Image

വ്യത്യസ്ത മണ്ഡലങ്ങളില്‍ വിജയ പതാക പാറിച്ച ജോസ് കാനാട്ട് ഫൊക്കാന വൈസ് പ്രസിഡന്റ്

Published on 16 October, 2016
വ്യത്യസ്ത മണ്ഡലങ്ങളില്‍  വിജയ പതാക പാറിച്ച  ജോസ് കാനാട്ട്  ഫൊക്കാന  വൈസ് പ്രസിഡന്റ്
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ജോസ് കാനാട്ട്  വ്യത്യസ്ത മണ്ഡലങ്ങളിൽ പ്രവർത്തിച്ച് വിജയ പതാക പാറിച്ച ബഹുമുഖ വ്യക്തിത്വത്തിനുടമയാണ്. 

സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകന്‍, സംഘാടകന്‍; വരുമാനത്തിന്റെ നല്ലൊരു ഭാഗം തന്റെ നേതൃത്വത്തിലുള്ള   കെ.വി.എം ചാരിറ്റിയിലൂടെ കേരളത്തിലെ പാവങ്ങള്‍ക്കായി വിനിയോഗിക്കുന്ന മനുഷ്യസ്‌നേഹി.

സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നേര്‍ത്ത് അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്റ്, 2004 കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, ഫൊക്കാന ചിക്കാഗോ കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍, ന്യൂയോര്‍ക്ക് റീജണല്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ്. 

ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പ്രസിഡന്റ്, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് ജോയിന്റ് സെക്രട്ടറി, കേരള സമാജം ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഡോ. ജോസ് കാനാട്ട് പാലാ സെന്റ് തോമസ് കോളജില്‍ നിന്നും മാസ്റ്റേഴ്‌സും, റാഞ്ചി സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി.

21 വര്‍ഷമായി ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റില്‍ താമസിക്കുന്ന അദ്ദേഹം ബയോ-മെഡിക്കല്‍ രംഗത്ത് ബിസിനസ് നടത്തുന്നു. കേരളത്തില്‍ ഇന്‍ഡോ- അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ചെയര്‍മാനാണ്.
ഭാര്യ: ജെസി 


വ്യത്യസ്ത മണ്ഡലങ്ങളില്‍  വിജയ പതാക പാറിച്ച  ജോസ് കാനാട്ട്  ഫൊക്കാന  വൈസ് പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക