Image

'ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍' മെഗാഷോ ന്യൂയോര്‍ക്കില്‍ ഒക്ടോബര്‍ 28ന്

സജി കീക്കാടന്‍ Published on 21 October, 2016
'ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍' മെഗാഷോ ന്യൂയോര്‍ക്കില്‍ ഒക്ടോബര്‍ 28ന്
മലയാള സിനിമയിലെ അതുല്യ പ്രതിഭ ഭരത് മോഹന്‍ലാലിന്റെ അഭിനയ  ജീവിതത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാവിരുന്ന് 'ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍' എന്ന മെഗാഷോ ഒക്ടോബര്‍ 28ന്(വെള്ളി) 6pmനു ന്യൂയോര്‍ക്കിലെ പര്‍ച്ചേസ് കോളേജ് ഓഡിറ്റോറിയത്തില്‍ അവതരിപ്പിക്കുന്നു.

മലയാളികളെ ഒരുപോലെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത  നിരവധി കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിനു വിദേശ മലയാളികള്‍ നല്‍കുന്ന ആദരവായാണ് മെഗാഷോ അമേരിക്കയില്‍ അരങ്ങേറുന്നത്.

മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ ചലച്ചിത്രങ്ങളിലെ സംഗീതവും നൃത്തവും ഹാസ്യവും കോര്‍ത്തിണക്കിയ മെഗാഷോയില്‍ മലയാളത്തിന്റെ ഗായകന്‍ എം.ജി.ശ്രീകുമാര്‍, കാണികളില്‍ ചിരിയുടെ വസന്തോത്സവം വിരിയിക്കുന്ന അനുഗ്രഹീത കലാകാരന്‍ രമേഷ് പിഷാരടി, നടിയും നര്‍ത്തകിയുമായ രമ്യാ നമ്പീശന്‍, പ്രസിദ്ധ ഗായിക സിത്താര എന്നിവരടക്കം നിരവധി കലാപ്രതിഭകള്‍ പങ്കെടുക്കുന്നു.

യോങ്കേഴ്‌സ് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം ജൂണ്‍ 18ന് നടത്താനിരുന്ന മജീഷ്യന്‍ മുതുകാട്-പിഷാരടി ടീമിന്റെ മെഗാഷോ സാങ്കേതിക കാരണങ്ങളാല്‍ നടത്തുവാന്‍ സാധിക്കാതെ വന്നു. അതിനു പകരമായി 'ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍' അവതരിപ്പിക്കുന്നു.

ഈ മെഗാഷോ വന്‍ വിജയമാക്കുവാന്‍ എല്ലാ കലാസ്‌നേഹികളേയും സ്വാഗതം ചെയ്യുന്നു.

'ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍' മെഗാഷോ ന്യൂയോര്‍ക്കില്‍ ഒക്ടോബര്‍ 28ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക