Image

ജെഫ്‌നിയുടെ പ്രകാശ പുര്‍ണമായ ജീവിതത്തിന്റെ ഓര്‍മ്മകളില്‍ മെഴുകു തിരികള്‍ തെളിഞ്ഞു

Published on 19 October, 2016
ജെഫ്‌നിയുടെ പ്രകാശ പുര്‍ണമായ ജീവിതത്തിന്റെ ഓര്‍മ്മകളില്‍ മെഴുകു തിരികള്‍ തെളിഞ്ഞു
ജെഫ്‌നിയുടെ പ്രകാശ പുര്‍ണമായ ജീവിതത്തിന്റെ ഓര്‍മ്മകളില്‍ മെഴുകു തിരികള്‍ തെളിഞ്ഞു
സ്റ്റോര്‍സ്, കണക്ടിക്കട്ട്: മഹാ വ്യസനത്തിലൂടെ കടന്നു പോകുമ്പോള്‍ ചുറ്റുപാടിലും നിന്നുയരുന്ന സ്‌നേഹപ്രവാഹം തങ്ങള്‍ക്ക് കരുത്തു പകരുന്നതായി ജെഫ്‌നിചെമ്മരപ്പള്ളിയുടെബന്ധു മിത്രാദികള്‍ അനുസ്മരിച്ചു. ജെഫ്‌നി (19) വിദ്യാര്‍ഥിയായിരുന്ന യൂണിവേഴ്‌സിറ്റി ഓഫ് കണക്ടിക്കട്ട്-സ്റ്റോര്‍സ് കാമ്പസില്‍ നടന്ന കാന്‍ഡില്‍ ലൈറ്റ് വിജില്‍, പ്രകാശം പരത്തി കടന്നു പോയ ഒരു കൊച്ചു ജീവിതത്തിന്റെ അനുസ്മരണമായി.

ആയിരത്തില്പരം സഹപാഠികളും അധ്യാപകരും ബന്ധുമിത്രാദികളും പങ്കെടുത്തു.
ജെഫ്‌നിയുടെ മന്ദഹസിക്കുന്ന ചിത്രത്തിനു താഴെ ആദ്യത്തെ കാന്‍ഡില്‍ ജെഫ്‌നിയുടെ മാതാപിതാക്കളായ ഏബ്രഹാമും (സിബി) അമ്മ ഷൈനിയും തെളിയിച്ചു.

ഇതിലും വലിയ ദുഖം ഉണ്ടാവാനില്ലെന്നു അമ്മ ഷൈനി പറഞ്ഞു. ഇത് അതിജീവിക്കാന്‍ കഴിയുമെന്ന് കരുതിയതല്ല. അതിനുള്ള ധൈര്യം ദൈവം തരുന്നു. അതിനു പുറമെ എല്ലായിടത്തുനിന്നും ലഭിക്കുന്ന സ്‌നേഹവും ജെഫ്‌നിയെപറ്റിയുള്ള നല്ല ഓര്‍മ്മകളും സാന്ത്വനമായി മാറുന്നു.

കാമ്പസില്‍ താമസിച്ചിരുന്ന ജെഫ്‌നി ശനിയാഴ്ച രാത്രിയാണു കാമ്പസിലെ തന്നെ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഓടിച്ച എസ്.യു.വിയുടെ അടിയില്‍ പെട്ട് മരിച്ചത്.

ഈ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം കിട്ടിയപ്പോഴും റെസിഡന്റ് അസിസ്റ്റാന്റായി നിയമിച്ചപ്പോഴുമാണു ജെഫ്‌നി ഏറ്റവും സന്തോഷിച്ചത് എന്ന് സഹോദരി ജെന്നി അനുസ്മരിച്ചു.

ജെഫ്‌നി എന്റെ ഏറ്റവും വലിയ സുഹ്രുത്തും സഹോദരിയുമായിരുന്നു. ഒരിക്കല്‍ കൂടി ജെഫ്‌നിയുടെ ചിരി കാണാന്‍ എന്ത് ത്യാഗം ചെയ്യാനും മടിയില്ല. തങ്ങള്‍ ഒരുമിച്ച് കഴിഞ്ഞ സമയം തീര്‍ത്തും കുറവായിരുന്നുവെന്നു ഇപ്പോള്‍ മനസിലാകുന്നു- സഹപാഠി ഷാരന്‍ തോമസ് പറഞ്ഞു.

ജെഫ്‌നിയെപ്പറ്റി ഏതാനും വാക്കുകളില്‍ എങ്ങനെ വിശേഷിപ്പിക്കാനാവുമെന്നു കസിന്‍ അതുല്‍ സാജന്‍ ചോദിച്ചു. അതിനു ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും വേണം. അത്രയധികം നന്മകള്‍ ജെഫ്‌നിക്കുണ്ടായിരുന്നു.
വിഷമകരമായ അവസരങ്ങളിലും കുടുംബത്തില്‍ ജെഫ്‌നി പ്രകാശംചൊരിഞ്ഞു.

ജെഫ്‌നിയുടെ ഓര്‍മ്മക്കായി കാമ്പസിലെ ഒരു കല്ല് സുഹ്രുത്തുക്കള്‍ പെയിന്റ് ചെയ്തു. സ്വര്‍ഗത്തിനു ഒരു മാലാഖയെ കൂടി കിട്ടി എന്ന അതില്‍ എഴുതി. മരണ കാരണത്തെപറ്റിയൊന്നും വിജിലില്‍ ആരും പരാമര്‍ശിക്കുകയുണ്ടായില്ല.

ജെഫ്‌നിയുടെ അന്ത്യത്തെപറ്റിയുള്ള പോലീസ് വിവരണം കുടുംബം അംഗീകരിക്കുന്നില്ല. ശനിയാഴ്ച രാത്രി 12:30നു ജെഫ്‌നി ഒരു കസിനുമായി സ്‌നാപ്ചാറ്റില്‍ സംസാരിച്ചു. 1:15-നു വാഹനം കയറി മരിച്ചു എന്നു പോലീസ് പറയുന്നു. 

ഹോസ്റ്റലിനു സമീപമാണു ഫയര്‍ സ്റ്റേഷന്‍ കേന്ദ്രം. അവിടെ വാതിലില്‍ ചാരി ഇരുന്ന ജെഫ്‌നി വാതില്‍ പെട്ടെന്നു തുറന്നപ്പോള്‍ പുറകോട്ടു മറിഞ്ഞു വീഴുകയും ഫയര്‍ ഓഫീസര്‍ മുന്നോട്ട് എടുത്ത വാഹനത്തിനടിയില്‍ പെട്ട് മരിക്കുകയും ചെയ്തു എന്നാണു പറയുന്നത്. വാഹനം ഓടിച്ച ഓഫീസര്‍ അത് അറിഞ്ഞില്ലത്രെ. പുലര്‍ച്ചെ രണ്ടേമുക്കാലോടെ തിരിച്ചു വരുമ്പോഴാണത്രെമ്രുതദേഹം കണ്ടത്.
സത്യം സുഖകര്‍മായിരിക്കില്ല, പക്ഷെ ഞങ്ങള്‍ക്കതറിയണം- ജെഫ്‌നിയുടെ മാതാവ് പറഞ്ഞു.

സംഭവത്തെപറ്റിയുള്ള വിവരണം വിശ്വസിക്കാനാവുന്നതല്ല എന്നു ജെഫ്‌നിയുടെ സുഹ്രുത്ത് അഞ്ജലി ഗാന്ധി ചൂണ്ടിക്കാട്ടി
ജെഫ്‌നിയുടെ പ്രകാശ പുര്‍ണമായ ജീവിതത്തിന്റെ ഓര്‍മ്മകളില്‍ മെഴുകു തിരികള്‍ തെളിഞ്ഞുജെഫ്‌നിയുടെ പ്രകാശ പുര്‍ണമായ ജീവിതത്തിന്റെ ഓര്‍മ്മകളില്‍ മെഴുകു തിരികള്‍ തെളിഞ്ഞുജെഫ്‌നിയുടെ പ്രകാശ പുര്‍ണമായ ജീവിതത്തിന്റെ ഓര്‍മ്മകളില്‍ മെഴുകു തിരികള്‍ തെളിഞ്ഞുജെഫ്‌നിയുടെ പ്രകാശ പുര്‍ണമായ ജീവിതത്തിന്റെ ഓര്‍മ്മകളില്‍ മെഴുകു തിരികള്‍ തെളിഞ്ഞുജെഫ്‌നിയുടെ പ്രകാശ പുര്‍ണമായ ജീവിതത്തിന്റെ ഓര്‍മ്മകളില്‍ മെഴുകു തിരികള്‍ തെളിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക