Image

ഡാലസ് അമ്മമലയാളം സാഹിത്യസംഗമം 22ന്, മാത്യു നെല്ലിക്കുന്ന്, രവി എടത്വ, ഏലിക്കുട്ടി ഫ്രാന്‍സീസ്, റോഹിണി കൈമള്‍ ആദരിക്കപ്പെടുന്നു

Published on 18 October, 2016
ഡാലസ് അമ്മമലയാളം സാഹിത്യസംഗമം 22ന്, മാത്യു നെല്ലിക്കുന്ന്, രവി എടത്വ, ഏലിക്കുട്ടി ഫ്രാന്‍സീസ്, റോഹിണി കൈമള്‍ ആദരിക്കപ്പെടുന്നു
ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അമ്മ മലയാളം ദേശീയ സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി സാഹിത്യ സാമൂഹ്യ കലാ രംഗങ്ങളില്‍ സര്‍ഗാത്ക സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തികളെ ആദരിക്കുമെന്ന് ് അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു. 

മലയാള ഭാഷയോടും അക്ഷരങ്ങളോടും എതു ജീവിതാവസ്ഥയിലും തികഞ്ഞ പ്രതിബദ്ധത പുലര്‍ത്തിക്കൊണ്ട് സര്‍ഗാത്മകമായ മുന്നു ദശാബ്ദങ്ങളിലൂടെ ഇരുപത്തിഞ്ചോളം കൃതികള്‍ മലയാളത്തിനായി സമര്‍പ്പിച്ച മാത്യു നെല്ലിക്കുന്ന്. കേരളത്തിലെ മുഖ്യ അംഗീകാരപുരസ്ക്കാരങ്ങളായ കൊടുപ്പുന്ന അവാര്‍ഡ്, മഹാകവി ജീ അവാര്‍ഡ്, അപ്പന്‍ തമ്പുരാന്‍ പുരസ്ക്കാരം, തുടങ്ങി മുപ്പതിലേറെ അംഗീകാരങ്ങള്‍. ഇരുപതു വര്‍ഷമായി ഭാഷാകേരളം മാസികയുടെ മുഖ്യ പത്രാധിപര്‍. ഹ്യൂസ്റ്റന്‍ റൈറ്റേഴ്‌സ് ഫോറം സംഘടനയുടെയും ഓന്‍ലൈന്‍ എഴുത്തു മാസികയുടെയും സ്ഥാപകന്‍. 

കഴിഞ്ഞ അര നുൂറ്റാണ്ടിലേറെയായി ടെക്‌സസിലെ സാമുഹ്യ സാംസ്ക്കാരിക ജീവകാരുണ്യ രംഗത്തു ആദരണിയ സേവനങ്ങള്‍ അര്‍പ്പിച്ച എലിക്കുട്ടി ഫ്രാന്‍സീസ്. ഡാലസിലേക്കുള്ള മലയാളികളായ പുതിയ കുടിയേറ്റ ജനതയ്ക്കു എന്നും ഒരു കൈചൂണ്ടിയും സഹായിയുമായി അവര്‍ ചെയ്ത നിസ്വാര്‍ത്ഥസേവനം അംഗീകാരത്തിനര്‍ഹമാണ്. എസ്എംസിസി മുന്‍ ദേശീയ ട്രഷറാറും ഇന്‍ഡോ അമേരിക്കന്‍ നഴ്‌സിംഗ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാണ്. 

അമേരിക്കന്‍ മലയാള ദൃശ്യമാദ്ധ്യമ രംഗത്തു സ്വന്തം വ്യക്തിത്വ സാന്നിദ്ധ്യത്താല്‍ ഏറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള മാദ്ധ്യമ പ്രവര്‍ത്തകനാണ് രവി എടത്വ. കേരളത്തിലെ എല്ലാ മുഖ്യ ധാരാ ദൃശ്യമാദ്ധ്യമങ്ങള്‍ക്കു വേണ്ടിയും ഫ്രീലാന്‍സറായി പ്രവര്‍ത്തിക്കുന്നു അദേഹം. 

പാരമ്പര്യ കേരളീയ നൃത്തകലാ രൂപങ്ങളോടും ഒപ്പം കര്‍ണാട്ടിക് സംഗീതത്തോടുമുള്ള പ്രതിബദ്ധത ഉള്‍കൊണ്ട് നൈസര്‍ഗീകമായ ക്ലാസിക്കല്‍ നൃത്ത, സംഗീതാവതരണത്തിലൂടെ നോര്‍ത്ത് അമേരിക്കയിലെ ആസ്വാദകരുടെ അംഗീകാരം ഏറ്റു വാങ്ങി പ്രശസ്തിയിലേക്കുയരുന്ന റോഹിത കൈമള്‍. 

പ്രമുഖ സാഹിത്യകാരനും മലയാള മനോരമ അസോസിയേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം (പനച്ചി) മുഖ്യാതിഥിയായിരിക്കും. നടനും കഥാകൃത്തുമായ തമ്പി ആന്റണി, ഗാനരചയിതാവും ഗ്രന്ഥകാരനുമായ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എന്നീവര്‍ സമ്മേളനത്തില്‍ സംസാരിക്കും

ഒക്‌ടോബര്‍ 22ന്, ശ­നിയാഴ്ച, കരോള്‍ട്ടന്‍ ക്രോസ്ബി ലൈബ്ര­ററി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4ന് നടക്കുന്ന സാംസ്ക്കാരിക സാഹിത്യ സമ്മേളനവേദിയില്‍ ഇവരെ ആദരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനോയി സെബാസ്റ്റ്യന്‍ 214 274 5582, സാം മത്തായി 469 450 0718, രാജു ചാമത്തില്‍ 469 877 7266
ഡാലസ് അമ്മമലയാളം സാഹിത്യസംഗമം 22ന്, മാത്യു നെല്ലിക്കുന്ന്, രവി എടത്വ, ഏലിക്കുട്ടി ഫ്രാന്‍സീസ്, റോഹിണി കൈമള്‍ ആദരിക്കപ്പെടുന്നുഡാലസ് അമ്മമലയാളം സാഹിത്യസംഗമം 22ന്, മാത്യു നെല്ലിക്കുന്ന്, രവി എടത്വ, ഏലിക്കുട്ടി ഫ്രാന്‍സീസ്, റോഹിണി കൈമള്‍ ആദരിക്കപ്പെടുന്നുഡാലസ് അമ്മമലയാളം സാഹിത്യസംഗമം 22ന്, മാത്യു നെല്ലിക്കുന്ന്, രവി എടത്വ, ഏലിക്കുട്ടി ഫ്രാന്‍സീസ്, റോഹിണി കൈമള്‍ ആദരിക്കപ്പെടുന്നു
Join WhatsApp News
വിദ്യാധരൻ 2016-10-19 21:58:53
അമ്മ മലയാളം എന്നത് നല്ല വാക്കു തന്നെ. അമ്മെ സ്നേഹിക്കാത്തവർ ആരാണുള്ളത് ?  പക്ഷെ മലയാളത്തിന്റെ ഗതി എന്താണ് ? കേരളത്തിലുള്ളവർക്ക് മലയാളം വേണ്ട . ഉള്ള മലയാളത്തിൽ വിഷം കലർത്തിയാണ് അവിടെയുള്ളവർ സംസാരിക്കുന്നത്.   ഒരു ശ്രേഷ്‌ഠ ഭാഷ പദവി ലഭിച്ചെങ്കിലും കാലതാമസമില്ലാതെ മലയാള ഭാഷ ഒരു നാടോടിഭാഷ ആയി മാറും.  ഇനി അമേരിക്കയിൽ മലയാള ഭാഷയുടെ ഗതിയെന്താണ് ? അത് നമ്മൾക്ക് അറിയാവുന്നതാണ്. നമ്മുടെ തന്നെ സന്താനങ്ങളുമായി ശരിക്ക് മലയാള ഭാഷ സംസാരിക്കാൻ കഴിയുമോ? ചിലർക്ക് സാധിച്ചേക്കും. പക്ഷെ കൂടുതലും മലയാളികളുടെ മക്കൾ മലയാളം വീട്ടിൽ സംസാരിക്കാറില്ല. മലയാളി കമ്മ്യൂണിറ്റിക്ക് തന്നെ മലയാളത്തോട് വെറുപ്പാണ്. അവൻ പണ്ടേ വിധേയത്വം ഉള്ളവനാ. സായിപ്പിനെ കണ്ടാൽ അവൻ കവാത്തു മറക്കും. പിന്നെ ആംഗലേയ ഭാഷയുടെ കാര്യം പറയാനുണ്ടോ.  കിട്ടുന്നിടത്തൊക്കെ ആംഗലേയ ഭാഷ കുത്തി കലർത്തും. കാരണം ആംഗലേയ ഭാഷ സംസാരിക്കുന്നത് ആഢ്യത്യത്തിന്റേയും കുലീനത്വത്തിന്റെയും അടയാളമായി അവൻ കഴുത്തിൽ എടുത്തു ചാർത്തി.  പിന്നെ ചിലർ മാതാപിതാക്കൾ ത്രിശംഗു സ്വർഗ്ഗത്തിലാണ്, മലായാളം പറഞ്ഞാൽ മക്കൾക്ക് മനസിലാകില്ല ആംഗലേയം ഒട്ടു പറയാനും അറിയില്ല.  ഇങ്ങനെയുള്ള സാഹചര്യത്തിൽ മലയാള ഭാഷയുടെ അവസ്ഥ എവിടെ ചെന്ന് എത്തും എന്നുള്ളതിനെക്കുറിച്ചു എനിക്ക് ആശങ്കയുണ്ട് .  വായനക്കാരേക്കാൾ എഴുത്താകാരുള്ള അമേരിക്കയിൽ പരസ്പര സഹായ സാഹിത്യ സംഘടനകൾ വഴി അവാർഡു കൊടുത്ത് മലയാള ഭാഷയുടെ വംശനാശം വരാതെ കാത്തു സൂക്ഷിക്കുന്നവരോട് എനിക്ക് അതിയായ മതിപ്പ് ഉണ്ട്. പക്ഷെ നിങ്ങളുടെ കാലശേഷം ആര് ഇതിനെ മുന്നോട്ടു കൊണ്ടുപോകും? എങ്ങനെ ഇതിനെ കാത്തു സൂക്ഷിക്കും. എനിക്ക് ഒരു ആശയം ഉണ്ടു. നിങ്ങൾ എഴുതിയതോ എഴുതാൻ പോകുന്നതോ ആയ സാഹിത്യ കൃതികൾ കേരളത്തിലേക്ക് കയറ്റി അയക്കു അവിടെ അത് വിറ്റഴിച്ചു ഒരു നിലയും വിലയും ഉണ്ടാക്കൂ. അപ്പോൾ ജനം അതിനെ അംഗീകരിക്കും.  ഇപ്പോഴത്തെ സ്ഥിതി സ്വന്ത ദേശത്ത് പ്രവാചകന് വിലയില്ലെന്ന് പറഞ്ഞതുപോലെയാണ്. പക്ഷെ എഴുതുമ്പോൾ ജീവിത ഗാന്ധിയായിരിക്കണം അല്ലെങ്കിൽ 'അമ്മ മലയാളവും തിരസ്കരിക്കും . ജീവിതഗന്ധി  യെന്നു പറയുമ്പോൾ വയലാറിന്റെ ഈ ചെറിയ കവിതാ ശകലം ഉരുവിടുന്നത് നല്ലതായിരിക്കും 

ജന്മിത്വത്തിൻ ചക്ക് കുഴിത്തറ 
                 ചക്രം മുതലായവയെപ്പറ്റി 
ത്തമ്മിൽ കവിത രചിച്ചവർ കണ്ടീ-
        ലവയുടെ പിന്നിൽ മനുഷ്യനെയെന്നും 

പിന്നെച്ചക്കുകൾ മില്ലുകളായി , ചക്രം 
          യന്ത്രവുമായി; നാണയ -
മുന്നതജീവിത കരുവാ ങ്ങനെ 
          നാട്ടിൽ വളർന്നു മുതലാളിത്വം (മനുഷ്യനിലേക്ക് -വയലാർ )

ഇവിടുത്തെ അവാർഡ് കൊടുക്കൽ കാണുമ്പോൾ അത് മുതലാളിത്വ വ്യവസ്ഥിയുടെ ഭാഗമല്ലേ എന്ന് തോന്നി പോകാറുണ്ട് .  പരസ്പര സാഹാ സാഹിത്യ സംഘടനകൾ മലയാളത്തെ അവഹേളിക്കുകയാണ് അല്ലാതെ അതിനെ വളർത്തുകയല്ല.  എന്നും ഓരോ അവാർഡും വാങ്ങി പത്രത്തിൽ പടവും കണ്ടു നൈമിഷിക നിർവൃതിയിൽ കഴിയുക .  നല്ല കൃതികൾ നിങ്ങൾ എഴുതി അവാർഡ് വച്ച് നീട്ടുമ്പോൾ ബോബ് ഡൈലനെപ്പോലെ നിങ്ങൾ ഓടുന്നത് കാണാനാണ് ഞങ്ങൾ വായനക്കാർ കാത്തിരിക്കുന്നത്. അല്ലാതെ ആര് വിളിച്ചു അവാർഡ് താന്നാലും അത് കൈപ്പറ്റുന്നവരെ അല്ല.
നാരദർ 2016-10-21 07:59:26

വിദ്യാധരൻ ഇത്രയും കുത്തിയിട്ട് എന്തെങ്കിലും മറുപടി എഴുതിയില്ലെങ്കിൽ മോശമല്ലേ അവാർഡു സംഘടനകളെ? ഇയാൾക്ക് തടയിട്ടില്ലെങ്കിൽ അവാർഡ് കൊടുക്കലിന്റെ കൂമ്പ് വാടും.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക