Image

സ്ത്രീ പ്രവേശം: തല്‍സ്ഥിതി തുടരണമെന്ന് ശബരിമല തന്ത്രി

Published on 21 October, 2016
സ്ത്രീ പ്രവേശം: തല്‍സ്ഥിതി തുടരണമെന്ന് ശബരിമല തന്ത്രി


സന്നിധാനം: ശബരിമല സ്ത്രീ പ്രവേശ വിഷയത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് തന്ത്രി കണ്ഠരര് രാജീവരര്. ഭക്തരുടെ വിശ്വാസം കണക്കിലെടുത്തുള്ള തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. വിവാദമല്ല വിശ്വാസമാണ് പ്രധാനം. സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാറിന് സാധിക്കണം. 

തീരുമാനം ഭക്തരുടെ താല്‍പര്യം സംരക്ഷിക്കുന്നതായിരിക്കുമെന്നാണ് പ്രതീക്ഷ. 10നും 50നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശം നല്‍കാനാവില്ലെന്ന നിലപാട് നേരത്തെ കോടതിയെ അറിയിച്ചതാണെന്നും ശബരിമല തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശം അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നയമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തന്ത്രി കണ്ഠരര് രാജീവരരുടെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക