Image

സുരേഷ് രാജ് ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങി

Published on 19 October, 2016
സുരേഷ് രാജ് ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങി
പാലക്കാട്: സ്റ്റേറ്റ് ചലച്ചിത്ര അവാര്‍ഡ് നേടിയ 'എന്നു നിന്റെ മൊയ്ദീന്‍' ചിത്രത്തിന്റെ നിര്‍മ്മാതാവ് സുരേഷ് രാജ്, മുഖ്യമന്തി പിണറായി വിജയനില്‍ നിന്നു പുരസ്‌കാരം ഏറ്റു വാങ്ങി.

പൊതുവേദിയില്‍ നടന്ന അവാര്‍ഡ് സമ്മേളനത്തില്‍ ജനം ഹര്‍ഷാരവത്തോടെയാണ് 'എന്നു നിന്റെ മൊയ്ദീന്റെ' നിര്‍മാതാവിനെ എതിരേറ്റത്.

ജനമനസുകളില്‍ ചലനമുണ്ടാക്കുന്നവയായിരിക്കണം സിനിമകളെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പഴയകാല ഫിലിം സൊസൈറ്റി സംസ്‌കാരം കേരളത്തില്‍ തിരിച്ചുകൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര ചലച്ചിത്ര മേള തിരുവനന്തപുരത്തിന് പുറമേ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും സംഘടിപ്പിക്കുന്നത് സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. ഒറ്റപ്പാലത്തെ ഫിലിം സിറ്റി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജെ.സി. ഡാനിയല്‍ അവാര്‍ഡ് ജേതാവ് കെ.ജി. ജോര്‍ജ്ജ്, ചലച്ചിത്ര രംഗത്ത് അമ്പത് വര്‍ഷം പിന്നിട്ട മധു, ശ്രീകുമാരന്‍ തമ്പി, ഷീല, ശാരദ, എം.കെ. അര്‍ജ്ജുനന്‍, കെ.പി.എ.സി. ലളിത, ഒസ്‌കാര്‍ അടക്കമുള്ള അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ റസൂല്‍ പൂക്കുട്ടി എന്നിവരെ പുരസ്‌കാര സന്ധ്യയില്‍ ആദരിച്ചു. സിനിമാതാരങ്ങളായ നാസര്‍, ജയറാം, ഭാഗ്യരാജ്, സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയവരും ഉദ്ഘാടന പരിപാടിയില്‍ സന്നിഹിതരായിരുന്നു.

നിയമസാംസ്‌ക്കാരിക മന്ത്രി എ.കെ. ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. സുവനീര്‍ പ്രകാശനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എംപിമാരായ എം.ബി. രാജേഷ്, പി.കെ. ബിജു, എംഎല്‍എയും സിനിമാതാരവുമായ എം. മുകേഷിന് പുറമെ ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി, ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സംഘാടക സമിതി കണ്‍വീനര്‍ ടി.ആര്‍. അജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സുരേഷ് രാജ് ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങിസുരേഷ് രാജ് ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങിസുരേഷ് രാജ് ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങിസുരേഷ് രാജ് ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങിസുരേഷ് രാജ് ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങിസുരേഷ് രാജ് ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങിസുരേഷ് രാജ് ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക