Image

ശ്രീശാന്തും നിക്കി ഗല്‍റാണിയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന 'ടീം 5'ലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

Lohit Chandran Published on 22 October, 2016
 ശ്രീശാന്തും നിക്കി ഗല്‍റാണിയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന 'ടീം 5'ലെ ഗാനങ്ങള്‍ റിലീസ് ചെയ്തു
കൊച്ചി: മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247 (മ്യൂസിക്247), അടുത്തതായി തീയേറ്ററുകളില്‍ എത്തുന്ന ശ്രീശാന്ത് നിക്കി ഗല്‍റാണി ചിത്രം, 'ടീം 5'ലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. 

 ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്ന നാല് ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:

1. ആഴ്ച്ച

പാടിയത്: സൂരജ് സന്തോഷ്
ഗാനരചന: ഹരിനാരായണന്‍ ബി.കെ
സംഗീതം: ഗോപി സുന്ദര്‍

2. ഹബീബി 

പാടിയത്: ഗോപി സുന്ദര്‍
ഗാനരചന: ഹരിനാരായണന്‍ ബി.കെ
സംഗീതം: ഗോപി സുന്ദര്‍

3. മേഘപ്പക്ഷി

പാടിയത്: മധു ബാലകൃഷ്ണന്‍
ഗാനരചന: ഹരിനാരായണന്‍ ബി.കെ
സംഗീതം: ഗോപി സുന്ദര്‍

4. നീലശംഖു പുഷ്പമേ

പാടിയത്: ദിവ്യ എസ്. മേനോന്‍
ഗാനരചന: ഹരിനാരായണന്‍ ബി.കെ
സംഗീതം: ഗോപി സുന്ദര്‍

പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=WOkTSoEOa1k


ശ്രീശാന്ത് മലയാള സിനിമയില്‍ ചുവടു വയ്ക്കുന്ന ഈ ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായിക. പേളി മാണിയും മകരന്ദ് ദേശ്പാണ്ഡേയും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സജിത്ത് പുരുഷനും ചിത്രസംയോജനം ദിലീപ് ഡെന്നിസുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. സുരേഷ് ഗോവിന്ദ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ടീം 5' നിര്‍മ്മിച്ചിരിക്കുന്നത് സെലെബസ് ആന്‍ഡ് റെഡ് കാര്‍പെറ്റ്ന്റെ ബാനറില്‍ രാജ് സക്കറിയാസ് ആണ്.

Muzik247 (മ്യൂസിക്247)നെ കുറിച്ച്:

കഴിഞ്ഞ മൂന്ന് വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആണ് ങൗ്വശസ247 (മ്യൂസിക്247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247 (മ്യൂസിക്247)നാണ്.

 ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ് ആര്‍ യു, കിസ്മത്ത്,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ് ഇവയില്‍ ചിലത്.



Lohit Chandran : +91-8111952266
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക