Image

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്ന പ്രവണത മുളയിലേ നുള്ളണം : സുധീരന്‍

Published on 22 October, 2016
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്ന പ്രവണത  മുളയിലേ നുള്ളണം : സുധീരന്‍
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്ന പ്രവണത മുളയിലേ നുള്ളണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. കേസെടുത്ത നടപടി അപലപനീയമാണ്. 

ഇരകള്‍ക്കെതിരെ കേസെടുക്കുന്നത് അസാധാരണ സംഭവമാണെന്നും ഇത്തരം നടപടികള്‍ കുറ്റം ചെയ്യുന്നവര്‍ക്ക് പോലീസ് കൂട്ടാണെന്ന ധാരണ ഉണ്ടാക്കുമെന്നും സൂധീരന്‍ പറഞ്ഞു.

വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസുമായി മുന്നോട്ട് പോകുന്നത് തെറ്റായ നടപടിയാണ്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള പരാതി എത്രയും വേഗം പിന്‍വലിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. 

പ്രശസ്തിക്ക് പിന്നാലെ പോയതാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ഈ അവസ്ഥയില്‍ എത്തിച്ചതെന്നും സുധീരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക