Image

ക്യൂബ (സഞ്ചാരികളുടെ പറുദീസ- യാത്ര 11: ജോണ്‍ ഇളമത)

Published on 19 October, 2016
 ക്യൂബ (സഞ്ചാരികളുടെ പറുദീസ- യാത്ര 11: ജോണ്‍ ഇളമത)
ലഞ്ചിനു ശേഷം ഞങ്ങള്‍,മഹാരഥന്മാര്‍ അന്ത്യ വിശ്രമം കൊള്ളുന്ന സ്മാരകങ്ങള്‍ കാണാന്‍ പോയി.വിശ്വവിഖ്യാതരുടെ സ്മാരക സമുഛയങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്
ഹവാനയും,സാന്‍റ്റിയാഗോവും.കൊളോണിയല്‍ രാജ്യങ്ങളില്‍ ഇതു പുതുമയല്­ത.രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍,ആഭ്യന്തരയുദ്ധങ്ങള്‍,ഇവ അനേകായിരം ജീവിതങ്ങളെ ഇല്­താതാക്കും. എന്നാല്‍ ഇത്തരം സ്മശാന സമുഛയങ്ങള്‍ വിപുലമാകുന്നത് സാധാരണ മരണങ്ങള്‍ക്കു കൂടി ഇവിടെ
സ്ഥാനം കണ്ടെത്തുന്നതു കൊണ്ടു തന്നെ.ക്യൂബയിലെ മരണാനന്തര ശേഷക്രിയകള്‍,കമ്മ്യൂണിസ്റ്റ് ഭരണം വന്നതോടുകൂടി സൗജന്യമായി സര്‍ക്കാര്‍ ചിലവില്‍ ഏറ്റെടുക്കകയുണ്ടായി. അപ്രകാരം ഹവാനയില്‍ കണ്ട ഒരു കല്ലറ പെട്ടന്ന് എന്‍െറ ഓര്‍മ്മയിലേക്കു വന്നു.അകാല ചരമമടഞ്ഞ ''അമീലിയ'' എന്ന ഇരുപത്തിമൂന്നുകാരി യുവതിയുടെ കല്ലറ.ആ കല്ലറയോട് ചേര്‍ന്ന് യുവതിയായ ഒരമ്മ കഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന മനോഹരമായ ഒരു വെണ്ണക്കല്‍ ശില്പ്പം,ആരയുംആകര്‍ഷിക്കുംല്‍സ്‌നേഹിന്‍െറയും,പ്രത്യാശയുടെയും അടയാളവും,അത്ഭുതവും എന്ന് അടയാളപ്പെടുത്തുന്ന "ല മിലഗ്രോസ'' എന്ന നാമധേയത്തില്‍ ആ ശവകുടീരം നിലകൊള്ളുന്നു.
ഞങ്ങളുടെ ഗൈഡായ യുവതി,ആ ശവകുടീരത്തെ ചൂണ്ടി പറഞ്ഞു:

ഇതൊരു വിശുദ്ധയുടെ ശവകുടീരമാണന്നാണ് പരക്കെ സംസാരം. പലര്‍ക്കും അതഭുതങ്ങള്‍ സിദ്ധിച്ചിട്ടുണ്ട്.ഏറിയ കൂറും സ്ത്രീകളാണ് ഇവിടെ അത്ഭുതം തേടിഎത്തുന്നത്,സന്താന സൗഭാഗ്യത്തിനു വേണ്ടി, സുഖ പ്രസവത്തിനു വേണ്ടി,സ്ത്രീ സംബന്ധമായ എല്ലാ അസുഖങ്ങളില്‍ നിന്നും മുക്തി നേടുന്നതിനു വേണ്ടി.അപ്പോള്‍ ഞാന്‍ ഗ്രീക്കു മിത്തോളജിയിലെ ''ഹേസ്റ്റിയ'' ദേവിയെ ഓര്‍ത്തു.എല്­താ പുരാതന ജൗജിപ്റ്റിയന്‍ കുടുംബത്തിന്‍െറ നടുമുറ്റത്ത്''ഹേസ്റ്റയ'' ദേവിയ പ്രതിഷ്ഠിച്‌ നിരുന്നു,പ്രസവത്തിന്‍നയും, ശിശുപരിപാലനത്തിന്‍െയും ദേവി എന്ന
നിലയില്‍!

ഗൈഡ് തുടര്‍ന്നു: അമീലിയായുടെ പിന്നില്‍ ഒരു കഥയുണ്ട്.ഇരുപതാം നൂറ്റാണ്ടിന്‍െറ ആരംഭത്തില്‍ നടന്ന ഒരു കഥ. അമീലിയ ഗര്‍ഭം ധരിച്ച്്,പ്രീഎക്‌ളാംസിയായി അകാലത്തില്‍ മരണമടഞ്ഞു.അവള്‍ പ്രസവിച്ച ആണ്‍കുട്ടിയും മരണപ്പെട്ട് ചാപിള്ളയായിട്ടാണ് പുറത്തു വന്നത്. അമ്മയേയും,കുഞ്ഞിനെയും ഒരേ കല്ലറയില്‍ അടക്കി.സ്‌നേഹനിധിയായ ഭര്‍ത്താവ് ആ കല്­തറ നിത്യവും സന്ദര്‍ശിച്ചു,പുഷ്പഹാരം ചാര്‍ത്തി മെഴുകുതിരി കത്തിച്‌­ന് പ്രാര്‍ത്ഥിച്‌­ന് മൂന്നു തവണ കല്­തറയില്‍ കൊട്ടി ''അമിലിയാ'' എന്നു വിളിച്ചുണര്‍ത്തുന്ന പതിവുണ്ടായിരുന്നു.ഒരിക്കല്‍ അവന്‍ ഒരശരീരി കേട്ടു:" ഹോസെ വിന്‍സന്‍റ ്,പ്രിയനെ,ഞങ്ങള്‍ സുഖമായിരിക്കന്നു,അങ്ങയുടെ പ്രിയ പുത്രന്‍ എന്നോടൊപ്പം തന്നെയുണ്ട്!

ആ വെളിപാടിനു ശേഷം,ഭര്‍ത്താവായ ഹോസയും,ബന്ധുക്കളും സര്‍ക്കാരിന്‍െറ അനുമതിയോടെ ആ കല്ലറ തുറന്നു നോക്കി.അത്ഭുതം! അമീലിയായുടെ അഴുകാത്ത ജഢത്തിനു മീതെ മാറത്ത് പറ്റിചേര്‍ന്നു
കിടക്കുന്ന ഓമന പുത്രന്‍,എിറിാവരും ആശ്ചര്യപ്പെട്ടു. ''ഇതെങ്ങനെ സംഭവിച്‌­നു,മരിച്‌­ന ആണ്‍ശിശുവിനെ അമീലയായുടെ വലത്തെ പാര്‍ശ്വ ഭാഗത്തായിരുന്നു അടക്കിയിരുന്നത്.എങ്ങനെ കഞ്ഞ് അമ്മയുടെ മാറത്ത് അമ്മ കെട്ടിപുണര്‍ന്ന സ്ഥിതിയില്‍ എത്തി.അത്ഭുതം തന്നെ. ആ അത്ഭുത വാര്‍ത്തയെ തുടര്‍ന്ന് ഭക്തജനങ്ങളുടെ തിരക്കായി.വീണ്ടും കല്ലറ മോഡിയില്‍ പുതുക്കി പണിതു.ആയിരത്തി തൊള്ളായിരത്തി പതിനാലില്‍ ,ആ അത്ുഭത വാര്‍ത്ത കേട്ട് ആവേശമുണര്‍ന്ന ക്യൂബിലെ വിശ്വവിഖ്യാത ശില്പ്പി, ല മിലഗ്രോസ, ആ കല്­തറയാട് ചേര്‍ന്ന് വെണ്ണക്കല്­തില്‍ ഒരു ശില്പ്പം കൊത്തി,യുവതിയായ മാതാവ്, മാറത്തു ചേര്‍ത്തു പിടിച്‌­നു നില്‍ക്കുന്ന ഒരു നവജാത ശിശുവുമായി!

അവിടെ പുഷ്പ്പാര്‍ച്ചന നടത്തുകയും,മെഴുകുതിരി കത്തിക്കുകയും ചെയ്‌­നുന്ന ചിലരെ ഞങ്ങള്‍ കണ്ടു.അവിടെ ഒരു കറുത്ത സ്ത്രീ വിരലുകള്‍ക്കിടയില്‍ പുകയുന്ന ഒരു ക്യൂബന്‍
സിഗാറുമായി എന്തൊക്കയോ പിറുപിറുത്തു കൊണ്ട് കല്­തറയില്‍ തൊട്ടുമുത്തി പുറം തിരിയാതെ തപ്പി തപ്പി പുറകിലേക്ക് നടക്കുന്നു.

ഞങ്ങളുടെ ഗൈഡ് വീണ്ടു പറഞ്ഞു: ഇങ്ങനെ ഒരു വിശ്വാസം ഇവിടെ പരക്കെയുണ്ട്. ഈ കല്­തറയെ തൊട്ട് പുറകോട്ട് നടന്നു പ്രാര്‍ത്ഥിച്‌­നാല്‍ ഉദ്ദിഷ്ടകാര്യഫലപ്രാപ്തി ഉണ്ടാകുമെത്രെ.അതുകൊണ്ടാണ് ധാരാളം പേര്‍ ആ അത്ഭുതസിദ്ധിയുള്ള മരിച്‌­ന ആത്മാവിനോട് പ്രാര്‍ത്ഥിക്കുന്നത്.

കാക്കയെ ഛര്‍ദ്ദിച്ച കഥ കേള്‍ക്കും പോലെ,അതു കേട്ട ഞങ്ങളുടെ ഭാര്യമാര്‍ക്കും അങ്ങനെ ഒക്കെ ഒരു മോഹമുണ്ടോ എന്ന് അവരുടെ നിപ്പും,മട്ടും,കല്­തറയെ ചുറ്റിയുള്ള നടപ്പും കണ്ടപ്പോള്‍
തോന്നാതിരുന്നില്­ത.അല്­തങ്കിലും അത്ഭുതങ്ങള്‍ക്കു വേണ്ടി ആരിലും മുമ്പ് കൈനീട്ടുന്നവര്‍ നമ്മുടെ നാരിമാരായിരിക്കല്ലേ എന്നുപോലും ചിന്തിച്ചു പോയി.

ഞങ്ങള്‍ സാന്‍റ്റിയാഗോയില്‍ പ്രസിദ്ധമായ ഒരു ശവകുടീരം സന്ദര്‍ശിച്ചു.ചാരനിറമുള്ളമാര്‍ബിള്‍കല്ല്. ചീകിമിനുസപ്പെടുത്തിയ ഒരു ചെറിയ പിരമിഡ്,അത് ആരോഹണ ക്രമത്തില്‍ അടുക്കി
വെച്ച സമചതുരങ്ങക്കുള്ളില്‍ ഉറപ്പിച്‌­നിരിക്കുന്നു.അതില്‍ രണ്ടു പേരുകള്‍ ആലേഖനം ചെയ്തിരിക്കുന്നു.''എമിലിയോ ബക്കാര്‍ഡി,ഭാര്യ എല്‍വീറ ബക്കാര്‍ഡി''!

ആരായിരുന്നു,എമിലിയോ ബക്കാര്‍ഡില്‍ആ പേരു കേള്‍ക്കാത്തവര്‍ വിരളമാകാം. ലോകപ്രസിദ്ധമായ''ബക്കാര്‍ഡി'',എന്ന വൈറ്റ് റമ്മിന്‍െറ സ്ഥാപകന്‍,ഉടമല്‍.ക്യൂബയിലെ എല്­താ കൊക്ക്‌ടെയലുകളുടെയും പ്രധാന മേമ്പടി,ബക്കാര്‍ഡി തന്നെ.മദ്യപന്മാരും,മദ്യവും ഉള്ളടത്തോളം കാലം ഈ നാമം എന്നും നിലനില്‍ക്കും.ആയിരത്തി എണ്ണൂറ്റി അറുപത്തി രണ്ടില്‍ ബക്കാര്‍ഡി ഡിസ്റ്റിലിങ് കമ്പിനി ,അദ്ദേഹത്തിന്‍െറ പിതാവും വ്യവസായിയായ ഫകുണ്ടോ ബക്കാര്‍ഡിയാണ് തുടക്കമിട്ടത്.എന്നാല്‍ പ്രതിസന്ധികളെ അതിജീവിച്‌­ന് ആഗോള മദ്യപദാര്‍ത്ഥമായി ലോകവിപണി യിലെത്തിച്ചത് എമിലിയോ ബക്കാര്‍ഡിയും അദ്ദേഹത്തിന്‍െറ കുടുംബാംഗങ്ങളുമാണ്. എമിലിയോ,രാഷ്ട്രീയ മിമാംസകന്‍ ,എഴുത്തുകാരന്‍,സാന്‍റ്റിയാഗോ നഗരസഭാദ്ധ്യക്ഷന്‍,വ്യവസായി എന്നീ നിലകളില്‍ ക്യൂബയുടെ മുഖ്യധാര ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

മറ്റൊരു ശവകുടീരം,ഹോസെ മാര്‍ട്ടിയുടെതാണ്.പതിനെട്ടാം നൂറ്റാണ്ടില്‍ഊറ്റം കൊണ്ട വിപ്ലവവീര്യത്തിന്‍െറ കരുത്തു പേറി നില്‍ക്കുന്ന ശവകുടീരം.ആഗ്രയിലെ ടാജ്മഹാ
ള്‍,അനശ്വരതയിലേക്ക് കണ്ണു ചിമ്മി നില്‍ക്കും പോലെ,അല്­തങ്കില്‍ ഈജിപ്റ്റിലെ മരണമില്­താത്തവരുടെ താഴ്‌വരയില്‍ അനേകായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ഫറവോമാരുടെ മമ്മികള്‍ അനശ്വരത തേടും പോലെ ആ ശവകുടീരം സഞ്ചാരികള്‍ക്കു മുമ്പില്‍ അത്ഭുതം കൂറി നില്‍ക്കുന്നു.വൃത്താകാരമായ മാര്‍ബിള്‍ തളത്തിന്‍െറ മദ്ധ്യത്തില്‍ ഹോസെ മാര്‍ട്ടിയുടെ ഭൗതിക ശരീരം അടക്കം യെ്ത പേടകം ക്യൂബന്‍ പതാകയില്‍ പെതിഞ്ഞു സൂക്ഷിക്കുന്ന കാഴ്ച,മുകള്‍തട്ടിലെ വൃത്താകാരമായ ബാല്‍ക്കണിയില്‍ നിന്നു കാണാം.അത് ഷഡ് മുഖങ്ങളുള്ള ഗോപുരത്തിനുള്ളിലാണ്.ഗോപുരത്തിനു ചുറ്റിലും മാര്‍ബിള്‍ കല്­തുകളില്‍ ചെത്തി ഒരുക്കിയ ശില്പ്പങ്ങള്‍,ആ സ്മാരകത്തെ അത്യന്തം ചേതോഹരമാക്കുന്നു. ഗോപുരത്തിന്‍െറ നിര്‍മ്മാണം സദാ സൂര്യപ്രകാശം അവിടെ എത്തത്തക്ക
വിധമാണ്. ഗോപുരത്തിനഭിമുഖമായി അല്പ്പം അകലെ സദാ എരിഞ്ഞു നില്‍ക്കുന്ന കെടാവിളക്ക്കത്തി നില്‍ക്കുന്നു,നിത്യയുടെ പ്രകാശം പോലെ.

അവിടത്തെ മറ്റൊരു കാഴ്ച,നിത്യതയിലമര്‍ന്ന ക്യൂബന്‍ ദേശീയ വീരനായകനായ ഹോസെ മാര്‍ട്ടിക്ക് അര്‍പ്പിക്കുന്ന ആദരാജ്ഞലിയാണ്.ഓരോ അര മണിക്കൂര്‍ ഇടവിട്ട് മുഴങ്ങുന്ന മണിനാദം,അതേ തുടര്‍ന്ന് അതിനടുത്ത ചെറിയ പട്ടാള താവളത്തില്‍ നിന്ന് മാര്‍ച്‌­നു ചെയ്തു വരുന്ന ചെറുസൈന്യം.അവര്‍ പട്ടാള ബാന്‍ഡുകളോടെ മാര്‍ച്‌­ന് ചെയ്ത് ശവകുടീര കവാടത്തിലെ ത്തി
അഭിവാദ്യങ്ങള്‍ അര്‍പ്പിച്‌­ന്,അതേ താളത്തില്‍ മടങ്ങി പോകുന്നു.

ലോകത്തെവിടയോ കാണാത്ത ''പേട്രിയോട്ടിസം'',നമ്മെ അത്ഭുതപ്പെടുത്തുന്നു.മണ്‍മറഞ്ഞു പോയ രാജ്യസ്‌നേഹികളെ,സ്വരാജ്യത്തിന്‍െറ സ്വാതന്ത്രത്തിനു വേണ്ടി അടരാടിയധീരസമരസേനാനികളെ ഇതു പോലെ സ്മരിച്‌­നാരാധിക്കുന്ന ഒരു രാജ്യം വേറെ എവിടെ എങ്കിലും
ഉണ്ടെന്നത് സംശയം തന്നെ. വയലാറിനെപോലെ,ഒഎന്‍വിയെപോലെ വിപ്­തവ കവിയും,കലകാരനുംപത്ര പ്രവര്‍ത്തകനുമായ ഹോസെ മര്‍ട്ടിയുടെ ജീവിതം ഊതിക്കാച്‌­നി എടുത്ത പൊന്നുപോലെ ക്യൂബന്‍ വിപ്ല ചരിത്രത്തില്‍ ഇന്നും പ്രകാശം വര്‍ഷിച്‌­ന് കത്തിയെരിഞ്ഞു നില്‍ക്കുന്നു.

ഒന്നു കൂടി പറയട്ടെ,ആരായിരുന്നു,ക്യൂബന്‍ ദേശിയ ചരിത്ര ഇതിഹാസമായിരുന്ന ജോസെ മാര്‍ട്ടില്‍പതിനെട്ടാം നൂറ്റാണ്ടില്‍,സ്‌പെയിനില്‍ നിന്നു കുടിയേറിയ ഒരു ദരിദ്രന്‍െറ മകനായിരുന്നു.ക്യൂബയിലെ ഹവാനയില്‍ നിന്ന് സ്വന്തം മാതൃരാജ്യമായ സ്‌പെയിനെതിരെ,ക്യൂബന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തിയ വിപ1വകാരി,വിപ1വ കവതകളെഴുതി കുടിയേറ്റക്കാര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന വിപ1വകവി,സ്‌പെയിനിലെ ഫ്യൂഡല്‍ വ്യവസ്തിതിക്കും ,കൊളോണിയലിസ അടിമത്വത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ പത്രപ്രവര്‍ത്തകന്‍,സ്വാതന്ത്ര്യ സമര സേനാനി!

ഫോട്ടാഗ്രാഫി: ശശികുമാര്‍.
 ക്യൂബ (സഞ്ചാരികളുടെ പറുദീസ- യാത്ര 11: ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക