Image

കുടുംബക്ഷേത്ര നവീകരണത്തിന് സൗജന്യമായി 50 കോടിയുടെ തേക്ക് ആവശ്യപ്പെട്ടു: ജയരാജന്‍ പുതിയ വിവാദത്തില്‍

Published on 21 October, 2016
കുടുംബക്ഷേത്ര നവീകരണത്തിന്   സൗജന്യമായി 50 കോടിയുടെ തേക്ക് ആവശ്യപ്പെട്ടു: ജയരാജന്‍ പുതിയ വിവാദത്തില്‍

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവേക്കേണ്ടി വന്ന ഇ.പി ജയരാജന് മേല്‍ പുതിയ ആരോപണങ്ങള്‍. മന്ത്രിയായിക്കെ ഇ.പി ജയരാജന്‍ കുടുംബക്ഷേത്ര നവീകരണത്തിനായി സ്വന്തം പദവി ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം.

വ്യവസായ മന്ത്രിയായിരിക്കെ തന്നെ കുടുംബക്ഷേത്രത്തിന്റെ നവീകരണത്തിനായി വനംവകുപ്പില്‍ നിന്നും 1200 മീറ്റര്‍ ക്യുബിക് തേക്കിന്‍ തടി ആവശ്യപ്പെട്ട് വനംമന്ത്രി രാജുവിന് കത്തെഴുതിയെന്നതാണ് ആരോപണം. മാതൃഭൂമിചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത്.

സ്വന്തം ലെറ്റര്‍പാഡിലാണ് ജയരാജന്‍ കത്തെഴുതിയത്. ജയരാജന്റെ കത്ത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വനംമന്ത്രി ലെറ്റര്‍ വനംവകുപ്പിന് കൈമാറുകയും ചെയ്തു.

തുടര്‍ന്ന് ഡി.എഫ്.ഓ ഇക്കാര്യം പരിശോധിച്ച് കണ്ണവം വനത്തില്‍ ഇത്ര തേക്ക് ലഭ്യമാണോ എന്ന് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ചു.

 എന്നാല്‍ കണ്ണവം, തളിപ്പറമ്പ് വനങ്ങളില്‍ ഇത്രയ്ക്ക് തേക്ക് ലഭ്യമല്ലെന്നും ഭീമമായ തുകയാണ് ഇത്രയും തേക്കിന് വിലവരികയെന്നും ഉണ്ടെങ്കില്‍ത്തന്നെ അങ്ങിനെ സൗജന്യമായി നല്‍കാന്‍ ചട്ടമില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക