Image

കലാഭവന്‍ മണിയുടെ മരണം: സുഹൃത്തുക്കളുടെ നുണപരിശോധന തുടങ്ങി

Published on 21 October, 2016
കലാഭവന്‍ മണിയുടെ മരണം: സുഹൃത്തുക്കളുടെ നുണപരിശോധന തുടങ്ങി
ചാലക്കുടി: നടൻ കലാഭവൻ മണിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പോലീസ് സംഘം സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കി തുടങ്ങി. 

അഞ്ചു പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. സുഹൃത്തായ അനീഷിന്റെ നുണപരിശോധന വ്യാഴാഴ്ച പൂർത്തിയാക്കി. മറ്റുള്ളവരെ 10 ദിവസത്തിനുള്ളിൽ പരിശോധനയ്ക്കു വിധേയമാക്കും. പീറ്റർ, മുരുകൻ, മാനേജർ ജോബി, അരുൺ എന്നിവർക്കാണ് പരിശോധന നടത്തുന്നത്. നേരത്തെ കേസന്വേഷണം നടത്തികൊണ്ടിരുന്ന പോലീസ് ടീമാണ് തിരുവനന്തപുരത്ത് നുണപരിശോധന നടത്തുന്നത്. കേസ് ഇതുവരെയും സിബിഐ ഏറ്റെടുത്തിട്ടില്ല. മണിയുടെ മരണത്തിനു മുമ്പ് കൂടെയുണ്ടായിരുന്ന സഹായികളാണ് നുണപരിശോധനയ്ക്ക് വിധേയരാകുന്ന അഞ്ചുപേരും. നുണപരിശോധനയ്ക്ക് നേരത്തെ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക