അജിത്ത് നായകനാകുന്ന 'തല 57' ല്‍ വിവേക് ഓബ്‌റോയി വില്ലന്‍. വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും ശിവയും ഒന്നിക്കുന്ന ചിത്രമാണിത്. അജിത്തിന്റെ 57ാം ചിത്രമായതിലാണ് 'തല 57' എന്ന് വിളിപേര്. ചിത്രത്തിന്റെ യഥാര്‍ത്ഥ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അഭിഷേക് ബച്ചന്‍, അരവിന്ദ് സ്വാമി, സുദീപ് തുടങ്ങിയവരെയാണ് ആദ്യം വില്ലന്‍ വേഷത്തില്‍ പരിഗണിച്ചിരുന്നത്. പിന്നീടാണ് വിവേകിനെ സമീപിക്കുന്നത്.ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ വിവേക് സമ്മതിച്ചതായി ചിത്രത്തിനോടടുത്ത വൃത്തങ്ങള്‍ പറയുന്നു. ഹൃത്വിക് റോഷന്‍ നായകനായ ക്രിഷ് 3 എന്ന ചിത്രത്തിലാണ് വിവേക് അവസാനമായി വില്ലന്‍ വേഷത്തിലെത്തിയത്.