Image

ജയിലില്‍ നിസാമിന്റെ ഫോണ്‍ വിളി : നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

Published on 22 October, 2016
ജയിലില്‍  നിസാമിന്റെ ഫോണ്‍ വിളി : നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം:ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം തടവില്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ ജയില്‍ മേധാവിയോടു മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് തേടി.

ഉടനടി പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അടിയന്തരമായി നടപടി എടുക്കണമെന്നും നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ ഇടനെ നടപടി എടുക്കുമെന്ന് ജയില്‍ മേധാവി ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. ജയില്‍ ഡിഐജി കണ്ണൂര്‍ ജയില്‍ സന്ദര്‍ശിക്കും.

ജയില്‍ ജിവനക്കാരുടെ സഹായത്തോടെ നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതായി രാവിലെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക