Image

നാടകം, പെണ്‍ന­ടനം സന്തോഷ്­ കീഴാറ്റൂര്‍ വിസ്മയിപ്പിക്കുന്നു

അനില്‍ പെണ്ണുക്കര Published on 17 October, 2016
നാടകം, പെണ്‍ന­ടനം  സന്തോഷ്­ കീഴാറ്റൂര്‍ വിസ്മയിപ്പിക്കുന്നു
നാടക മുള്‍പ്പെടെയുള്ള കലാരൂപങ്ങളോട് പൊതുവെ മുഖീ തിരിച്ചു നില്‍ക്കുന്നവരെന്ന് നാം കരുതിയ പുതുമുറക്കാര്‍ പഞ്ചപുച്ചമടക്കി ആനന്ദ നിര്‍വ്യതിയില്‍ അലിഞ്ഞിരിക്കുന്ന കാഴ്ച എന്നെ കുറച്ചൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയത്.വേദികളില്‍ നിന്ന് വേദികളിലേക്ക് ഒഴുകിയെത്തുന്ന ഒരു നാടകം. "പെണ്‍നടന്‍ "

പെണ്‍ നടന്‍ അക്ഷരാര്‍ത്ഥത്തില്‍ നിറഞ്ഞാടി വിസ്മയിപ്പിച്ചു. പെണ്‍നടന്‍ സംവദിക്കുന്ന ഭാഷയാണ് മുഖ്യം. ശരീരഭാഷ ,അതിന്റെ അതിരുകള്‍.നടന്റെയും സംവിധായകന്റെയും സൂക്ഷ്മമായ നിരീക്ഷണത്തിന്റെ ഉത്പന്നമാണ് പെണ്‍നടന്‍ .

കേരളത്തിന്റെ മഹാനായ നാടക നടന്‍ വേലു കുട്ടി ആശാനെ ഓര്‍മിപ്പിക്കാന്‍ ഒരു നാടകം വീണ്ടും അരങ്ങില്‍ അവതരിപ്പിക്കുകയാണ് സന്തോഷ്­ കീഴാറ്റൂര്‍ .ഇപ്പോള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായ സന്തോഷ്­ കീഴാറ്റൂര്‍ വേലു കുട്ടി ആശാന്റെ പ്രശസ്തമായ സ്ത്രീ വേഷങ്ങളില്‍ ഒന്നാണ് "വാസവദത്ത".ഈ നാടകത്തെ വേദിയില്‍ വീണ്ടും അവതരിപ്പിക്കുകയാണ് "പെണ്‍ നടന്‍ "എന്ന നാടകത്തിലൂടെ ....
നടന വിസ്­മയത്തിന്റെ അനന്ത സാധ്യതകള്‍ തുറന്നു വെച്ച ഒരു നാടക കാലവും മലയാളികള്‍ക്കുണ്ടായിരുന്നു. ആ കാലം തിരിച്ചു കൊണ്ടുവരികയാണ് സന്തോഷ്­ കീഴാറ്റൂര്‍.

അഭിനേതാക്കളെന്നു പറയുമ്പോള്‍ നായകന്മാര്‍ എന്നതിലുപരി സ്വഭാവനടന്മാരായും വില്ലന്മാരായും തിളങ്ങുന്ന എത്രയോ നടന്മാര്‍. ആ നിരയിലേക്കാണ്­ അഭിനയത്തികവുകൊണ്ട്­ മലയാളസിനിമയ്­ക്ക് താങ്ങാകാന്‍ തക്ക പ്രതിഭയുള്ള നടനായ സന്തോഷ്­ കീഴാറ്റൂര്‍ എത്തിയത്­.
കേരളത്തിലെ പ്രഫഷണല്‍ അമച്വര്‍ നാടകരംഗത്ത്­ 25 വര്‍ഷമായി അഭിനേതാവായും സംവിധായകനായും നിറഞ്ഞു നില്‍ക്കുകയാണദ്ദേഹം.

പത്തേമാരിയില്‍ മജീദ് കാവുങ്കല്‍ പെണ്‍ നടനിലെ വാസവദത്ത ആകുന്നതിനു പിന്നിലെ ചരിത്രം തിരയുമ്പോള്‍ മലയാള നാടക ലോകത്തെ കുലപതി ഓച്ചിറ വേലുക്കുട്ടി ആശാന് നല്‍കുന്ന തിലോദകം കൂടിയാണ്
അരങ്ങു കയറാന്‍ സ്­ത്രീകള്‍ മടിച്ചിരുന്ന കാലത്ത്­, 100 ശതമാനം മികവോടെ പെട്രോമാക്‌­സിന്റെ വെളിച്ചത്തെയും തോല്‍പ്പിച്ച്­ സ്­ത്രീകളെ പോലും ഭ്രമിപ്പിച്ചു കൊണ്ടാണ്­ ഓച്ചിറ വേലുക്കുട്ടി ആശാന്‍ അരങ്ങിലെത്തിയിരുന്നത് .

ദശാബ്­ദങ്ങള്‍ക്കു മുമ്പ്­ ജീവിച്ചിരുന്ന, പകരം വെയ്­ക്കാനാവാത്ത അതുല്യ പ്രതിഭ. ആകര്‍ഷകമായ മുഖ ശ്രീ കൊണ്ടും ഇമ്പമാര്‍ന്ന ശബ്­ദമാധുര്യം കൊണ്ടും കാണികളെ കൈയ്യിലെടുത്തിരുന്നു ആശാന്‍.
സ്­ത്രീ വേഷമണിഞ്ഞതില്‍ പിന്നെ വേലുക്കുട്ടി ആശാന്­ സ്‌­റ്റേജില്‍ ഗംഭീരസ്വീകരണമായിരുന്നു. 1932ല്‍ കുമാരനാശാന്റെ കരുണയിലെ വാസവദത്തയ്­ക്ക് ആശാന്‍ ജീവന്‍ നല്‍കി.അരങ്ങു ജീവിതത്തിലെ പെണ്‍വേഷങ്ങളിലെ എക്കാലത്തേയും മികച്ചതായി അത്­. അരങ്ങിലെ ജീവിതം ആഘോഷിക്കപ്പെടുമ്പോഴും വ്യക്­തി ജീവിതം കരിന്തിരി പോലെകത്തിത്തീരുകയായിരുന്നു.

"അവതാരപുരുഷന്‍" എന്ന നാടകത്തില്‍ സന്തോഷ്­ കീഴാറ്റൂര്‍ ഓച്ചിറ വേലുക്കുട്ടിയാശാനായി വേഷമിട്ടതോടെ ആണ് ആശാനേ മനസിലെ ആവാഹിച്ചത് സി.എന്‍.ശ്രീകണ്­ഠന്‍നായര്‍ അവാര്‍ഡ്­ ഉള്‍പ്പടെ ഒട്ടേറെ പുരസ്­കാരളാണ് സന്തോഷിനു അവതാര പുരുഷനിലൂടെ ലഭിച്ചത്.

കുമാരനാശാന്റെ കൃതികളിലെ സ്­ത്രീ കഥാപാത്രങ്ങളെ അരങ്ങില്‍ അവതരിപ്പിച്ച്­ പ്രസിദ്ധനായ വേലുക്കുട്ടി എന്ന അതുല്യ പ്രതിഭയുടെ അരങ്ങും ജീവിതവും സംഗീത പ്രാധാന്യത്തോടെ ഏകാംഗനാടകമായി അവതരിപ്പിക്കണം എന്ന് തോന്നി .അങ്ങനെ അദ്ദേഹത്തിന്റെ വാസവദത്ത എന്ന നാടകം അവതരിപ്പിക്കുന്നതോടെ അദ്ദേഹത്തിന്റെ ജീവിതവും ഒപ്പം ചേര്‍ത്തു.

അരങ്ങിലെ സ്­ത്രീയെ തന്മയത്തോടെ അവതരിപ്പിച്ച ആ മഹാപ്രതിഭയുടെ ജീവിതത്തതിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു പെണ്‍നടന്‍. സന്തോഷിനു വെല്ലുവിളി ആയിരുന്നു എന്ന് നാടകം കാണുന്നവര്‍ക്കു മനസിലാകും.ഒറ്റയ്­ക്ക് ഒന്നേകാല്‍ മണിക്കൂര്‍ സ്‌­റ്റേജില്‍ നൃത്തവും പാട്ടും എല്ലാമായി നിറഞ്ഞു നില്‍ക്കുകയാണ് സന്തോഷ് .അരങ്ങിലെ പെണ്‍നടന്റെ കിടപ്പറയില്‍ ഒളിഞ്ഞുനോക്കാന്‍ പോലും തയാറായ സമൂഹത്തില്‍ അദ്ദേഹത്തിന്­ നേരിടേണ്ടി വന്ന അപമാനങ്ങളും അവഹേളനങ്ങളും ഊഹിക്കാവുന്നതിനപ്പുറമായിരുന്നു.

ഒരു കയറ്റത്തിന്­ ഒരു ഇറക്കം പോലെ വ്യക്­തി ജീവിതത്തിലെ പരാജയവും, രോഗവും ദുരിതവുമെല്ലാം വേലുക്കുട്ടിക്ക്­ തന്റെ ഏറ്റവും മികച്ച കഥാപാത്രമായ വാസവദത്തയുടെ ജീവിതം പോലെ ഏകാന്തവും ദുരിതപൂര്‍ണ്ണവുമായ ജീവിതാന്ത്യത്തിന്­ സ്വയം കീഴടങ്ങേണ്ടി വന്നു.
അരങ്ങിലെ പെണ്‍വേഷത്തില്‍ നിന്നും ജീവിതത്തിലെ പുരുഷനിലേയ്­ക്കുള്ള ദൂരമാണ്­ പെണ്‍നടന്‍. പെണ്‍നടന്‍ ചെയ്യാന്‍ സന്തോഷിനെ പ്രേരിപ്പിച്ച ഒരുപാട്­ ഘടകങ്ങളുണ്ട്­.

മുപ്പതുകളില്‍ സ്­ത്രീവേഷം കെട്ടിയ, പാട്ടുപാടി അഭിനയിച്ച, 7000ലധികം വേദികളില്‍ വാസവദത്തയെ അവതരിപ്പിച്ച ആ മഹാനടനെ കേരളത്തിലാരും ഓര്‍മ്മിക്കു­ന്നില്ല.

തൃശ്ശൂരില്‍ നടന്ന ദേശീയ സ്­ത്രീ നാടകമത്സരത്തില്‍ മുംബൈയില്‍ നിന്നൊരു നാടകമുണ്ടായിരുന്നു,"സുന്ദരി".ഒരു നടനൊരുങ്ങുന്നു എന്നായിരുന്നു പേര്­.
വേലുക്കുട്ടിയാശാന്റെ കാലഘട്ടത്തില്‍ ഗുജറാത്തി നാടകങ്ങളില്‍ സ്­ത്രീവേഷം കെട്ടിയ ജയ്­ശങ്കര്‍ സുന്ദരിയെന്ന നാടകനടന്റെ കഥയാണത്­. ഒരിക്കല്‍ സന്തോഷ്ദ ദര്‍പ്പണയില്‍ പോകുന്നു .അവിടെ സുന്ദരിയുടെ പേരിലുള്ള വലിയ ഓഡിറ്റോറിയവും തീയറ്ററുമൊക്കെ കണ്ടപ്പോള്‍ സന്തോഷ് അത്ഭുതപ്പെട്ടു.

അതേ സമയം ഇവിടെ വേലുക്കുട്ടിയാശാനെക്കുറിച്ചാര്‍ക്കും അറിയില്ല. അദ്ദേഹത്തിന്റെ പേരില്‍ ഒരു സ്­മാരകം പോയിട്ട്­ ഒരു കല്ലറ പോലുമില്ല. ആകെയുള്ളത്­ ഡോ.കെ. ശ്രീകുമാര്‍ എഴുതിയ ഒരു പുസ്­തകം മാത്രം.
2008ല്‍ അവതാരപുരുഷന്‍ ചെയ്യുന്ന സമയംവരെ സന്തോഷിനു ആശാനെക്കുറിച്ച്­ ചെറിയ അറിവേ ഉണ്ടായിരുന്നുള്ളു. പ്രഫഷണല്‍ നാടകമെന്ന നിലയില്‍ അത്­ മികച്ച വിജയം നേടി. പക്ഷേ വേലുക്കുട്ടിയാശാന്റെ ജീവിതം അങ്ങനെയല്ല പറയേണ്ടതെന്ന് തോന്നലാണ് പെണ്‍ നടനില്‍ എത്തി­യത്.

ഒരു വലിയ നാടകം ചെയ്യാനുള്ള ശേഷിയില്ലാത്തതിനാല്‍ അദ്ദേഹത്തെ ഒറ്റയാള്‍ നാടകത്തിലേക്ക്­ സന്നിവേശിപ്പിക്കാമെന്നു സന്തോഷ്തീ തീരുമാനിക്കുന്നത് അങ്ങനെ ആണ് . അങ്ങനെ സുഹൃത്തും നാടകകൃത്തുമായ സുരേഷ്­ബാബുവും കൂടി വേലുക്കുട്ടിയാശാന്റെ ജീവിതം അടിസ്­ഥാനപ്പെടുത്തി അക്കാലങ്ങളില്‍ സ്­ത്രീവേഷം കെട്ടിയ നടന്‍മാരുടെ ജീവിതം കൂടിച്ചേര്‍ത്ത്­ പാപ്പുക്കുട്ടിയാശാന്‍ എന്ന കഥാപാത്രത്തിലൂടെ ആ നടന്റെ അരങ്ങിലും ജീവിതത്തിലുമുണ്ടായ പതനങ്ങള്‍ അവതരിപ്പിച്ചു.

ഈ നാടക നിര്‍മ്മിതിക്കായി നടക്കുന്നതിനിടയില്‍ ഒരിക്കലും മറക്കില്ലാത്ത ഒരു കാഴ്­ച അവര്‍ കണ്ടു . കണ്ണൂരിലെ വളരെ പ്രശസ്­തനായ ഒരു നാടകനടനെ പ്രായം കൂടിയപ്പോള്‍ അദ്ദേഹത്തെ ഒരു നാടകത്തിലുമെടുക്കുന്നില്ല. എങ്ങും അവസരം കിട്ടാതെ വന്ന അദ്ദേഹത്തോട്­ ഭാര്യ ചോദിച്ചു "ഇനിയെന്താണ്­ ഉദ്ദേശം, എന്നെ കൊണ്ട്­ നോക്കാന്‍ പറ്റില്ലാ''യെന്നു പറഞ്ഞ്­ ഭാര്യയും മകളും കൈയൊഴിയുന്നത്­ സന്തോഷും സുഹൃത്തും നേരിട്ട് കണ്ടു.ഇതെല്ലാം പെണ്‍നടന്‍ എന്ന നാടകത്തില്‍ കടന്നുവരുന്നുണ്ട്.. അരങ്ങിലെ വേഷത്തോട്­ എല്ലാവര്‍ക്കും ആരാധനയാണ്­. വേഷം അഴിച്ച അവരുടെ ജീവിതമാര്‍ക്കുമറിയില്ല. അറിയാന്‍ താത്­പര്യവുമില്ല.

സെലിബ്രിറ്റികളുടെ ജീവിതം ആഘോഷമാക്കുമ്പോള്‍ അരങ്ങില്‍ ഭ്രമിപ്പിച്ച നാടകനടന്‍ പിന്നീടെവിടെയെന്ന്­ ആര്‍ക്കുമറിയില്ല. വേലുക്കുട്ടിയാശാന്റെ ജീവിതം നാടകത്തിലും ഒറ്റയാള്‍നാടകമായും അവതരിപ്പിച്ചത്­ സന്തോഷ്മാത്രമാണ്­.

സ്­ത്രീവേഷം കെട്ടുമ്പോഴും ആശാന്റെയുള്ളില്‍ കെട്ടാതെപോയ പുരുഷവേഷങ്ങളുണ്ടായിരുന്നു. ലിംഗവിവവേചനം തീവ്രമായി നില നില്‍ക്കുന്ന നമ്മുടെ നാട്ടില്‍ അദ്ദേഹം സ്­ത്രീയാണോ പുരുഷനാണോ എന്നറിയാന്‍ പലരും അന്ന് കിടപ്പറയില്‍ ഒളിഞ്ഞുനോക്കിയപ്പോള്‍ അദ്ദേഹമനുഭവിച്ച മനോവ്യഥ എത്രയായിരിക്കും.

ഇപ്പോഴും പെണ്‍വേഷം കെട്ടി അരങ്ങില്‍ വരുമ്പോള്‍ ആസ്വദിക്കുന്ന പലയാളുകളും അരങ്ങില്‍ നിന്നിറങ്ങി ക്കഴിഞ്ഞ്­ അഭിനന്ദിക്കാന്‍ കൈ തരുമ്പോഴറിയാം അതിലെ വ്യത്യാസം അറിയാമെന്നു സന്തോഷ് തന്നെ പറയുന്നു."അവരെന്നെ പുരുഷനായിട്ടോ അഭിനേതാവായിട്ടോ അല്ല, ഒരു സ്­ത്രീ ശരീരമായിട്ടാണ്­ കാണുന്നത്­"പെണ്‍നടന്‍ കാണികളില്‍ ഉണ്ടാക്കിയ മാറ്റമായി അതിനെ കാണാമെങ്കിലും മലയാളിയുടെ സദാചാര ബോധം കൂടി അതില്‍ വ്യക്തം.പെണ്‍നടന്‍ അരങ്ങുകളില്‍ നിന്ന് അരങ്ങുകളിലേക്കു ചേക്കേറുമ്പോള്‍ സന്തോഷ്­ കീഴാറ്റൂര്‍ എന്ന നടനെ കേരളം അടുത്തറിയുന്നു.അനുഭവിക്കുന്നു .. 
നാടകം, പെണ്‍ന­ടനം  സന്തോഷ്­ കീഴാറ്റൂര്‍ വിസ്മയിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക