Image

രജനീകാന്തിനൊപ്പം ഐശ്വര്യ രജനീകാന്തും അഭിനയ രംഗത്തേക്ക്?

Published on 21 October, 2016
രജനീകാന്തിനൊപ്പം ഐശ്വര്യ രജനീകാന്തും അഭിനയ രംഗത്തേക്ക്?


താരങ്ങളുടെ മക്കള്‍ അഭിനയ രംഗത്ത് എത്തുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇവരില്‍ നിന്നും വ്യത്യസ്തമായി സംവിധാന രംഗത്തേക്ക് തിരിഞ്ഞവരാണ് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ മക്കള്‍. എന്നാല്‍ രജനിയുടെ മൂത്തമകളും നടന്‍ ധനുഷിന്റെ ഭാഗര്യയുമായ ഐശ്വര്യ രജനീകാന്ത് അഭിനയരംഗത്തേക്ക് കടക്കുകയാണെന്നാണ് കോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍. അച്ഛന്റെ ഒപ്പം തന്നെയാണ് ഐശ്വര്യ അഭിനയ രംഗത്തേക്ക് കാലെടുത്ത് വൈക്കുന്നത്.

കബാലിക്ക് ശേഷം രജനിയെ വച്ച് പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ ഐശ്വര്യയുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനുഷ് തന്നെയാകും ചിത്രം നിര്‍മ്മിക്കുന്നത്. ശങ്കര്‍ ചിത്രമായ യന്തിരന്‍ 2 ന് ശേഷമാകും ചിത്രത്തില്‍ അഭിനയിക്കുന്നത്.

‘3’ ‘വയ് രാജാ വയ്’ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഐശ്വര്യ ഇപ്പോള്‍ ‘സിനിമാ വീരന്‍’ എന്ന് ഡോക്യമെന്ററിയുടെ തയ്യാറെടുപ്പിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക