Image

കോളേജ് വിദ്യാര്‍ത്ഥിനിയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ പ്രതിഫലം

പി. പി. ചെറിയാന്‍ Published on 22 October, 2016
കോളേജ് വിദ്യാര്‍ത്ഥിനിയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ പ്രതിഫലം
കെല്ലര്‍(ടെക്‌സസ്): ഒക്ടോബര്‍ 12 മുതല്‍ കാണാതായ സുള്‍ റോസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി കെല്ലറില്‍ നിന്നുളള സുസു വെര്‍ക്കിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുളള പ്രതിഫലം 1,00,000 (ഒരു ലക്ഷം) ഡോളറായി വര്‍ദ്ധിപ്പിച്ചു. ഒക്ടോബര്‍ 21 വെളളിയാഴ്ച പൊലീസ് നടത്തിയ പത്ര സമ്മേളനത്തിലാണ് പുതിയ പ്രഖ്യാപനം. സുസുവിന്റെ കംപ്യൂട്ടര്‍, സെല്‍ഫോണ്‍, വാഹനം എന്നിവ വീണ്ടെടുക്കാനായെങ്കിലും സുസുവിന്റെ സുഹൃത്തിന്റെ നിശ്ശബ്ദത സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഒരാഴ്ചയായി നൂറു കണക്കിനാളുകളാണ് വിവിധ പ്രദേശങ്ങളില്‍ ഇവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നത്.
യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഒഴിവു സമയം ജോലിയെടുക്കുന്ന സുസുവിനെ 12ന് പുലര്‍ച്ചയാണ് കാണാതായത്. ഇവരെ കണ്ടെത്തുവാന്‍ പൊലീസ് പൊതു ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സൂചന ലഭിക്കുന്നവര്‍ ആല്‍പൈന്‍ പൊലീസിനെ 432 837 3486 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പി. പി. ചെറിയാന്‍

കോളേജ് വിദ്യാര്‍ത്ഥിനിയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ പ്രതിഫലം
കോളേജ് വിദ്യാര്‍ത്ഥിനിയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ പ്രതിഫലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക