Image

അലയുടെ മൂന്നാം വാര്‍ഷികം: സ്വാഗതസംഘം രൂപീകരിച്ചു

ഷോളി കുമ്പിളുവേലി Published on 15 October, 2016
അലയുടെ മൂന്നാം വാര്‍ഷികം: സ്വാഗതസംഘം രൂപീകരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ പുരോഗമന കലാ-സാഹിത്യവേദിയായ "ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക' (അല)യുടെ മൂന്നാമത് വാര്‍ഷികത്തിന്റെ വിജയത്തിനായി അമ്പത്തൊന്ന് അംഗ സ്വാഗതസംഘം നിലവില്‍വന്നു.

നവംബര്‍ 26-നു ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വൈറ്റ് പ്ലെയിന്‍സിലുള്ള കോണ്‍ഗ്രഗേഷന്‍ കോള്‍ അമി (252 Soundview Ave ) ഓഡിറ്റോറിയത്തിലാണ് വാര്‍ഷികാഘോഷം നടക്കുന്നത്. മുന്‍ കേരള വിദ്യാഭ്യാസ മന്ത്രി എം.എ ബേബി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപപിപാടികളും ഉണ്ടായിരിക്കുന്നതാണ്.

ഓറഞ്ച് ബര്‍ഗിലുള്ള സിതാര്‍ പാലസ് റെസ്റ്റോറന്റില്‍ കൂടിയ യോഗത്തില്‍ "അല'യുടെ പ്രസിഡന്റ് ഡോ. രവി പിള്ളയെ രക്ഷാധികാരിയായും ഡോ. ജേക്കബ് തോമസിനെ ജനറല്‍ കണ്‍വീനറായും തെരഞ്ഞെടുത്തു. കൂടാതെ വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി കെ.കെ. ജോണ്‍സണ്‍, തഹ്‌സീന്‍ മുഹമ്മദ് (കലാപരിപാടികള്‍), ടെറസന്‍ തോമസ്, കൊച്ചുമ്മന്‍ ജേക്കബ്, ഇ.എം. സ്റ്റീഫന്‍ (ഫിനാന്‍സ്), ഷോളി കുമ്പിളുവേലി, മനോജ് മഠത്തില്‍ (മീഡിയ), രമേഷ് ബാബു, നിരേഷ് ഉമ്മന്‍, തമ്പി തലപ്പള്ളില്‍ (റിസപ്ഷന്‍), ബെഞ്ചമിന്‍ ജോര്‍ജ്, മാത്യു ഔസേഫ് (ഫുഡ്/ട്രാന്‍സ്‌പോര്‍ട്ടേഷന്‍) എന്നിവരേയും തെരഞ്ഞെടുത്തു.

പ്രവേശനം തികച്ചും സൗജന്യമായ ഈ കലാസന്ധ്യയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. രവി പിള്ള (201 970 7275), ഡോ. ജേക്കബ് തോമസ് (718 406 2541), ടെറസന്‍ തോമസ് (914 255 0176), കെ.കെ. ജോണ്‍സണ്‍ (914 610 1594). 

അലയുടെ മൂന്നാം വാര്‍ഷികം: സ്വാഗതസംഘം രൂപീകരിച്ചുഅലയുടെ മൂന്നാം വാര്‍ഷികം: സ്വാഗതസംഘം രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക