Image

കണക്റ്റിക്കട്ടില്‍ മലയാളി വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു

പി. പി. ചെറിയാന്‍ Published on 17 October, 2016
കണക്റ്റിക്കട്ടില്‍ മലയാളി വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു
കണക്റ്റിക്കട്ട്: കണക്റ്റിക്കട്ട് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയും മലയാളിയുമായ ജെഫ്‌നി പള്ളി (19) ഒക്ടോബര്‍ 16 ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.

യൂണിവേഴ്‌സിറ്റി കാമ്പസിനകത്തുള്ള ഫയര്‍‌സ്റ്റേഷന്റെ ഗാരേജ് ഡോറിന് മുമ്പില്‍ അര്‍ദ്ധ രാത്രിയില്‍ ഇരിക്കുകയായിരുന്ന ജെഫ്‌നിയുടെ ശരീരത്തിലൂടെ ഫയര്‍ ഫോഴ്‌സ് വാഹനം കയറി ഇറങ്ങിയാണ് അപകടം സംഭവിച്ചത്.

എമര്‍ജന്‍സി കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് വാഹനം പുറത്തിറക്കാന്‍ ഓട്ടോമാറ്റിക് ഗാരേജ് ഡോര്‍ തുറന്നപ്പോള്‍, ഡോറില്‍ ചാരിയിരിക്കുകയായിരുന്ന ജെഫ്‌നി പുറകോട്ട് വീഴുകയായിരുന്നു. ഡ്രൈവര്‍ വാഹനം മുമ്പോട്ട് എടുത്തപ്പോള്‍ ജെഫ്‌നി ശ്രദ്ധയില്‍ പെട്ടില്ല.

വാഹനാപകടത്തിന് ഉത്തരവാദിയായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ അഡ്മിനിസ്‌ട്രേറ്റീവ് ലീവില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് യൂണിവേഴ്‌സിറ്റി അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി സോഫമോര്‍ വിദ്യാര്‍ത്ഥിയായിരുന്ന ജെഫ്‌നിക്ക് നഴ്‌സാകണമെന്നായിരുന്നു ആഗ്രഹമെന്ന് അടുത്ത സുഹൃത്ത് സാജന്‍ പറഞ്ഞു.

കണക്റ്റിക്കട്ട് വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡില്‍ താമസിക്കുന്ന സിബി - ഷൈനി ദമ്പതികളുടെ പുത്രിയാണ് ജെഫ്‌നി ജോയല്‍, ജന്നിഫര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ട്രൂപ്പര്‍ മാര്‍ക്കിനെ 203 630 80790 ല്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിച്ചിച്ചുണ്ട്.

പി. പി. ചെറിയാന്‍

കണക്റ്റിക്കട്ടില്‍ മലയാളി വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചുകണക്റ്റിക്കട്ടില്‍ മലയാളി വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചുകണക്റ്റിക്കട്ടില്‍ മലയാളി വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു
Join WhatsApp News
Ponmelil Abraham 2016-10-17 03:49:26
Deep condolences and prayers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക