Image

എടിഎം തട്ടിപ്പ് : ആര്‍ബിഐയോട് വിശദീകരണം തേടി

Published on 22 October, 2016
എടിഎം തട്ടിപ്പ് : ആര്‍ബിഐയോട് വിശദീകരണം തേടി
ന്യൂഡല്‍ഹി : എടിഎം– ഡെബിറ്റ് കാര്‍ഡുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് ഉപയോക്താക്കളില്‍ ആശങ്കയേറിയതോടെ കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോടും ബന്ധപ്പെട്ട മറ്റു ബാങ്കുകളോടും വിശദമായ റിപ്പോര്‍ട്ട് തേടി. 


 തട്ടിപ്പിന്റെ ഉറവിടം കണ്ടെത്തി കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ആശങ്ക വേണ്ട. കൃത്രിമ ഇടപാടുകള്‍ വലിയ സാമ്പത്തികനഷ്ടം വരുത്തുന്നത് തടയാനാണ് സര്‍ക്കാര്‍ ശ്രമം.  മന്ത്രി അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പരാതികള്‍ ഉയര്‍ന്നു തുടങ്ങിയതോടെയാണ് വൈകിയുള്ള കേന്ദ്ര ഇടപെടല്‍. അമേരിക്കയില്‍നിന്നും ചൈനയില്‍നിന്നുമൊക്കെ ഡെബിറ്റ് കാര്‍ഡിലെ പണം ചോര്‍ത്തിയെന്ന പരാതി രണ്ടുമാസമായുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക