Image

നോര്‍ക്ക ഐടിഎല്‍ സ്വപ്ന സാഫല്യം: ആദ്യ സ്വപ്ന സാഫല്യം ചാണ്ടിക്കുഞ്ഞിന്

Published on 13 February, 2012
നോര്‍ക്ക ഐടിഎല്‍ സ്വപ്ന സാഫല്യം: ആദ്യ സ്വപ്ന സാഫല്യം ചാണ്ടിക്കുഞ്ഞിന്
റിയാദ്: കേരള പ്രവാസികാര്യ വകുപ്പിന്‍േറയും നോര്‍ക്ക റൂട്ട്‌സിന്‍േറയും സ്വപ്ന സാഫല്യം എന്ന ജയില്‍ മോചിതരാകുന്ന പ്രവാസികള്‍ക്കായുള്ള പ്രത്യേക പദ്ധതിയിലൂടെ ഐടിഎല്‍, ഇറാം ഗ്രൂപ്പ് നല്‍കുന്ന വിമാന ടിക്കറ്റിന്റെ ആദ്യ ഗുണഭോക്താവ് കോട്ടയം ചങ്ങനാശേരി സ്വദേശി ചാണ്ടിക്കുഞ്ഞ് കഴിഞ്ഞ ദിവസം നാട്ടിലെത്തി. 

റിയാദിലെ ബത്ഹയില്‍ റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തൃത്താല എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അഡ്വ. വി.ടി ബല്‍റാം തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ ടിക്കറ്റ് ചാണ്ടിക്കുഞ്ഞിന് കൈമാറി. ഐടിഎല്‍ ഗ്രൂപ്പ് സിഎംഡി സിദ്ദീഖ് അഹമ്മദിന്റെ പ്രത്യേക താത്പര്യപ്രകാരം നോര്‍ക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച സ്വപ്ന സാഫല്യം പദ്ധതി, യുഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പ്രവാസി സമൂഹത്തോടുള്ള പ്രത്യേക താത്പര്യത്തിന്റെ മകുടോദാഹരണമാണെന്ന് വി.ടി ബല്‍റാം പറഞ്ഞു. 

പ്രവാസി മലയാളികള്‍ക്കായി യുഡിഎഫ് ആവിഷ്‌കരിക്കുന്ന നിരവധി പദ്ധതികളുടെ ഒരു ഭാഗം മാത്രമാണിതെന്നും അതിന് ഹൃദയം നിറഞ്ഞ പിന്തുണ നല്‍കിയ ഐടിഎല്‍ ഗ്രൂപ്പിനും പ്രമുഖ പ്രവാസി വ്യവസായി സിദ്ദീഖ് അഹമ്മദിനും നന്ദി പറയുന്നതായും എംഎല്‍എ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക