Image

ഫോക്കാനക്ക് ഒരു തുറന്ന കത്ത് (ജോണ്‍ ഇളമത)

Published on 16 October, 2016
ഫോക്കാനക്ക് ഒരു തുറന്ന കത്ത് (ജോണ്‍ ഇളമത)
അങ്ങനെ ഒരു കുരുക്ഷേത്ര യുദ്ധം അവസാനിച്ചു. ആരു ജയിച്ചു, ആരു തോറ്റു! ഉത്തമില്ലാത്ത ഒരു സമസ്യയായി അത് അവശേഷിക്കുന്നു! എല്ലാം നന്നായി കലാശിക്കട്ടെ. പുതിയ പ്രസിഡന്‍റിനും, മറ്റു ഭാരവാഹികള്‍ക്കും നന്ദി! തെറ്റുകളും, തിരുത്തലുകളും, ശുദ്ധികലശവും, നിസ്വാര്‍ത്ഥവുമായ സേവനവും, വരുംകാലങ്ങളില്‍ ഒരു സാമൂഹ്യ സാംസ്ക്കാരിക സംഘടനയായി ഫോക്കാനയെ വീണ്ടും ഉയര്‍ത്താന്‍ പുതിയ ഭാരവാഹിത്വത്തിനു കഴിയട്ടെ.

കഴിഞ്ഞ ഫോക്കനയുടെ പാളിച്ചകളില്‍ മുഖ്യം, കണക്കിലധികം ദൃശ്യകാലാകാരന്മാരെ തൃശൂര്‍ പൂരത്തിന് നെറ്റിപട്ടം കെട്ടിയ ആനകളെ പോലെ നിരത്തി. ഇത് ജനശ്രദ്ധ പിടിച്ചു നിര്‍ത്തിയോ? ഒറ്റ കലാപാടികളും നടത്താതെ ജാഢയോടു കൂടി അവര്‍ പരസ്പരം കുട മാറുകയും, പരസ്പരം പ്രശംസിക്കുകയും ചെയ്ത് ഇറങ്ങി പോയപ്പോള്‍ തരംതാണു പോയവര്‍ നടത്തിപ്പുകാരായ ഭാരവാഹികളായിരുന്നില്ലേ! അമേരിക്കന്‍ നിവാസികളെ ശുദ്ധ വിഢികളാക്കുന്ന ഇത്തരം ജാഢകള്‍ ഇനി ആവര്‍ത്തിക്കാതിരുന്നാല്‍ നന്ന്.

ഫോക്കാനാക്ക് ഒരു പാരമ്പര്യമുണ്ട്, അതില്‍ നിന്ന് ഫോമ പിരിഞ്ഞു പോയെങ്കില്‍ തന്നെ ആദ്യകാലങ്ങളില്‍ വന്ന ആദ്യ നേതാക്കളുടെ നിസ്വാര്‍ദ്ധമായ സേവന, ത്യാഗ മനോഭാവമായിരുന്നു, ആ സംഘടനയുടെ സൗന്ദര്യം! .ഇന്ന് അതൊക്കെ നഷ്ടപ്പെട്ടിട്ടില്ലേ എന്ന തോന്നല്‍ ഇല്ലാതില്ല. മറ്റൊന്നുകൂടി പറയട്ടെ, കൂടെ നില്‍ക്കുന്ന എളിയ സഹായികളെ, കരിയേപ്പില പോലെ ഒടുവില്‍ വലിച്ചൈറിയുന്ന പ്രവണതയും ഫോക്കാനക്ക് ഭൂഷണമല്ല. അവര്‍ക്ക്, അര്‍ഹിക്കുന്ന പരിഗണ കൊടുക്കുകയും, കുറഞ്ഞപക്ഷം ഒരു നന്ദിവാക്കെങ്കിലും പറയാന്‍ കഴിയാത്തവര്‍ ഇത്തരം നേതൃനിരകളിലേക്ക് വരുന്നത് അപലപനീയം തന്നെ!

സംഘടന ആരുടയും സ്വന്തമല്ല, അതൊരു കൂട്ടായ്മയാണ്. ആ ലക്ഷ്യത്തിലേക്കാണ് ആരംഭ കാലങ്ങളില്‍ ആദ്യ ഭാരവാഹികകള്‍ നടന്നു നീങ്ങിയത്. അതിന്‍െറ അലകള്‍ വൈറ്റ്ഹൗസിലും , കനേഡിയന്‍ പാര്‍ലമന്‍റിലും ഒക്കെ അക്കാലത്തെത്തിയിട്ടുണ്ടങ്കില്‍, അന്ന് അതൊരു സൗഹൃദ കൂട്ടായ്മയും, ഐക്യദാര്‍ഢ്യവുമുള്ള സംഘടന ആയിരുന്നതിനാലുമെത്രേ. .ഇന്ന് ഇത് "കസേരകളി' പോലെയായി, കേരളരാഷ്ട്രീയ പാരമ്പര്യത്തില്‍ നിന്ന് ബഹിര്‍ഗമിച്ച ഒരു വിഴുപ്പുകെട്ടുപോലെ!

കുടിയേറ്റ മലയാളികളുടെ മന:സ്ഥിതിക്കും ഇക്കാലത്ത് കാര്യമായ ആഘാതമേറ്റിട്ടുണ്ട് എന്ന് ഒരോ കണ്‍വന്‍ഷന്‍ കഴിയും തോറും തോന്നി പോകാറുണ്ട്. ആത്മാര്‍ത്ഥതക്കും, പരസ്‌ര ബഹുമാനത്തിനും കുറവ് വന്ന്, "തൂണും ചാരി നിന്നവന്‍ പെണ്ണിനേം കൊണ്ടു പോയി', എന്ന പഴഞ്ചൊല്ലിനെ അന്വര്‍ദ്ധമാക്കി കൊണ്ടിരിക്കുന്നു എന്നു പറയാതെ വയ്യ. തള്ളിക്കയറ്റവും ,തള്ളിപുറത്താക്കലും, നിന്നെ ഞാന്‍ പറ്റിച്ചേ' എന്ന മനോഭാവവും, വിട്ട് നാം ഒരു കുടിയേറ്റ മലയാളിയുടെ അന്തസ്സിലേക്ക് ഉയരുന്നില്ലെങ്കില്‍, മഹത്തായ നമ്മുടെ വലിയ "സംഘടനകളുടെ സംഘടന'ക്ക് എന്ത് അന്ത:സത്ത? 
Join WhatsApp News
vincent emmanuel 2016-10-16 23:24:09
Thamapy chacko Vannu.. ellam sariyavum
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക