്?

ഫൊക്കാന സ്ഥാപിതമായപ്പോള്‍ തന്നെ അതിന്റെ അടിസ്ഥാന പ്രഖ്യാപിത നയങ്ങള്‍ വ്യക്തമായി നിയമാവലിയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളതാണ്. അതനുസരിച്ചാണ് ഐ.ആര്‍.എസ്. ഫൊക്കാനയെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും. ഈ നിയമാവലി അനുസരിച്ചാണ് ഫൊക്കാന ഇന്ന് വരെ പ്രവര്‍ത്തിച്ചിട്ടുള്ളത്.

ആരോപണ വിധേയമായ മറ്റൊരു വിഷയം ന്യൂജെഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (മഞ്ച്) യുടെ അംഗത്വമാണ്. നിലവിലുള്ള ഫൊക്കാന ഭരണഘടനയനുസരിച്ച് പുതുതായി വരുന്ന സംഘടനകള്‍ക്ക് രണ്ട് വര്‍ഷത്തെ കാത്തിരിപ്പ് വേണമെന്നുള്ളതിനാല്‍ ഈ സംഘടനയുടെ പ്രതിനിധികള്‍ക്ക് നിയമാനുസൃതമായി വോട്ട് ചെയ്യാന്‍ അവകാശമില്ല എന്നാണ് വാദം, ഇത് ശുദ്ധ അസംബന്ധമാണ്. 2013 നവംബര്‍ മാസത്തില്‍ ആണ് ഫൊക്കാനയില്‍ അംഗത്വം എടുക്കുന്നത്. എന്നാല്‍ ഡൊമസ്റ്റിക് ബിസ്സിനസ് കോര്‍പ്പറേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടന പോലും ഫൊക്കാനയില്‍ അംഗത്വമെടുത്ത വിവരം ആരോപണം ഉന്നയിക്കുന്നവര്‍ മറച്ചു വെച്ചു.

ഇലക്ഷന്‍ കമ്മീഷണര്‍ക്കെതിരെ ഉന്നയിക്കുന്ന ഗുരുതരമായ ആരോപണം ഭരണ ഘടന ലംഘനം കൂടിയാണ്. കാരണം, എല്ലാവരുടെയും സംയുക്ത അഭിപ്രായത്തോടെയാണ് ഒരു ഇലക്ഷന്‍ കമ്മീഷണറെ നിയമിക്കുക. ഇലക്ഷന്‍ പ്രഖ്യാപിച്ച സമയം മുതല്‍ കാനഡയില്‍ വോട്ടെടുപ്പ് തുടങ്ങുന്ന സമയം വരെ അദ്ദേഹം വളരെ കൊള്ളാവുന്ന വ്യക്ത്തി ആയിരുന്നു. പെട്ടന്ന് എങ്ങനെയാണു അദ്ദേഹം മോശക്കാരനായത് എന്ന് മനസിലാകുന്നില്ല. ഇലക്ഷന്‍ കമ്മീഷന്റെ തീരുമാനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും രഹസ്യ സ്വാഭാവത്തെ ക്കുറിച്ചും ആരോപണം ഉന്നയിക്കുന്നവര്‍ മറന്നു. ഒരു ഇലക്ഷന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുവാന്‍ സാധിക്കാത്തവര്‍ എന്ത് ജനാധിപത്യമാണ് അവകാശപ്പെടുന്നത്. ഇക്കുട്ടര്‍ അദ്ദേഹത്തെ കേള്‍ക്കാണെങ്കിലും തയാറായോ എന്നുകൂടി സ്വയം വിമര്‍ശനമായി വിലയിരുത്തേണ്ടതാണ്.

2006 ല്‍ ഉണ്ടായ സാഹചര്യങ്ങള്‍ മനപ്പൂര്‍വം വീണ്ടും ഫൊക്കാനയില്‍ ഉണ്ടാക്കി ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ആരോപണം ഉന്നയിക്കുന്നവരൊക്കെ ഫൊക്കാനയുടെ സന്നിഗ്ധഘട്ടങ്ങളില്‍ എവിടെയയായിരുന്നു എന്ന് കൂടി ചോദിക്കണം. ജാതി മത വര്‍ഗീയ താല്പര്യങ്ങള്‍ ഉന്നയിച്ചു ഫൊക്കാനയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അംഗ സംഘടനകള്‍ ഇല്ലാതാക്കണം.

4 വര്‍ഷമായി നടന്നു വരുന്ന ഫൊക്കാനാ കണ്‍വന്‍ഷന്‍ മാത്രം മതി ഫൊക്കാനയുടെ സാംസ്‌കാരിക വളര്‍ച്ച മനസിലാക്കാന്‍. അതിനു നേതൃത്വം കൊടുത്തവരെ, മികച്ച സംഘാടനം നടത്തിയവരെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിനോട് ഒരു മുതിര്‍ന്ന ഫൊക്കാന പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒട്ടും യോജിക്കുവാന്‍ സാധിക്കയില്ല. ഇതിലെ സത്യാവസ്ഥ മനസിലാക്കാന്‍ അംഗ സംഘടനകളും ശ്രമിക്കണം.

ഫൊക്കാനാ തെരഞ്ഞെടുപ്പ് ഫൊക്കാനയുടെ ആഭ്യന്തര പ്രശ്‌നം ആണ്. അത് പൊതുജനങ്ങളെ അറിയിച്ചു മഹത്തായ ഒരു സംഘടനയെ പൊതുജന മധ്യത്തില്‍ അവഹേളിച്ചവര്‍ക്കു അംഗസംഘടനകള്‍ മാപ്പു നല്‍കില്ല. ഫൊക്കാനയുടെ ഔദ്യോഗിക പദവിയില്‍ ഇരുന്നുകൊണ്ട് കമ്മിറ്റിയിലോ ജനറല്‍ ബോഡിയിലോ അവതരിപ്പിക്കേണ്ട വിഷയത്തെ പത്രപ്രസ്താവന ഇറക്കി ഫൊക്കാനയുടെ അംഗസംഘടനകളെയും മലയാളി സമൂഹത്തില്‍ നിന്ദ്യരാക്കിയത് ഒട്ടും ശരിയായില്ല എന്നതാണ് എന്റെ അഭിപ്രായം.

ഫൊക്കാനയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും സുതാര്യമാണ്. ഫൊക്കാനയുടെ നേതൃത്വത്തില്‍ വരുന്ന ആളുകള്‍ ഫൊക്കാനയില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കി എന്ന ആരോപണം ബാലിശമായിപ്പോയി. കാരണം ഓരോ കണ്‍വന്‍ഷന്‍ തീരുന്ന സമയത്തു ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകള്‍ നമുക്കേവര്‍ക്കും അറിയാവുന്നതാണ്. ഇതെല്ലം വ്യക്തിപരമായ ആരോപണങ്ങള്‍ ആണ്. അത് തിരിച്ചറിയാനുള്ള ശേഷി അംഗ സംഘടനകള്‍ക്കും ഫൊക്കാനയെ സ്‌നേഹിക്കുന്നവര്‍ക്കും ഉണ്ടാകണം

നശിപ്പിക്കാന്‍ തീരുമാനിച്ചിറങ്ങുന്നവര്‍ക്കു അതില്‍ മാത്രമായിരിക്കും ശ്രദ്ധ. അപ്പോള്‍ ഇല്ലാതാകുന്നത് മുപ്പത്തിയഞ്ചു ആണ്ടുകള്‍ പിന്നിടുന്ന മഹത്തായ ഒരു പ്രസ്ഥാനമാണെന്നു ഒരിക്കല്‍ കൂടി അംഗ സംഘടനകളുടെ പ്രതി നിധികളെങ്കിലും ഓര്‍ത്തിരിക്കുന്നതു നന്നായിരിക്കും. ഇല്ലായ്മ ചെയ്യുവാന്‍ ഒരു നിമിഷം മതി ഉണ്ടാക്കിയെടുക്കുവാനാണ് സമയവും കാലവും വേണ്ടത്.
ടി. എസ്. ചാക്കോ 
Join WhatsApp News
Tom Tom 2016-10-14 12:22:33
Fokkana enna natta case!!!
Keraleeyan 2016-10-15 08:38:44
American Mallus are really tired of these Paper Organizations.  That is very clear since there are no positive comments about Foma or Fokana from the general readers, i.e. from anyone other than these "nethakkal".  These nethakkal are a group of "kundi kullukki pakshikal" who think that the world shakes when their dumb kundis shake. 

Come on. Who the H.... are you? Get out and go back to your cages.  We don't care about any of these malayalee sanghadanas or any good-for-nothing Chackos or Nairs getting elected since you are not important for any Keralites here.  STOP this idiocy forever.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക