Image

ജയലളിതയുടെ ആരോഗ്യത്തിന് 1.60 കോടിയുടെ സ്വര്‍ണം തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ കാണിക്ക നല്‍കി

Published on 22 October, 2016
ജയലളിതയുടെ ആരോഗ്യത്തിന്  1.60 കോടിയുടെ സ്വര്‍ണം തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ കാണിക്ക നല്‍കി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യത്തിനായി ഒരു ക്ഷേത്രത്തില്‍ കാണിക്കയായി നല്‍കിയത് 1.60 കോടി രൂപ വിലവരുന്ന സ്വര്‍ണം,  വെള്ളി ആഭരണങ്ങള്‍.

ജയലളിത സുഖം പ്രാപിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ അപ്പോളോ ആശുപത്രിയില്‍ നിന്നും വന്നതിനു പിന്നാലെ 
വെള്ളിയാഴ്ച വൈകുന്നേരം ചാമുണ്ഡേശ്വരി ക്ഷേത്രത്തിലാണ് ഇത്രയും വലിയ തുകയുടെ സമ്പത്ത് നേര്‍ച്ചയായി സമര്‍പ്പിച്ചത്.

ക്ഷേത്രത്തില്‍ ഗണേഷ, ഹനുമാന്‍ വിഗ്രഹങ്ങള്‍ക്കായാണ് നേര്‍ച്ച സമര്‍പ്പിച്ചത്. ശ്രീ ജയ പബ്ലിക്കേഷന്‍ എന്ന പേരിലാണ് നേര്‍ച്ച സമര്‍പ്പിച്ചതെന്ന് ക്ഷേത്ര അധികൃതര്‍ അറിയിച്ചു.

 1,689 ഗ്രാം സ്വര്‍ണം 4,852 ഗ്രാം വെള്ളിയും ചേര്‍ത്ത് 42,29,614 രൂപ വിലവരുന്ന ആഭരണങ്ങളാണ് ഗണേഷ വിഗ്രഹത്തിനു നല്‍കിയത്.

4,710 ഗ്രാം സ്വര്‍ണവും 14,980 ഗ്രാം വെള്ളിയുമാണ് ഹനുമാന്‍ ക്ഷേത്രത്തിനു നല്‍കിയത്. പ്രാദേശത്തെ ജ്വല്ലറി ഉടമ മൂല്യം തിട്ടപ്പെടുത്തിയശേഷം നേര്‍ത്ത വസ്തുക്കള്‍ ക്ഷേത്ര രജിസ്ട്രിയില്‍ ചേര്‍ത്തു.

ജയലളിതയുടെ ആരോഗ്യത്തിനുവേണ്ടി പ്രത്യേക പൂജയും ശ്രീജയ പബ്ലിക്കേഷന്‍സ് ഇവിടെ നടത്തിയതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒന്നു രണ്ടുതവണ ജയലളിത ഈ ക്ഷേത്രത്തില്‍ വന്നതായി ക്ഷേത്രഭാരവാഹികള്‍ പറയുന്നു. നേര്‍ച്ചയും വഴിപാടുകളും നടത്തുകയും ചെയ്തിരു്‌നു. 2011ലാണ് ജയലളിത അവസാനമായി ഈ ക്ഷേത്രം സന്ദര്‍ശിച്ചത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക