Image

പാന്‍മസാല പരസ്യം: തന്റെ ചിത്രം നീക്കം ചെയ്യണമെന്ന് ബ്രോസ്‌നന്‍

Published on 22 October, 2016
പാന്‍മസാല പരസ്യം: തന്റെ ചിത്രം നീക്കം ചെയ്യണമെന്ന് ബ്രോസ്‌നന്‍

ന്യൂദല്‍ഹി: പാന്‍മസാലയുടെ പരസ്യ പോസ്റ്ററില്‍ നിന്നും തന്റെ ചിത്രം നീക്കം ചെയ്യണമെന്ന് ഹോളിവുഡ് നടന്‍ പിയേഴ്‌സ് ബ്രോസ്‌നന്‍.

 പരസ്യ ചിത്രത്തില്‍ നിന്നും പരസ്യ ബോര്‍ഡുകളില്‍ നിന്നുമെല്ലാം തന്റെ ചിത്രവും രംഗവും ഒഴിവാക്കണമെന്നാണ് ബ്രോസ്‌നന്‍ ആവശ്യപ്പെട്ടത്.

പാന്‍മസാലയുടെ പരസ്യമായിരുന്നു എന്ന് കമ്പനിയുമായി കരാര്‍ ഒപ്പിടുന്ന സമയത്ത് തന്നോട് വെളിപ്പെടുത്തിയിരുന്നില്ല. മൗത്ത് ഫ്രഷ്‌നെറാണെന്നായിരുന്നു തന്നോട് പറഞ്ഞിരുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.

പരസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ ഇതിനോടകം നിരവധി വിമര്‍ശനങ്ങളും ട്രോളുകളും ബ്രോസ്‌നന് ഏറ്റുവാങ്ങേണ്ടി വന്നു. 

 എന്നാല്‍ ഒരാളുടെ ആരാഗ്യത്തിന് ഹാനികരമാകുന്ന ഇത്തരം ഉല്‍പ്പനങ്ങളുടെ പരസ്യ കരാറുകളില്‍ താന്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് ബ്രോസ്‌നന്‍ ഒരു മാഗസിനിലൂടെ വ്യക്തമാക്കി.

ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പാന്‍ മസാല ഉപയോഗിക്കുന്നത് മൂലമുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 


തന്റെ ആദ്യ ഭാര്യയേയും മകളേയും അതേപോലെ നിരവധി കൂട്ടുകരേയും കൊന്നത് ക്യാന്‍സറാണ്. അതുകൊണ്ട് തന്നെ ആരോഗ്യസംരക്ഷണത്തിന് ഉതകുന്ന പദ്ധതികളില്‍ പങ്കാളിയാകുന്നതിന് തനിക്ക് പ്രതിബദ്ധതയുണ്ടെന്നും വിവാദ പരസ്യത്തില്‍ ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജെയിംസ് ബോണ്ടായി നാല് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അറുപത്തി മൂന്നുകാരനായ ബ്രോസ്‌നന്റെ ഒപ്പും പരസ്യചിത്രങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക