Image

ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 16, 23, 30 തീയതികളില്‍

Published on 15 October, 2016
ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 16, 23, 30 തീയതികളില്‍


മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ മെല്‍ബണ്‍ നോര്‍ത്ത് കത്തീഡ്രല്‍ ഇടവകയിലെ വിശ്വാസ പരിശീലന വിദ്യാര്‍ഥികള്‍ക്കായുള്ള ബൈബിള്‍ കലോത്സവം ‘ഇന്‍സൈറ്റ്–2016’ ഒക്ടോബര്‍ 16, 23, 30 തീയതികളില്‍ ക്രഗീബേണ്‍ ഔര്‍ലേഡീസ് പള്ളിയില്‍ നടക്കും. 

250 ഓളം മതബോധന വിദ്യാര്‍ഥികള്‍ മൂന്നു ഞായറാഴ്ചകളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കും. ഭക്തിഗാനം, പ്രസംഗം, സ്‌റ്റോറി ടെല്ലിംഗ്, ഉപന്യാസം, ചിത്രരചന എന്നീ ഇനങ്ങളിലാണ് ബൈബിള്‍ അധിഷ്ഠിത മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, മതബോധന വിഭാഗം ഹെഡ്മാസ്റ്റര്‍*ജോബി ഫിലിപ്പ്, സെക്രട്ടറി ഗ്ലാഡിസ് സെബാസ്റ്റ്യന്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കും.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക