Image

"വൈസ് മെന്‍' വെസ്റ്റ് ചെസ്റ്റര്‍ ചാപ്റ്ററിന്റെ ഉദ്ഘാടനം നവംബര്‍ 19-ന്

ഷോളി കുമ്പിളുവേലി Published on 16 October, 2016
"വൈസ് മെന്‍' വെസ്റ്റ് ചെസ്റ്റര്‍ ചാപ്റ്ററിന്റെ ഉദ്ഘാടനം നവംബര്‍ 19-ന്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്റര്‍ കേന്ദ്രീകരിച്ച് പുതുതായി രൂപീകരിച്ച "വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍' ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 19-ന് ശനിയാഴ്ച വൈറ്റ് പ്ലെയിന്‍സില്‍ വച്ചു വിപുലമായ കലാപരിപാടികളോടെ നടത്തുന്നതാണെന്നു പ്രസിഡന്റ് (ഇലക്ട്) ജോസഫ് കാഞ്ഞമല, സെക്രട്ടറി എഡ്വിന്‍ കാത്തി എന്നിവര്‍ അറിയിച്ചു. പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും തദവസരത്തില്‍ നടക്കും.

വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ജോവാന്‍ വില്‍സണ്‍ (ജനീവ), അമേരിക്കന്‍ ഏരിയ പ്രസിഡന്റ് ചാര്‍ലി റെഡ്‌മോണ്ട്, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യാ പ്രസിഡന്റ് റവ.ഫാ. ഡേവീസ് ചിറമേല്‍ എന്നിവരെ കൂടാതെ വിവിധ മുഖ്യധാരാ രാഷ്ട്രീയ -സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

വൈ.എം.സി.എയുടെ ചാരിറ്റി ക്ലബായി 1922-ല്‍ രൂപീകൃതമായ വൈസ്‌മെന്‍ ഇന്റര്‍നാഷണലിന്റെ ആസ്ഥാനം സ്വിറ്റ്‌സര്‍ലന്റിലെ ജനീവയാണ്. 63 രാജ്യങ്ങളിലായി 1625-ഓളം ക്ലബുകളുണ്ട്. അമേരിക്കയില്‍ മാത്രം 90-ല്‍ അധികം വൈസ്‌മെന്‍ ക്ലബുകള്‍ ഉണ്ട്. ഇന്ത്യയിലാണ് ഏറ്റവും കൂടുതലുള്ളത്. 656 വൈസ്‌മെന്‍ ക്ലബുകള്‍ ഇന്ത്യയില്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഒക്‌ടോബര്‍ ഒമ്പതാം തീയതി ഞായറാഴ്ച ന്യൂറോഷലിലുള്ള ഷേര്‍ലീസ് റെസ്റ്റോറന്റില്‍ കൂടിയ ജനറല്‍ബോഡി യോഗത്തില്‍, ക്ലബിന്റെ പ്രസിഡന്റ് (ഇലക്ട്) ജോസഫ് കാഞ്ഞമല അധ്യക്ഷത വഹിച്ചു. റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്‌ഹോക് കമ്മിറ്റി സെക്രട്ടറി എഡ്വിന്‍ കാത്തി, ട്രഷറര്‍ ഷാജി സഖറിയ, ജോഷി തെള്ളിയാങ്കല്‍, ഷൈജു കളത്തില്‍, കെ.കെ. ജോണ്‍സണ്‍, സ്വപ്നാ ജോസ് മലയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഷോളി കുമ്പിളുവേലില്‍ സ്വാഗതവും, ജിം ജോര്‍ജ് നന്ദിയും പറഞ്ഞു. മിനി മുട്ടപ്പള്ളിയുടെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് കാഞ്ഞമല (917 596 2119), എഡ്വിന്‍ കാത്തി (914 358 5404). 
"വൈസ് മെന്‍' വെസ്റ്റ് ചെസ്റ്റര്‍ ചാപ്റ്ററിന്റെ ഉദ്ഘാടനം നവംബര്‍ 19-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക