Image

ഫൊക്കാനാ ജീവകാരുണ്യ ,വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും:ജോയ് ഇട്ടന്‍

Published on 20 October, 2016
ഫൊക്കാനാ ജീവകാരുണ്യ ,വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും:ജോയ് ഇട്ടന്‍
അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫൊക്കാനാ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജീവകാരുണ്യ ,വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും ഫൊക്കാനാ എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ ഈ മലയാളിയോട് പറഞ്ഞു.ഫിലാഡല്‍ഫിയയില്‍ നടന്ന ഫൊക്കാനാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടി ഫൊക്കാനയുടെ സ്റ്റാര്‍ ആയ നേതാവുകൂടിയാണ് ജോയ് ഇട്ടന്‍.

ചോദ്യംഏറ്റവും കൂടുതല്‍ ഭൂരിപക്ഷം വാങ്ങി വിജയിച്ച ഫൊക്കാനയുടെ സ്റ്റാര്‍ ആയി മാറിയല്ലോ?കാനഡായില്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നു എങ്കില്‍ ഭൂരിപക്ഷം കുറയുമായിരുന്നോ കുറയുമായിരുന്നോ?

ഉത്തരംസംശയമെന്താ,കൂടുമായിരുന്നു.അതിനു കാരണം ഉണ്ട്.അമേരിക്കയില്‍ വന്നിട്ട് എത്രയോ വര്‍ഷങ്ങള്‍ ആയി.സംഘടനാപരമായോ,രാഷ്ട്രീയമായോ,മതപരമായോ,ജാതിപരമായോ ഒന്നും ഒരു വിവാദത്തിനും പോകാത്ത ഒരാളാണ് ഞാന്‍.പക്ഷെ എവിടെ ആയാലും ഏറ്റെടുക്കുന്ന ജോലികള്‍ ആത്മാര്‍ത്ഥമായി ചെയ്യാറുണ്ട്. അതിനു ലഭിക്കുന്ന അംഗീകാരമായി മാത്രമേ ഞാന്‍ ഇതിനെ കാണുകയുള്ളു.എന്നെ അറിയാവുന്ന ഏതൊരാള്‍ക്കും അറിയാം ഔന്നത്യത്തില്‍ അഹങ്കരിക്കുന്ന ഒരാളല്ല ഞാന്‍ എന്ന്.ഒരു സാംസ്‌കാരിക പ്രവര്‍ത്തകനും അങ്ങനെ ആകാന്‍ പറ്റില്ല .ഫൊക്കാനാ കാനഡായില്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നു എങ്കില്‍ ഫിലാഡല്‍ഫിയയില്‍ ഉള്ളതിനേക്കാള്‍ ഡെലിഗേറ്റ് ഉണ്ടായിരുന്നു.അത്രേയുള്ളു.ജയം ഞങ്ങളുടെ ടീമിനാണെന്നു നേരത്തെ ഉറപ്പിച്ചതായിരുന്നു.പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടാണ്

ചോദ്യംഅപ്പപ്പോള്‍ ഇനിയും ഫൊക്കാനയില്‍ പടലപ്പിണക്കങ്ങള്‍ ഉണ്ടാകില്ലന്നാണോ?

ഉത്തരംപണ്ടും അങ്ങനെ ഇല്ല.ചില അഭിപ്രായവ്യത്യാസങ്ങള്‍.അങ്ങനെ ഒന്ന് ഉണ്ടായിരുന്നു എങ്കില്‍ ഞങ്ങളുടെ ടീമിനായിരിക്കണമല്ലോ തോല്‍വി ഉണ്ടാകേണ്ടത് .ഒരു സംഘടനാ ആകുമ്പോള്‍ ഇതൊക്കെ സാധാരണയാണ്.അത് സംഘടനയുടെ പ്രവര്‍ത്തന പഥത്തില്‍ വരുമ്പോള്‍ എല്ലാം മാറും.ഫൊക്കാന മുമ്പത്തേതിനേക്കാള്‍ മികച്ച രീതിയില്‍ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന ആയി മാറും

ചോദ്യംഈമലയാളിയില്‍ തന്നെ ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതിയെ കുറിച്ച് താങ്കള്‍ ഒരു പരാമര്‍ശം നടത്തിയിരുന്നു.ഇപ്പോള്‍ ഉള്ള രീതിയില്‍ നിന്നൊരു മാറ്റം.വിശദീകരിക്കാമോ?

ഉത്തരംഅത് എന്റെ വ്യക്തിപരമായ അഭിപ്രായം ആയിരുന്നു.ഭാഷയ്‌ക്കൊരു ഡോളര്‍ ആരംഭിച്ച സമയത്തു കേരളത്തിലെ 3 യൂണിവേഴ്‌സിറ്റിയില്‍ നിന്നും മലയാളം എം എ യ്ക്ക് റാങ്ക് വാങ്ങുന്ന കുട്ടികള്‍ക്ക് 1000ീ രൂപാ വീതം നല്‍കുന്ന ഒരു പദ്ധതി ആയിരുന്നു.എന്നാല്‍ ഇപ്പോള്‍ കേരളം യൂണിവേഴ്‌സിറ്റിയില്‍ ഡോക്റ്ററേറ്റു നേടുവാന്‍ വേണ്ടി പഠിക്കുന്ന ഗവേഷണ വിദ്യാര്‍ത്ഥിയുടെ മികച്ച പ്രബന്ധത്തിനു 50000 രൂപാ നല്‍കുന്നു.എന്നാല്‍ വ്യക്തിപരമായി എനിക്ക് ഇതിനോട് യോജിപ്പില്ല .ഗവേഷണത്തിന് യോഗ്യത നേടുന്ന ഏതു വിദ്യാര്‍ത്ഥിക്കും യൂണിവേഴ്‌സിറ്റി മികച്ച ഗ്രാന്റ് മാസം തോറും നല്‍കാറുണ്ട്.അത് നല്ലൊരു തുകയുടെന്നാണ് എന്റെ വിശ്വാസം.അതുകൊണ്ടു മുന്പുള്ളതുപോലെ മലയാളം എം എ യ്ക്ക് ഒന്നാം റാങ്ക് വാങ്ങുന്ന കേരളത്തിലെ എല്ലാ യുണിവേഴ്‌സിറ്റിയിലെയും കുട്ടികള്‍ക്ക് പുരസ്‌കാരം നല്‍കുക.അത് ഓരോ കേരളാ കണ്‍വന്‍ഷന്‍ നടക്കുന്ന സമയത്തു കൊടുക്കുവാന്‍ പറ്റിയാല്‍ അങ്ങനെ കൊടുക്കുക.ഭാഷയ്‌ക്കൊരു ഡോളര്‍ ചടങ്ങു് മാറി മാറി കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നടത്തുക.അതാകുമ്പോള്‍ കേരളത്തിന്റെ എല്ലാ മേഖലയിലും ഭാഷയ്‌ക്കൊരു ഡോളര്‍ എന്ന അക്ഷരപുണ്യം കടന്നു ചെല്ലും .ഇത് എന്റെ വ്യക്തിപരമായ അഭിപ്രയം ആണ് .

ചോദ്യംഫൊക്കാന മുന്‍പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു .എന്നാല്‍ ഇപ്പോള്‍ വീല്‍ ചെയര്‍ നല്‍കുന്ന ചെറിയ പദ്ധതികളിലേക്കു ഒടുങ്ങുന്നു.അതിനൊരു മാറ്റം ഈ കമ്മിറ്റി ചയ്യുമോ?

ഉത്തരംതീര്‍ച്ചയായും ചെയ്യും.സഹായം ചെറുതായാലും വലുതായാലും ജനങ്ങളില്‍ എത്തുന്നുണ്ടോ എന്നാണ് ഫൊക്കാന നോക്കുന്നത്.ഫോമയുടെ മുന്‍ കമ്മിറ്റി നടപ്പിലാക്കിയ കാന്‍സര്‍ പ്രോജക്ട് ഈ അടുത്തകാലത്തു അമേരിക്കന്‍ മലയാളികള്‍ക്ക് ആകമാനം അഭിമാനം ഉണ്ടാക്കിയ പ്രോജക്ടായിരുന്നു.ഇതിനൊക്കെ ഒരുകാലത്തു തുടക്കമിട്ടത് ഫൊക്കാന അല്ലേ?.ചെറുപ്പക്കാരുടെ സജീവമായ പ്രവര്‍ത്തനം അതിനുണ്ടായിരുന്നു.അതുകൊണ്ടു കേരളത്തിലെ കാന്‍സര്‍ ബാധിതരായ കുഞ്ഞുങ്ങള്‍ക്ക് വലിയ ആശ്വാസം ആയില്ലേ.അതില്‍ ഞങ്ങള്‍ക്കെല്ലാം സന്തോഷമുണ്ട്.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫോക്കനാ അംഗംങ്ങളെ ഉള്‍പ്പെടുത്തി,ചില പ്രൊഫഷണലുകളെക്കൂടി ഒരു പദ്ധതി മനസിലുണ്ട് .അത് ഫൊക്കാനയുടെ ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കണം എന്നുണ്ട്.ഫൊക്കാന മുമ്പുള്ളതിനേക്കാള്‍ ശക്തമാകുന്നു എന്ന് തന്നെയാണ് എന്റെ വിശ്വാസം.ഇത്തരം കാര്യങ്ങളില്‍ ഒരു വാശിയും,മത്സരവുമൊക്കെ ഉണ്ടാകുമ്പോള്‍ കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്ക് നല്ല സഹായം ലഭിക്കും.അത്രയേ ഞാന്‍ കാണുന്നുള്ളൂ.ജീവിക്കാന്‍ ആര്‍ക്കായാലും പണം വേണം.മറ്റൊരാളെ സഹായിക്കാമെങ്കില്‍ പണം മാത്രം പോരാ മനസും വേണം.ആ മനസു ഫൊക്കാനയ്ക്കു ഉണ്ട്.ഫൊക്കാനയില്‍ സഹായം ന്വേഷിച്ചു വന്ന ഒരാള്‍ക്കും അത് കിട്ടാതെ പോയിട്ടില്ല.

ചോദ്യംഫൊക്കാനയില്‍ ഇപ്പോള്‍ ഉണ്ടായ വിവാദങ്ങളെയും ,മാധവന്‍ ബി നായരുടെ പിന്മാറ്റത്തെയും എങ്ങനെ വിലയിരുത്തുന്നു?

ഉത്തരംഅതൊക്കെ കടന്നു പോയ കാര്യങ്ങള്‍ ആണ്.ഫൊക്കാന വീണ്ടും പിളരുന്നു എന്ന് വരെ പറഞ്ഞു നടന്നവരുണ്ട് .അങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.പിന്നെ മാധവന്‍ നായര്‍ ചെയ്തത് വലിയ ഒരു കാര്യമല്ലേ.ഒരു യഥാര്‍ത്ഥ നേതാവായിനു മാത്രമേ അങ്ങനെ ചെയ്യുവാന്‍ പറ്റു .അദ്ദേഹം മാന്യനായ ഒരു വ്യക്തി ആയതു കൊണ്ടാണ് പരിണിത പ്രജ്ഞനായ തമ്പിച്ചാക്കോയ്ക്ക് വേണ്ടി മത്സരത്തില്‍ നിന്നും മാറിക്കൊടുത്തത്.കാനഡായില്‍ വച്ചും ശ്രീ മാധവന്‍ നായര്‍ മാറിനില്‍ക്കാന്‍ തയാറായിരുന്നു.പക്ഷെ ദൈവ നിശ്ചയം എന്നൊരു കാര്യമുണ്ട്.മാധവന്‍ നായരുടെ പേരില്‍ ചിലര്‍ ഉന്നയിച്ച എല്ലാ അപവാദത്തിന്റെയും മുനയൊടിക്കുവാന്‍ അദ്ദേഹത്തിന്റെ ഒരു തീരുമാനത്തിന് സാധിച്ചു .സത്യം ജനങ്ങള്‍ക്ക് മനസിലായി.

ചോദ്യംഫൊക്കാനയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം ആയിരിക്കും?

ഉത്തരംഉടന്‍ തന്നെ അധികാര കൈമാറ്റം നടക്കും .അതിനുശേഷം പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരു രൂപ രേഖ തയാറാക്കും.അതിന്റെ അടിസ്ഥാനത്തില്‍ ഫൊക്കാന സജീവമായി ജനഹൃദയങ്ങളിലേക്കു കടന്നുചെല്ലും.

ചോദ്യംപുതിയ കമ്മിറ്റിയെ കുറിച്ച്?

ഉത്തരംഞങ്ങള്‍ ഒന്നാണ്.ഒരു മനസും .ആര്‍ജവമുള്ള നേതാക്കള്‍.പ്രവര്‍ത്തിച്ചു പരിചയം ഉള്ളവര്‍.ഫൊക്കാനയ്ക്കു അത് മതി .ഒരു ഹൃദയത്തോടെ മുന്നട്ടുപോകും.തമ്പിച്ചാക്കോ ,ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം നല്‍കുന്ന ഫൊക്കാനയുടെ 201618 കമ്മിറ്റി അമേരിക്കന്‍ മലയാളികള്‍ക്കും കേരളത്തിലെ അശരണരായ ആളുകള്‍ക്കുമൊപ്പം എപ്പോളും ഉണ്ടാകും.അത് ഫൊക്കാന നല്‍കുന്ന ഉറപ്പാണ്. 
ഫൊക്കാനാ ജീവകാരുണ്യ ,വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും:ജോയ് ഇട്ടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക