Image

ജോര്‍ജി വര്‍ഗീസ്; ഫൊക്കാനയുടെ ടി.എന്‍ ശേഷന്‍

സ്വന്തം ലേ­ഖകന്‍ Published on 17 October, 2016
ജോര്‍ജി വര്‍ഗീസ്; ഫൊക്കാനയുടെ ടി.എന്‍ ശേഷന്‍
"ഇന്ത്യന്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് യാതൊരു ബുദ്ധിമുട്ടുമില്ല .പക്ഷെ ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് നടത്താന്‍ അല്പം ബുദ്ധിമുട്ടായിരു­ന്നു " ഇത് പറയുന്നത് ഫൊക്കാനയുടെ ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജി വര്‍ഗീസ്.അത്രത്തോളം സങ്കീര്‍ണ്ണമായിരുന്നു ഫൊക്കാനാ തെരഞ്ഞെടുപ്പ്.പലരുടെയും വിചാരം വളരെ എളുപ്പമായ കാര്യമാണ് ഇത് എന്നാണ്.എളുപ്പമാണെന്ന് വിചാരിച്ചു തന്നെയാണ് ഈ പദവി ഏറ്റെടുത്തത്.ഇത്രത്തോളം പുലിവാല് ഉള്ള ഒരു സ്ഥാനം ആണിതെന്നു പല സംഭവ വികാസങ്ങള്‍ കൊണ്ടും മനസിലായി.

കാനഡാ കണ്‍വന്‍ഷനില്‍ ഉണ്ടായ പ്രശനങ്ങള്‍ ഒരു കാരണവശാലും ഫിലാഡല്‍ഫിയയില്‍ ഉണ്ടാകരുതെന്ന് തീരുമാനിച്ചുറച്ചാണ് ഞാന്‍ ഫ്‌­ലോറിഡയില്‍ നിന്നും എത്തിയത്.

അന്നും ഇന്നും ആരോപണങ്ങള്‍ ഇലക്ഷന്‍ കമ്മീഷനെതിരെ അല്ലായിരുന്നു എന്നോര്‍ക്കണം.ഞാന്‍ കമ്മീഷണറായി ചുമതല ഏറ്റശേഷം അംഗസംഘടനകളെ കുറിച്ചും ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് നിയമാവലികളെക്കുറിച്ചും നല്ലൊരു പഠനം നടത്തിയിരുന്നു.അതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്റെ പ്രവര്‍ത്തനം.

ഇത്തവണ ഫിലാഡല്‍ഫിയയില്‍ എത്തുമ്പോള്‍ യാതൊരു തര്‍ക്കങ്ങളോ ഒന്നും ഉണ്ടാകാതെ തെരഞ്ഞെടുപ്പ് നടത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്­ഷ്യം.പക്ഷെ പട പേടിച്ചു പന്തളത്തു ചെന്ന അവസ്ഥ ആയിരുന്നു.
പരസ്പരം വാക്‌പോരില്‍ നില്‍ക്കുന്ന രണ്ടു ഗ്രൂപ്പുകള്‍.ഞാന്‍ അവിടെ ശക്തമായ നിലപാടെടുത്തു.

"നിങ്ങളില്‍ പലരും എന്നേക്കാള്‍ പ്രായമുള്ളവരും അനുഭവ സമ്പത്തുള്ളവരും ആയിരിക്കാം.പക്ഷെ ഞാന്‍ ഇപ്പോള്‍ ഫൊക്കാനയുടെ ഇലക്ഷന്‍ കമ്മീഷണര്‍ ആണ്.അതുകൊണ്ടു ഇലക്ഷന്‍ ഭംഗിയായി നടക്കും .തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന വിവാദങ്ങള്‍ക്കു ഞാന്‍ ഉത്തരവാദിയല്ല .കേസിനു പോകേണ്ടവര്‍ക്കു കേസിനു പോകാം.പക്ഷെ ഫൊക്കാനാ എന്നെ ഏല്‍പ്പിച്ച കര്‍ത്തവ്യം ഭംഗിയായി നടത്തും പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കുകയും ചെയ്യും "

പറയേണ്ട കാര്യങ്ങള്‍ കൃത്യ സമയത്തു പറയുക എന്നതാണ് എന്റെ നിലപാട് .ഈ നിലപാടിന് ഫൊക്കാനയുടെ അംഗങ്ങളില്‍ നിന്നും നല്ല പ്രതികരണവും അഭിന്ദനവും ലഭിച്ചു.മാധവന്‍ നായരുടെ അപ്രതീക്ഷിത പിന്മാറ്റം മാത്രമായിരുന്നില്ല പ്രശനം.ചില സംഘടനകയുടെ അംഗത്വം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ,തുടങ്ങിയവയെല്ലാം ഭംഗിയായി നിര്‍വഹിച്ചു .ഈ തെരഞ്ഞെടുപ്പ് ഭംഗിയായി നടത്തുവാന്‍ കമ്മീഷന്‍ അംഗങ്ങള്‍ ആയ ടെറന്‍സണ്‍ തോമസ്,വിപിന്‍ രാജ് എന്നിവരുടെ സേവനങ്ങളും ഇത്തരുണത്തില്‍ എടുത്തു പറയേണ്ടതാണ് .

ഫൊക്കാനയ്ക്കു ഒരു പുതു ശക്തി ഉണ്ടാക്കുവാന്‍ സാധിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന നിലയില്‍ സന്തോഷം ഉണ്ടാക്കി.

ഇനി ഉണര്‍ന്നു പ്രവര്‍ത്തിക്കുക.തമ്പി ചാക്കോയുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കും.അതിനു ശേഷിയുള്ള ടീമാണ് ഇപ്പോള്‍ ഉള്ളത് .ഫോക്കനാ അംഗസംഘടനകള്‍ ഒറ്റ മനസ്സോടെ പ്രവര്‍ത്തിക്കുന്ന നാളുകള്‍ ആണ് ഇനിയും വരാന്‍ പോകുന്നത്.പുതിയ കമ്മിറ്റിക്കു എല്ലാ ഭാവുകങ്ങളും നേരുന്നു. 
ജോര്‍ജി വര്‍ഗീസ്; ഫൊക്കാനയുടെ ടി.എന്‍ ശേഷന്‍
Join WhatsApp News
vincent v emmanuel 2016-10-18 07:31:00
I was going to write about him but somebody else beat me to it. Does anybody remember when thampy chacko ran the last time? One of the election commissioners said" if you don't keep quite I am going to call the police. Ok?  He announced this from the stage. Oh Boy i was worried. Can you imagine getting locked up because , the election commissioner did a lousy job. Thampy chacko won the election that time also but election commissioners changed the result. I am glad , we had an impartial election process and a result which makes us proud of it. Election commissioner Jogy really did a clean job.All we are asking is " do the right thing". vincent emmanuel
Georgy Varughese 2016-10-18 07:55:20
Thanks Mr. Vincent Immanuel for your great comments about the Election. You witnessed the entire election. Yes, the Election committee did everything impartially and diligently.
Thanks to all delegates who participated in the democratic process. 
പാസ്റ്റർ മത്തായി 2016-10-18 08:01:33

(യേശുവോട്‌ ചേർന്നിരിപ്പതെത്ര എത്ര മോദമേ എന്ന രീതി)

ഫൊക്കാനയിൽ നിന്നകന്നിരിപ്പതെത്ര മോദമേ
സ്വന്തകാര്യം നോക്കി ജീവിക്കുന്നതെത്ര  ഭാഗ്യമേ
എന്ന് തീരും എന്റെ  കഷ്ടം ഫൊക്കാനയിൽ നിന്നഹോ
എന്ന് തീരും ഈ ശല്യമൊക്കെ ഒഴിഞ്ഞു പോകുമോ?

വിവരമില്ലാവർഗ്ഗം തീർത്ത  സംഘടനകൾ
നരകതുല്യം ആക്കിടുന്നു എന്റെ ജീവിതം
എന്ന് തീരും ഇവന്റെ ശല്യം മാറിപോകുമോ?
എനിക്കൊരുത്തരം നൽകണേ നീ  യേശുദേവനെ

jep 2016-10-18 08:58:07

ചികിൽസിക്കേണ്ട സമയത്തു ചികിത്സ നൽകാതെ, അർദ്ധ പ്രാണനായീ കുഴിയിലോട്ട് കാല് വെക്കാൻ സമയമായപ്പോൾ  ,ഏതു ശേഷൻ വന്നാൽ ,എന്ത് പ്രയോജനം ? മുൻപ് സംഘടനയെ ചികില്സിച്ചവക്കെല്ലാം  ചികിത്സ വേണ്ടവരായിരുന്നു!

Donald 2016-10-18 11:41:47

I need you man.  The whole democratic process in this country is rigged and I need you to fix it. I am tired of Hillary. Can you make her the President of FOKKANA (What crap is that?) If I win I will let you grope one of the apprentices.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക