Image

മുസ്‌ലിം സ്ത്രീകളുടെ നിലപാടിനെ പ്രോത്സാഹിപ്പിക്കണം-കോടിയേരി

Published on 21 October, 2016
മുസ്‌ലിം സ്ത്രീകളുടെ നിലപാടിനെ പ്രോത്സാഹിപ്പിക്കണം-കോടിയേരി

 മതങ്ങളിലെ വ്യക്തിനിയമങ്ങളില്‍ എന്ത് പരിഷ്‌കരണം വേണമെന്ന ചര്‍ച്ച അതത് വിഭാഗത്തില്‍ നിന്ന് ഉയര്‍ന്ന് വരണമെന്നും മുത്തലാക്ക് പ്രശ്‌നത്തില്‍ മുസ്‌ലിം സമുദായത്തിലെ സ്ത്രീകള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്ന നിലപാടിനെ പ്രോത്സാഹിപ്പിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.


തങ്ങളിലെ വ്യക്തിനിയമത്തില്‍ എന്ത് പരിഷ്‌കരണം വേണമെന്ന ചര്‍ച്ച അതത് വിഭാഗത്തില്‍നിന്ന് ഉയര്‍ന്നുവരണം.


മുത്തലാക്ക് പ്രശ്‌നത്തില്‍ മുസ്‌ളിംസമുദായത്തിലെ സ്ത്രീകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന നിലപാടിനെ പ്രോത്സാഹിപ്പിക്കണം. ഒന്നും കെട്ടും രണ്ടും കെട്ടുമെന്നൊക്കെ മുദ്രാവാക്യം വിളിച്ച് ഇ എം എസിനെ അധിക്ഷേപിച്ച മുസ്‌ളിംലീഗുകാര്‍ക്ക് ഇപ്പോള്‍ അങ്ങനെ വിളിക്കാനാകുന്നില്ല എന്നത് കാണേണ്ടതുണ്ട്.


നരേന്ദ്ര മോഡി ഭരണത്തിലുണ്ടായ പുരോഗതി വര്‍ഗീയലഹളകള്‍ വര്‍ധിച്ചു എന്നത് മാത്രമാണ്. 2014ല്‍ 644 വര്‍ഗീയലഹളകള്‍ നടന്ന രാജ്യത്ത് 2015ല്‍ 757 ലഹളകള്‍ നടന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 95ല്‍നിന്ന് 97 ആയി ഉയര്‍ന്നു. 2016ല്‍ മരണം ഇതിലും കൂടുതലാണ്. ഇത് ഔദ്യോഗികകണക്കാണ്. വര്‍ഗീയ ലഹളകള്‍ നടത്തി ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്ന സംഘപരിവാരത്തിന് മതങ്ങളെ കുറിച്ച് മിണ്ടാനുള്ള യോഗ്യതയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക