Image

പുലിമുരുകന്‍ കടല്‍ കടന്ന് മെല്‍ബണിലും

Published on 18 October, 2016
പുലിമുരുകന്‍ കടല്‍ കടന്ന് മെല്‍ബണിലും


മെല്‍ബണ്‍: ഇന്ത്യയിലെ വിവിധ തീയറ്ററുകളില്‍ കളക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന മോഹന്‍ലാലിന്റെ പുലിമുരുകന്‍ മെല്‍ബണില്‍ റിലീസിനൊരുങ്ങുന്നു. 

മോണാഷ് യൂണിവേഴ്‌സിറ്റി യൂണിയന്‍ സിനിമാസില്‍ ഒക്ടോബര്‍ 22, 23 (ശനി, ഞായര്‍) തീയതികളില്‍ ആറ് പ്രദര്‍ശനങ്ങളാണ് ഉണ്ടാവുക. ശനി 2.30നും 5.30നും 8.30നും ഞായര്‍ ഉച്ചകഴിഞ്ഞ് രണ്ടിനും അഞ്ചിനും എട്ടിനുമാണ് പ്രദര്‍ശനം.

എയര്‍പോര്‍ട്ട് വെസ്റ്റ് ഒന്നിലുള്ള വില്ലേജ് സിനിമാസില്‍ ഒക്ടോബര്‍ 23ന് (ഞായര്‍) വൈകുന്നേരം ആറിനാണ് പ്രദര്‍ശനം. 

കിടിലന്‍ കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍, പുലിവേട്ടയുടെ കണ്ണഞ്ചിപ്പിക്കുന്ന രംഗങ്ങള്‍ ഒരു യോദ്ധാവിനെ പോലെ സക്രീന്‍ നിറഞ്ഞാടുന്ന മോഹന്‍ലാല്‍ മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടം അവിശ്വസനീയമാം വിധം, അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഫുള്‍ടൈം എന്റര്‍ടെയ്‌നറാണ് പുലി മുരുകന്‍.

ടിക്കറ്റുകള്‍ ബുക്കു ചെയ്യാന്‍: http://www.malayalamshows.com.au/

https://www.trybooking.com/Booking/BookingEventSummary.aspx?eid=237556

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക