Image

ബോയിംഗ് ബോയിംഗ് ഒക്ടോബര്‍ 28, 30, നവംബര്‍ നാല്, അഞ്ച് തീയതികളില്‍

Published on 20 October, 2016
ബോയിംഗ് ബോയിംഗ് ഒക്ടോബര്‍ 28, 30, നവംബര്‍ നാല്, അഞ്ച് തീയതികളില്‍

  
മെല്‍ബണ്‍: കേരളത്തിലെ പ്രമുഖ കലാതാരങ്ങളെല്ലാം ഒന്നിക്കുന്ന ആഘോഷരാവിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ നയിക്കുന്ന ‘ബോയിംഗ് ബോയിംഗ്’ എന്ന സംഗീത, നൃത്ത, ഹാസ്യ പരിപാടിക്കായി ഒട്ടുമിക്ക പ്രവാസി മലയാളികളും തയാറായിക്കഴിഞ്ഞു. 

ഒക്ടോബര്‍ 28ന് (വെള്ളി) വൈകുന്നേരം 6.30ന് കെന്നഡി ബാപ്റ്റിസ്റ്റ് കോളജ് ഹാളിലും 30ന് (ഞായര്‍) വൈകുന്നേരം 5.30ന് മെല്‍ബണ്‍ കിംഗ്സ്റ്റണ്‍ സിറ്റി ഹാളിലും നവംബര്‍ നാലിന് വൈകുന്നേരം 5.30ന് അഡ്‌ലെയ്ഡ് ക്രിസ്ത്യന്‍ ഫാമിലി സെന്ററിലും അഞ്ചിന് വൈകുന്നേരം ആറിന് സിഡ്‌നി  UNSW സയന്‍സ് തിയറ്ററിലുമാണ് ഷോ അരങ്ങേറുക.

വിനീതിനെ കൂടാതെ മിയ ജോര്‍ജ്, ഷംന കാസിം, ഷാന്‍ റഹ്മാന്‍, അരുണ്‍ ഗോപന്‍, കാവ്യ അജിത് തുടങ്ങിയ ഗായകരും ഡാന്‍സര്‍ പ്രണവ് ശശിധരനും കോമഡി രാജാക്കന്മാരായ പാഷാണം ഷാജി, നോബി, ഷാജു ശ്രീധര്‍, പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവരാണ് സംഘത്തിലുള്ളത്.

തിരക്കഥാകൃത്തും നടനുമായ രഞ്ജിപണിക്കരുടെ മകനായ നിഖില്‍ രഞ്ജിപണിക്കരാണ് ഷോയുടെ നിര്‍മാതാവ്. ജോക് ആന്‍ഡ് ജില്‍ എന്ന ഷോയിലൂടെ സുപരിചിതനായ ശ്യാം സച്ചിത് തന്നെയാണ് ഈ ഷോയുടെയും സംവിധായകന്‍. ഓസിവുഡ് ഇവന്റ്‌സ് ആണ് പരിപാടിയുടെ ഓസ്‌ട്രേലിയയിലെ സംഘാടകര്‍. സ്വീറ്റ് ചില്ലിസ് ഇവന്റ്‌സ് ആണ് പെര്‍ത്തില്‍ ഷോ എത്തിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ടു മലയാളക്കരയെ പിടിച്ചുകുലുക്കിയ ഫ്‌ളവേഴ്‌സ് ടിവിയാണ് പ്രമുഖ മീഡിയ പാര്‍ട്ണര്‍. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യുവാന്‍ www.aussiewoodevents.com.auഎന്ന സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: 0470 293 581, 0410 797 607.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക