Image

ഫിലിപ്പോസ് ഫിലിപ്പ്: ഫൊക്കാനക്ക് കര്‍മ്മ കുശലനായ ജനറല്‍ സെക്രട്ടറി

Published on 08 October, 2016
ഫിലിപ്പോസ് ഫിലിപ്പ്: ഫൊക്കാനക്ക് കര്‍മ്മ കുശലനായ ജനറല്‍ സെക്രട്ടറി

ഫൊക്കാന ജനറല്‍ സെക്രട്ടറിയായ ഫിലിപ്പോസ് ഫിലിപ്പ്  പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ രൂപ രേഖ തയ്യാറാക്കിയിട്ടുണ്ട്.

മലയാളികളെപ്പറ്റിയുള്ള വിവരങ്ങള്‍ അടങ്ങിയ ഡാറ്റാ ബാങ്ക് ഉണ്ടാക്കാന്‍ ശ്രമിക്കും. ഇത് പല കാര്യങ്ങല്‍ക്കും പ്രയോജനപ്പെടും.

രേഖകളൂം കണക്കുകളുമൊക്കെ ക്രുത്യമായി സൂക്ഷിക്കുന്നതിനുള്ള്സ്ഥിരം സംവിധാനമാണു മറ്റൊന്നു. ഇപ്പോള്‍ തന്നെ ഫൊക്കാന പല നല്ല കാര്യങ്ങളും ചെയ്യുന്നു. അവ ശക്തിപ്പെടുത്തും. സ്‌പെല്ലിംഗ് ബീ, ഭാഷക്കൊരു ഡോളര്‍ തുടങ്ങിയവ. ഏതെങ്കിലും ഒരു പ്രൊജക്റ്റില്‍ ചാരിറ്റിക്കായി ശ്രദ്ധ കേന്ദ്രീകരിക്കും. ഇപ്പോള്‍ പല കാര്യങ്ങള്‍ക്കായാണു സഹയമെത്തിക്കുന്നത്.

ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഓരോ മൂന്നു മാസത്തിലും അവലോകനം ചെയ്ത് പോരായ്മകള്‍ നികത്തും. പ്രവര്‍ത്തിക്കാത്ത കടലാസ് സംഘടനകളെ ഒഴിവാക്കും. അംഗ സംഘടനകളുമായുള്ള ആശയ വിനിമയം മെച്ചപ്പെടുത്തും. ഇത് സുപ്രധാനമാണു. ഇതിനായി സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തും.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച കര്‍മ്മ കുശലനാണ് ഫിലിപ്പോസ് ഫിലിപ്പ്. അദ്ദേഹത്തെപ്പോലൊരാള്‍  ഫൊക്കാനയ്ക്ക് മാത്രമല്ല അമേരിക്കന്‍ മലയാളികള്‍ക്കും മുതല്‍ക്കൂട്ടാകും.
 

എന്‍ജിനീയര്‍, മികച്ച വാഗ്മി തുടങ്ങി പല നേട്ടങ്ങളുടെ ഉടമയാണ് ഈ അടൂര്‍ സ്വദേശി. മഹാരാഷ്ട്ര സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനീയറായിരിക്കെ 1989ല്‍ യു.എസിലേക്ക് കുടിയേറിയ ഫിലിപ്പോസ് ഫിലിപ്പിന്റെ ആദ്യനടപടികളിലൊന്ന് ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷനില്‍ അംഗത്വമെടുക്കുക എന്നതായിരുന്നു.
 

പഠിച്ച ടി.കെ.എം. എന്‍ജിനീയറിംഗ് കോളജിലെ യൂണിയന്‍ ചെയര്‍മാനായിരുന്ന പാരമ്പര്യം ഇവിടെയും തുടര്‍ന്നുവെന്നര്‍ത്ഥം. തുടര്‍ന്ന് അസോസിയേഷനില്‍ പ്രസിഡന്റ് പദം അടക്കം വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചു. ആല്‍ബനിയില്‍ നടന്ന ഫൊക്കാനാ കണ്‍വന്‍ഷന്റെ ചെയര്‍മാനായിരുന്നു. കേരളാ എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ സ്ഥാപക സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ ഉന്നതാധികാര സമിതിയായ സഭാ മാനേജിംഗ് കമ്മിറ്റിയില്‍ പത്തുവര്‍ഷം പ്രവര്‍ത്തിച്ച ഫിലിപ്പോസ് ഇപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് ഡയോസിസ് കൗണ്‍സില്‍ അംഗവും, ഫൊക്കാനാ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റുമാണു്. കൂടാതെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് പബ്ലിക് എംപ്ലോയീസ് ഫെഡറേഷന്റെ ഡിവിഷന്‍ 312ന്റെ സെക്രട്ടറിയും.
 

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ പണ്ടത്തെപ്പോലെ ഇപ്പോഴും സജീവമാണെന്നു ഫിലിപ്പോസ് ചൂണ്ടിക്കാട്ടുന്നു. അവയൊക്കെ കൊട്ടിഘോഷിച്ച് നടക്കുന്നില്ല. കുറച്ചൊക്കെ കമ്യൂണിക്കേഷന്‍ ഗ്യാപ്പും ഉണ്ട്. അതു പരിഹരിക്കും. അതുപോലെ അംഗസംഘടനകളുമായുള്ള ബന്ധം മെച്ചപ്പെടുത്തും. ഇതിനായി ന്യൂസ് ലെറ്റര്‍ തുടങ്ങിയ സംവിധാനം ഉണ്ടാക്കും.
 

ഫൊക്കാന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഫോമയും നടത്തുന്നത്. ഓരോ സാരഥിയും ഓരോ പുതിയ പദ്ധതി കൊണ്ടുവന്നു. ഭാഷയ്‌ക്കൊരു ഡോളര്‍, കേരളത്തിലേക്ക് മെഡിക്കല്‍ സപ്ലൈസ് അയച്ചത്, കാന്‍സര്‍ പ്രൊജക്ട്, ജില്ലയ്‌ക്കൊരു കാല്‍ തുടങ്ങിയവ. കൂടാതെ വിസ ഒ.സി.ഐ ക്യാമ്പുകള്‍
  സംഘടിപ്പിച്ചു. 

എങ്കിലും സംഘനകളില്‍ പഴയ ആവേശവും ഉത്സാഹവുമില്ല. പള്ളികളും സംഘടനകളും കൂടിയതാണ് കാരണം.
 

സംഘടനയിലെ പിളര്‍പ്പ് ഒഴിവാക്കാമായിരുന്നു എന്ന പക്ഷക്കാരനാണ് ഫിലിപ്പോസ്. തുടക്കത്തിലെ നിയമാനുസൃതമല്ലാത്ത കാര്യങ്ങള്‍ നടന്നു. കോടതി വിധി വന്നപ്പോള്‍ ഇലക്ഷന്‍ നടത്തി ഒന്നിച്ചു പോകാമായിരുന്നു.
 

ഐക്യത്തിനുവേണ്ടി കുറച്ചു ത്യാഗങ്ങള്‍ ചെയ്യണം. പക്ഷെ കൂടുതല്‍ പേര്‍ക്ക് നേതാവാകാന്‍ സാധ്യത കിട്ടുന്നത് ആരും ഇല്ലാതാക്കുമെന്നു തോന്നുന്നില്ല. എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു.
 

നാടിനെ മറക്കുന്നില്ലെങ്കിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഇവിടെ കൂടുതലായി ചെയ്യേണ്ട സ്ഥിതിയുണ്ട്. നാട്ടിലുള്ളവര്‍ക്ക് അമേരിക്കക്കാരെപ്പറ്റി വലിയ പ്രതീക്ഷകളുണ്ടെന്നത് മറക്കുന്നില്ല. സഹായത്തിന് സ്ഥിരം പദ്ധതിയും സ്ഥിരം ഫണ്ടും വേണം. ഇവിടെ 100 കൊടുക്കുന്ന സ്ഥാനത്ത് നാട്ടില്‍ പത്തു മതിയെന്ന ഗുണമുണ്ട്. അല്ലറ ചില്ലറ സഹായത്തിനു പകരം കുറച്ചുപേരുടെ ജീവിതമെങ്കിലും ഉയര്‍ത്താന്‍ മാത്രമുള്ള സഹായമാണ് നല്‍കേണ്ടത്.
 

കീന്‍ 40 എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്.
 

സംഘടനാ നേതൃത്വത്തില്‍ വരുന്നവര്‍ സമയവും കുറച്ചൊക്കെ പണവും വ്യയം ചെയ്യാന്‍ തയാറുള്ളവരായിരിക്കണം. അല്ലെങ്കില്‍ സംഘടന ശുഷ്‌കമായിപ്പോകും.
 

ഇപ്പോഴത്തെ നല്ല പദ്ധതികളൊക്കെ തുടരും. പുതിയവ ആവിഷ്‌കരിക്കും. എംബസി കോണ്‍സുലേറ്റുകളുമായി നിരന്തര ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കും. അധികൃതര്‍ സംഘടനാ നേതാക്കളുമായി ഇടയ്ക്ക് ആശയവിനിമയം നടത്തിയാല്‍ തന്നെ പല പ്രശ്‌നങ്ങളും തീരും. അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയക്കാരുമായി ബന്ധപ്പെടാനുള്ള വേദിയൊരുക്കുകയാണ് മറ്റൊന്ന്. അതിനു യുവതലമുറയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
 

യുവജനതയ്ക്കായി സെമിനാറുകളും ജോബ് ഫെയറുമൊക്കെ അത്യാവശ്യമാണ്. കീന്‍ വഴി പലരും ജോലി സമ്പാദിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ ചെയ്യാന്‍ ഫൊക്കനയ്ക്കാകും.
 

പ്രവാസി പ്രശ്‌നങ്ങളെ നേരിടാന്‍ മുന്‍നിരയിലുണ്ടാകുമെന്ന് ഫിലിപ്പോസ് ഉറപ്പു പറയുന്നു. ഒളിച്ചോടിയതുകൊണ്ട് കാര്യമില്ല.
 

ഫൊക്കാന പല കാര്യങ്ങളിലും മാതൃക കാട്ടിയത് ഫിലിപ്പോസ് എടുത്തു പറഞ്ഞു. യുവാവിനെ ജനറല്‍ സെക്രട്ടറിയും, വനിതയെ പ്രസിഡന്റും ആക്കിയതു തന്നെ തെളിവ്. സമൂഹത്തിലെ എല്ലാ വിഭാഗത്തിനും ഫൊക്കാനാ നേതൃത്വത്തില്‍ സ്ഥാനമുണ്ട് എന്നതും ശ്രദ്ധേയം. വെറുതെയല്ല കേരളത്തില്‍ പരീക്ഷയ്ക്ക് വരെ ഫൊക്കാനയെപ്പറ്റി ചോദ്യം വരുന്നത്. അതില്‍ താന്‍ അഭിമാനം കൊള്ളുന്നു.
 

ബ്രൂക്ക്‌ലിനിലെ പോളിടെക്‌നിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ മാസ്‌റ്റേഴ്‌സ് ബിരുദമുള്ള ഫിലിപ്പോസ് ശക്തമായ പ്രവത്തനം നടത്താനാവുമെന്നു വിശ്വസിക്കുന്നു.

വര്‍ഗീസ് പ്ലാമ്മൂട്ടില്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്:
കഴിഞ്ഞ 28 വര്‍ഷങ്ങളായി ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനായി തുടരാനായി എന്നതില്‍ വളരെ അഭിമാനമുണ്ട്. സംഘടന പ്രതിസന്ധികളിലൂടെ കടന്നുപോയ അവസരത്തിലും അടിപതറാതെ സംഘടനയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനായി കൂടെ നിന്നു. 2010 ലെ ആല്‍ബനി കണ്‍വന്‍ഷനില്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനായി. ആല്‍ബനി കണ്‍വന്‍ഷന്‍ വമ്പിച്ച വിജയമായിരുന്നു.

ഇപ്പോള്‍ ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സേവനമനുഷ്ടിക്കുന്നു. സാധാരണ പ്രവര്‍ത്തകനായാലും ഭാരവാഹിയായാലും ഏല്‍പ്പിക്കുന്ന ദൗത്യം കൃത്യമായും അര്‍പ്പണ ബോധത്തോടെയും ചെയ്യുകയെന്നതാണ് എന്റെ പ്രവര്‍ത്തനശൈലി.
 

ഞാന്‍ അമേരിക്കയിലെത്തിയ 1989 മുതല്‍ ഇന്നുവരെ ഹഡ്‌സന്‍ വാലി മലയാളി അസ്സോസിയേഷനില്‍ പ്രവര്‍ത്തിക്കുന്നു. ഈ സംഘടനയില്‍ പ്രസിഡന്റ്, ചെയര്‍മാന്‍, കേരള ജ്യോതി ചീഫ് എഡിറ്റര്‍ തുടങ്ങിയ വിവിധ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ കോണ്‍സലേറ്റുമായി സഹകരിച്ച് വിസ, ഒസിഐ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് മുന്‍ കൈ എടുത്തു.
 

നമ്മുടെ കുട്ടികളെ നമ്മുടെ സാംസ്‌കാരിക മൂല്യങ്ങളിലും കാലാ കായിക പാരമ്പര്യങ്ങളില്‍ താല്‍പ്രര്യമുള്ളവരാക്കുന്നതിന് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു. അമേരിക്കന്‍ മുഖ്യധാരയിലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ കടന്നുചെല്ലുന്നതിനും ക്രിയാത്മകമായ സംഭാവനകള്‍ നല്‍കുന്നതിനും ഈ സംഘടന അംഗങ്ങള്‍ക്ക് മാതൃകാപരമായ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നു. ഇതിനെല്ലാം നേതൃത്വവും മാര്‍ഗദര്‍ശ്ശനവും സഹകരണവും നല്കുന്നതില്‍ അഭിമാനമുണ്ട്.

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപകരില്‍ ഒരാളാണ്. ആ സംഘടനയിലും വിവിധ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചു. ഈ സംഘടനയില്‍ പ്രസിഡന്റായും ബോര്‍ഡ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തില്‍നിന്നും വന്നിട്ടുള്ള എഞ്ചിനിയര്‍മാരുടെ നെറ്റ്‌വര്‍ക്ക് സംഘടന എന്നതിലുപരി നാം കടന്നുവന്ന എഞ്ചിനീയറിംഗ് വിദ്യാലയങ്ങളിലെ സാമ്പത്തിക
  ബുദ്ധിമുട്ടനുഭവിക്കുന്ന അനേകം വിദ്യാര്‍ത്ഥികളുടെ പഠനച്ചിലവ് വഹിക്കുന്നതിന് ഈ സംഘടന യത്‌നിക്കുന്നുവെന്നതുളള്ളതുകൊണ്ടും ഇതിനന്റെ ഭാഗമാകുവാന്‍ സാധിച്ചതില്‍ വളരെ ചാരിതാര്‍ത്ഥ്യമുണ്ട്. 

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചുവരുന്നു.

റോക്ക്‌ലാന്‍ഡ് കൗണ്ടി റിപ്പബ്ലിക്കന്‍ പര്‍ട്ടിയില്‍ കമ്മിറ്റിയംഗമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ന്യൂയോര്‍ക്കിലെ പബ്ലിക്ക് എംപ്ലോയീസ് ഫെഡറേഷനില്‍ ഡിവിഷന്‍ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു.
 

ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്രി മാധവന്‍ ബി. നായര്‍ പുറത്തിറക്കിയ പുരോഗമനപരമായ മാനിഫെസ്‌റ്റോ നടപ്പില്‍ വരുത്തുന്നതിന് സഹകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. അമേരിക്കന്‍ മലയാളി മനസ്സുകളില്‍ ഫൊക്കാനയെക്കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകളും വിശ്വാസവും പരിപൂര്‍ണ്ണമായും വീണ്ടെടുക്കുന്നതിന് അദ്ദേഹത്തോടൊപ്പം എല്ലാ മലയാളികളുടെയും സഹകരണത്തോടെയും അംഗസംഘടനകളുടെ സജീവമായ പിന്തുണയോടെയും തോളോുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ എന്റെ നാളിതുവരെയുള്ള പ്രവര്‍ത്തന പരിചയം ഒരു മുതല്‍ക്കൂട്ടായിരിക്കും.

പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം പരസ്പരവിശ്വാസത്തിലും സ്‌നേഹത്തിലും അധിഷ്ഠിതമായ ശക്തമായ വ്യക്തി ബന്ധങ്ങളും സാമൂഹ്യ കൂട്ടായ്മകളും ദൃഢതരമാക്കുവാനും നിലനിര്‍ത്തുവാനും പരിശ്രമിച്ചിട്ടുണ്ട്. ഫൊക്കാനയ്ക്ക് കൂടുതല്‍ ഉണര്‍വും ഉത്തേജനവും നല്‍കി മലയാളി സമൂഹത്തിന് പ്രയോജനകരമായ പന്ഥാവിലേക്ക് നയിക്കുന്നതിന് എന്റെ എളിയ കഴിവുകള്‍ വിനിയോഗിക്കും.
 

നമ്മുടെ ചെറുപ്പക്കാരെ മുഖ്യധാര രാഷ്ട്രീയ രംഗത്തേക്ക് ആകര്‍ഷിക്കുവാനുതകുന്ന നേതൃത്വവും പരിശീലനവും നല്‍കുക, പുതുതായി എത്തുന്ന മലയാളികള്‍ക്ക് ഇവിടെ വേരുറപ്പിക്കുവാനുള്ള നിര്‍ദ്ദേശവും സഹായവും നല്‍കുക, മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അംഗസംഘടനകളിലൂടെ നടപ്പാക്കുക, നാടുമായി ബന്ധപ്പെട്ട് നമ്മുടെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുക, ഫൊക്കാന ഫൗണ്ടേഷന്‍ കാലാനുസൃതം പുനസംഘടിപ്പിച്ച് കാര്യക്ഷമമാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഫലവത്തായി നടപ്പിലാക്കുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും.
 

അതുപോലെതന്നെ പല കാരണങ്ങളാല്‍ ഫൊക്കാനയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവരും ഇപ്പോള്‍ സംഘടനയില്‍ നിന്നും വിട്ടു നില്‍ക്കുന്നവരുമായ എല്ലാവരെയും മാതൃസംഘടനയിലേക്ക് മടക്കിവരുത്തുന്നതിനുള്ള ക്രിയാത്മകമായ ശ്രമങ്ങളും നടത്തും.
 

ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനത്തിലൂടെ മലയാളികളുടെയിടയില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫിലിപ്പോസ് ഫിലിപ്പിനെ ടൊറാന്റോ കണ്‍വന്‍ഷനിലെ ഫൊക്കാന ഡലിഗേറ്റുകള്‍ വിജയതിലകമണിയിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക