Image

ആറന്‍മുള വിമാനത്താവളം നടപ്പിലാക്കാന്‍ പ്രവാസികള്‍ ഒരുമനസ്സോടെ അണിനിരക്കണം: ശശിധരന്‍ നായര്‍

അനില്‍ പെണ്ണുക്കര Published on 14 February, 2012
ആറന്‍മുള വിമാനത്താവളം നടപ്പിലാക്കാന്‍ പ്രവാസികള്‍ ഒരുമനസ്സോടെ അണിനിരക്കണം: ശശിധരന്‍ നായര്‍
കോഴഞ്ചേരി: ആറന്‍മുള വിമാനത്താവളം മദ്ധ്യതരുവിതാംകൂറിന്റെ അഭിമാനമാണെന്നും പദ്ധതി നടപ്പിലാക്കാന്‍ ലോക മലയാളികള്‍ ഒരുമനസ്സോടെ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളെ സമ്മര്‍ദം ചെലുത്തണമെന്ന് കോഴഞ്ചേരി സംഗമം പ്രസിഡന്റും, ഫോമായുടെ സ്ഥാപക പ്രസിഡന്റുമായ ശശിധരന്‍ നായര്‍ ആവശ്യപ്പെട്ടു.

വളരെ പ്രതീക്ഷയോടെയാണ് ഫോമയുടെ ആദ്യ കമ്മറ്റി ആറന്‍മുള വിമാനത്താവളത്തിനായി പ്രമേയം പാസാക്കിയത്. അതിനുശേഷം ശശിധരന്‍ നായര്‍ , ജോണ്‍ ടൈറ്റസ്, ഏബ്രഹാം കലമണ്ണില്‍ എന്നിവരുടെ നേതൃത്വത്തില്‍ സജീവ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പക്ഷേ വിവിധതരത്തിലുള്ള എതിര്‍പ്പുകള്‍ പദ്ധതിയെ ഞെരുക്കിക്കളഞ്ഞു.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പദ്ധതി പുനരാവിഷ്‌കരിക്കുമ്പോള്‍ വ്യക്തിപരമായി സന്തോഷമുണ്ടെങ്കിലും പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ ചില തല്പരകക്ഷികള്‍ ശ്രമിക്കുന്നത് വളരെ ഖേദകരമാണ്. കാരണം പ്രവാസി മലയാളികളുടെ സ്വപ്നമാണ് ആറന്‍മുള വിമാനത്താവളം ഈ വിമാനത്താവളം സാധ്യമാക്കുന്നതോടെ ശബരിമല, ലോക ഭൂപടത്തില്‍ സ്ഥാനം പിടിക്കും. അതുപോലെ മദ്ധ്യതിരുവിതാംകൂറിലെ പ്രവാസികള്‍ക്ക് അനുഗ്രഹമാകും ഈ പദ്ധതി എന്ന് തിരിച്ചറിയാന്‍ ലോക മലയാളികള്‍ ശ്രമിക്കണം, പ്രതികരിക്കണം.

കര്‍ഷക തൊഴിലാളികളും, കൃഷിക്കാരും ഇടത്തരക്കാരും അധിവസിക്കുന്ന ഒരു പ്രദേശമാണ് ആറന്‍മുള. ഒരു നിശ്ചിത സ്ഥലത്ത് അതിന്റെ എല്ലാ പ്രയോജനങ്ങളോടും കൂടി ഒരു വിമാനത്താവളം വരുമ്പോള്‍ അത് ആ പ്രദേശത്തെ സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഗുണകരമാവും എന്നത് തീര്‍ച്ചയാണ്. ഈ പദ്ധതിയുടെ പേരില്‍ ഒരു കുടിയൊഴിപ്പിക്കലോ, നീര്‍ത്തടങ്ങള്‍ നികത്തുകയോ ഒന്നു ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്നില്ല എന്ന് എം.പി.യും എം.എല്‍.എയും പ്രസ്താവിച്ചു കഴിഞ്ഞു.

ആറന്‍മുള വിമാനത്താവളത്തിനായി മദ്ധ്യതിരുവിതാംകൂറിലെ പ്രവാസികള്‍ ഒരു മനസോടെ പ്രവര്‍ത്തിക്കണം, ഗള്‍ഫ്, അമേരിക്ക തുടങ്ങി എല്ലാ നാടുകളിലേയും പ്രവാസി മലയാളികള്‍ പ്രമേയവും പാസാക്കണം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍
ദ്ദം ചെലുത്തണമെന്നും ശശിധരന്‍ നായര്‍ ആവശ്യപ്പെട്ടു.
ആറന്‍മുള വിമാനത്താവളം നടപ്പിലാക്കാന്‍ പ്രവാസികള്‍ ഒരുമനസ്സോടെ അണിനിരക്കണം: ശശിധരന്‍ നായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക