Image

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫീസിന് നേരെ ബോംബാക്രമണം

പി. പി. ചെറിയാന്‍ Published on 16 October, 2016
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫീസിന് നേരെ ബോംബാക്രമണം
നോര്‍ത്ത് കറോളിന: ഹില്‍സ് ബര്‍ഗിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫീസിന് നേരെ ഫയര്‍ ബോംബ് വലിച്ചെറിയുകയും, ഭീഷണിപ്പെടുത്തുന്ന വാചകങ്ങള്‍ പെയ്ന്റില്‍ എഴുതി വക്കുകയും ചെയ്തതായി നോര്‍ത്ത് കറോളിനായില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഒക്ടോബര്‍ 16 ഞായറാഴ്ച രാവിലെയാണ് തകര്‍ക്കപ്പെട്ട നിലയില്‍ ഓഫീസിനകം കാണപ്പെട്ടത്. ജനലിലൂടെയാണ് ബോംബ് വലിച്ചെറിയുകയും, നാസി റിപ്പബ്ലിക്കന്‍സ് എന്ന വാചകം ഓഫിസിലും, സമീപത്തുള്ള കെട്ടിടങ്ങളിലും എഴുതിവെക്കുകയും ചെയ്തിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.് ജനാതിപത്യത്തിന് നേരെ നടന്ന നഗ്നമായ ആക്രമണമാണിതെന്ന് നോര്‍ത്ത് കറോളിനാ റിപ്പബ്ലിക്കന്‍ പാര്‍ട്ടി എക്യസിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു.

ഏതു പാര്‍ട്ടിയില്‍ പെട്ടവരായാലും ഈ ആക്രമണം അപലപിക്കേണ്ടതാണെന്ന് ഡയറക്ടര്‍ അഭിപ്രായപ്പെട്ടു.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല ആക്രമണത്തിന് ഉത്തരവാദികളായവരെ ഇതുവരെ പിടി കിട്ടാനായിട്ടില്ല.

ഈ പൊതു തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് കറോളിന സംസ്ഥാനത്തിന് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്.

ഹില്‍സ ബറൊ മേയര്‍ ടോം സ്റ്റീവന്‍ സണ്‍ ബോംബാക്രമണത്തിന് നിഗിത ഭാഷയില്‍ വിമര്‍ശിച്ചു.

പി. പി. ചെറിയാന്‍

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫീസിന് നേരെ ബോംബാക്രമണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക